Nammude Arogyam
Health & WellnessGeneral

തണുത്ത വെള്ളത്തിലെ കുളി നല്‍കുന്ന ആരോഗ്യ – സൗന്ദര്യ ഗുണങ്ങള്‍

നമ്മുടെ ദിനചര്യയിൽ പ്രധാനപ്പെട്ട ഒന്നാണ് കുളി. കുളിക്കുന്നതിലൂടെ വ്യത്തി മാത്രമല്ല, പലവിധ ആരോഗ്യ ഗുണങ്ങളും കൂടി നമുക്ക് ലഭിക്കുന്നതാണ്. ഇതിൽ തന്നെ തണുത്ത വെള്ളത്തിലും, ചൂട് വെള്ളത്തിലും കുളിക്കുന്നവരുണ്ട്. എന്നാല്‍ ഈ കുളി തണുത്ത വെള്ളത്തിലാണെങ്കിലോ? തണുത്ത അല്ലെങ്കില്‍ നേരിയ തണുത്ത വെള്ളത്തില്‍ ചെറിയ കുളി കുളിക്കുന്നത് നമ്മുടെ ചര്‍മ്മത്തിലും ആരോഗ്യത്തിലും അവിശ്വസനീയമായ മാറ്റങ്ങള്‍ വരുത്തുന്നതാണ്. ദിവസേനയുള്ള തണുത്ത വെള്ളത്തിലെ കുളി ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

1.ചര്‍മ്മത്തിന് ആരോഗ്യകരമായ തിളക്കം നല്‍കുന്നു

രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ തണുത്ത വെള്ളത്തിലെ കുളി സഹായിക്കുന്നുണ്ട്. ഇത് നമ്മുടെ മുഖത്തിന് ഒരു പുതിയ തിളക്കമുള്ള ഗുണം നല്‍കുന്നു. എന്നാല്‍ നമ്മുടെ ചര്‍മ്മം തെളിച്ചമുള്ളതാക്കാന്‍ കൂടുതല്‍ നേരം തണുപ്പായിരിക്കേണ്ടതില്ല. നേരിയ തണുപ്പിലോ ഇളം ചൂടുള്ള വെള്ളത്തിലോ കുളിക്കുന്നത് മതിയാകും. ഇത് തന്നെയാണ് ഏറ്റവും ഉത്തമമായിട്ടുള്ളതും.

2.വാര്‍ദ്ധക്യത്തെ തടയുന്നു

വാര്‍ദ്ധക്യം പലപ്പോഴും ചര്‍മ്മത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തണുത്ത വെള്ളത്തിലെ കുളി നല്ലതാണ്. തണുത്ത വെള്ളം നമ്മുടെ നാഡീവ്യവസ്ഥയെ സജീവമാക്കുന്നു, നമ്മുടെ ശരീരം ഹോര്‍മോണുകളും മസ്തിഷ്‌ക രാസവസ്തുക്കളും പുറത്തുവിടുന്നു. മാനസിക സമ്മര്‍ദ്ദം ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യത്തെ നേരിട്ട് ബാധിക്കുമെന്നും ശരീരത്തിലെ പല സിസ്റ്റങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട് ഇവയെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും തണുത്ത വെള്ളത്തിലെ കുളി ശീലമാക്കാവുന്നതാണ്.

3.മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരം

ഒരു തണുത്ത കുളി കുളിക്കുന്നത് തലച്ചോറിലേക്ക് വളരെയധികം വൈദ്യുത പ്രേരണകള്‍ അയയ്ക്കുകയും ”ഹാപ്പി ഹോര്‍മോണുകളുടെ” അല്ലെങ്കില്‍ എന്‍ഡോര്‍ഫിനുകളുടെ പ്രകാശനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഈ രാസവസ്തുക്കള്‍ ശരീരം പുറത്തുവിടുമ്പോള്‍, നമ്മുടെ സമ്മര്‍ദ്ദ നില കുറയുകയും മുഖക്കുരു, സോറിയാസിസ്, ഡെര്‍മറ്റൈറ്റിസ് പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ നേരിടാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മാനസിക സമ്മ്ര്‍ദ്ദത്തെ കുറക്കുന്നതിന് തണുത്ത വെള്ളത്തിലെ കുളി എപ്പോഴും മികച്ചതാണ്.

4.ചര്‍മ്മത്തിലെ അസ്വസ്ഥത ഒഴിവാക്കുന്നു

ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ചുവപ്പ്, ചൊറിച്ചില്‍, പുറംതൊലിയിലെ അസ്വസ്ഥതകള്‍ എന്നിവയ്ക്ക് പരിഹാരം കാണുന്നതിനും വേണ്ടി ദിവസവും തണുത്ത വെള്ളത്തില്‍ കുളിക്കാവുന്നതാണ്. ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ ഉള്ളവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് വേണ്ടി തണുത്ത വെള്ളത്തിലെ കുളി സഹായിക്കും. സോറിയാസിസ് പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് തണുത്ത വെള്ളത്തിലെ കുളി.

5.രക്തയോട്ടം വര്‍ദ്ധിക്കുന്നു

ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി തണുത്ത വെള്ളത്തിലെ കുളി സഹായിക്കുന്നുണ്ട്. നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന തലചുറ്റല്‍, തലവേദന പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തണുത്ത വെള്ളത്തിലെ കുളി മികച്ച ഓപ്ഷനാണ്.

6.ശരീരത്തിലെ വീക്കം കുറക്കുന്നു

ശരീരത്തിലെ വീക്കം കുറക്കുന്നതിനും, കാലിലേയും കൈയ്യിലേയും കടച്ചില്‍ ഇല്ലാതാക്കുന്നതിനും തണുത്ത വെള്ളത്തിലെ കുളി മികച്ചതാണ്.

7.രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

കുറഞ്ഞ രോഗപ്രതിരോധ ശേഷി ഉള്ളത് പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ ഇല്ലാതാക്കുന്നതിനും എല്ലാ ദിവസവും തണുത്ത വെള്ളത്തിലെ കുളി ശീലമാക്കാവുന്നതാണ്. ഇത് ആരോഗ്യത്തിനും മികച്ച ഗുണമാണ് നല്‍കുന്നത്.

തണുത്ത വെള്ളത്തിലെ കുളി നൽകുന്ന ഗുണങ്ങൾ അനവധിയാണ്. പ്രത്യേകിച്ചും ഈ കൊറോണക്കാലത്ത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് എപ്പോഴും മികച്ചത് തണുത്ത വെള്ളത്തിലെ കുളി തന്നെയാണ്.

Related posts