Nammude Arogyam
Healthy Foods

പഞ്ചസാരക്ക് പകരം ശര്‍ക്കര നല്ലതാണോ?

ഡയറ്റ് എടുക്കുന്നവരെല്ലാം പഞ്ചസ്സാര നല്ലതല്ല, മറിച്ച് ശര്‍ക്കര നല്ലതാണ് എന്ന് കരുതി ഇവ അമിതമായി കഴിക്കുന്നത് കാണാം. എല്ലാ ആഹാരസാധനത്തിലും ഇവര്‍ മധുരം കിട്ടുന്നതിനായി ശര്‍ക്കര ചേര്‍ക്കുകയും ചെയ്യും. എന്നാൽ വിചാരിക്കുന്നതു പോലെ അത്ര നല്ലതല്ല ശര്‍ക്കരയുടെ ഉപയോഗം. ഇതിന് പിന്നിലെ കാരണം എന്താണെന്ന് നോക്കാം.

ഇന്ന് വണ്ണം കുറയ്ക്കാന്‍ നടക്കുന്നവര്‍ ശര്‍ക്കര നല്ലതാണെന്ന് കരുതി ആഹാരത്തില്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍, ശര്‍ക്കര അമിതമായി ഉപയോഗിച്ചാല്‍ ഇത് നമ്മളുടെ ശരീരഭാരം കൂടുവാന്‍ കാരണമാകും. കാരണം, ഒരു 100 ഗ്രാം ശര്‍ക്കര എടുത്താല്‍ അതില്‍ 385 കാലറീസ് അടങ്ങിയിട്ടുണ്ട്. അതിനാല്‍, ശര്‍ക്കര നല്ലതാണെന്ന് കരുതി അമിതമായി ഉപയോഗിക്കുന്നത് സത്യത്തില്‍ അമിതവണ്ണത്തിലേയ്ക്കുള്ള കാരണമാകും.

ശര്‍ക്കര അമിതമായി ഉപയോഗിച്ചാല്‍ ഇത് രക്തത്തിലെ ഷുഗര്‍ ലെവല്‍ കൂട്ടുന്നതിനും, പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യും. പഞ്ചസ്സാരയെ അപേക്ഷിച്ച് ശര്‍ക്കര നല്ലതാണെങ്കിലും അമിതമായി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം, 10 ഗ്രാം ശര്‍ക്കര എടുത്താല്‍ അതില്‍ 9.7 ഗ്രാം ഷുഗര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശര്‍ക്കര അമിതമായി ഉപയോഗിക്കാതിരിക്കാം.

സാധാരണ ഗ്രാമങ്ങളില്‍, ഒട്ടും വിത്തിയില്ലാത്ത അന്തരീക്ഷത്തിലാണ് ഈ ശര്‍ക്കരകളില്‍ അധികവും നിര്‍മ്മിച്ചെടുക്കുന്നത്. ഇത് കൃത്യമായി റിഫൈന്‍ ചെയ്ത് എടുക്കാതിരുന്നാല്‍ ഇത് കഴിക്കുന്നതിലൂടെ വിരശല്യം, അതുപോലെ, അണുബാധ ഏല്‍ക്കാനും സാധ്യതയുണ്ട്. അതിനാല്‍ അമിതമായി ശര്‍ക്കര ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

നല്ല ഫ്രഷായി ഉണ്ടാക്കിയെടുത്ത ശര്‍ക്കര കഴിച്ചാലും ചിലര്‍ക്ക് വയറിളക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, ചിലര്‍ക്ക് മലബന്ധം പോലുള്ള പ്രശ്‌നങ്ങളും ഇത് വഴി ഉണ്ടാകുന്നു. അതിനാല്‍, ശര്‍ക്കര കറികളിലും മറ്റും അമിതമായി ദിവസേന ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.

ചിലര്‍ക്ക് ശര്‍ക്കര കഴിച്ചാല്‍, പ്രത്യേകിച്ച് വാതം, സന്ധിവീക്കം പോലെയുള്ള അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ശരീരത്തിലെ ഒമേഗ -3 ഫാറ്റി ആസിഡ്‌സിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ഇത് ശരീരത്തില്‍ വീക്കങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യും. അതിനാല്‍, ശര്‍ക്കരയുടെ ഉപയോഗവും ശര്‍ക്കരയിട്ട പലഹാരങ്ങള്‍ കുറയ്ക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

ഏതൊരു സാധനവും അളവിൽ കൂടിയാൽ ആപത്താണ്, അധികമായാൽ അമൃതും വിഷം എന്ന് പറയും പോലെ.Post not marked as liked

Related posts