1.മരുന്ന് എല്ലാദിവസവും രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ത്തന്നെ കഴിക്കണം.
2.മരുന്ന് കഴിച്ചതിനുശേഷം ഒരു മണിക്കൂറെങ്കിലും കഴിയാതെ വെള്ളമൊഴികെ മറ്റൊന്നും കഴിക്കാന്‍ പാടില്ല.
3.അയേണ്‍, കാത്സ്യം, വയറെരിച്ചിലിനുള്ള മരുന്നുകള്‍ തുടങ്ങിയവ കഴിക്കുന്നുണ്ടെങ്കില്‍ അവ ഉച്ചയ്‌ക്കോ വൈകുന്നേരമോ കഴിക്കുന്നതാണ് നല്ലത്.
4.ആഹാരത്തില്‍ കാര്യമായ പഥ്യങ്ങള്‍ ഒന്നുമില്ലെങ്കിലും കാബേജ്, ബീറ്റ്‌റൂട്ട്, കോളിഫ്‌ളവര്‍, സോയ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
5.ഒരുദിവസം മരുന്ന് കഴിക്കാന്‍ മറന്നുപോയെങ്കില്‍ ആ ഗുളിക അടുത്ത ദിവസം രാവിലെത്തന്നെ ഗുളികയുടെ കൂടെ കഴിക്കുക.
6.ഗര്‍ഭിണികളില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ ആവശ്യം കൂടുന്നതിനാല്‍ ഗര്‍ഭധാരണത്തിന് ശേഷം മരുന്നിന്റെ ഡോസ് കൂട്ടേണ്ടി വന്നേക്കാം.
7.ചികിത്സ തുടങ്ങിയതിനുശേഷം ആദ്യമായി ആറാഴ്ച കഴിഞ്ഞാണ് രക്തത്തില്‍ ടി.എസ്.എച്ച്. പരിശോധന നടത്തേണ്ടത്.
8.ടി.എസ്.എച്ചിന്റെ അളവനുസരിച്ചാണ് തുടര്‍ന്നുള്ള തൈറോക്‌സിന്‍ ഡോസ് നിശ്ചയിക്കുന്നത്. ടി.എസ്.എച്ച്. നോര്‍മലാവുകയും മരുന്നിന്റെ ഡോസ് വ്യത്യാസം വരുത്തേണ്ടിവരുകയും ചെയ്യുന്നില്ലെങ്കില്‍ മൂന്നു മുതല്‍ ആറുവരെ മാസത്തിലൊരിക്കല്‍ ടി.എസ്.എച്ച്. പരിശോധിച്ചാല്‍ മതിയാകും.