നാരങ്ങ ആരോഗ്യ സംരക്ഷണത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന് നമുക്കറിയാം. നാരങ്ങ നീര് കൊണ്ടുണ്ടാക്കുന്ന ജ്യൂസും മറ്റും ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നതാണ്. നിരവധി വിറ്റാമിനുകളും പോഷകങ്ങളും വിറ്റാമിന്‍ സിയും എല്ലാം ആരോഗ്യം സംരക്ഷിക്കുന്നതിന് കാവല്‍ നില്‍ക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ നീര്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രോഗത്തെ പാടേ തുടച്ച് മാറ്റുന്നതിനും നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും നാരങ്ങയില്‍ പരിഹാരമുണ്ട്.

അമിതവണ്ണത്തെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ കുടവയറിനെ ഇല്ലാതാക്കുന്നതിനും മണവും രുചിയും വര്‍ദ്ധിപ്പിക്കുന്നതിനും എന്തിനധികം അടുക്കളക്കൂട്ടുകളില്‍ പാചകത്തിന് രുചി വര്‍ദ്ധിപ്പിക്കുന്നതിനും അടുക്കളപ്പണികളില്‍ ഒറ്റമൂലിയുണ്ടാക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട് നാരങ്ങ നീര്. ഉപ്പിട്ടും മധുരവുമായി ചേര്‍ത്തെല്ലാം നാരങ്ങ കഴിക്കാറുണ്ട്. തടി കുറയ്ക്കുന്നതിന്റെ ഭാഗമായി പലരും ഇത് ചെറുചൂട് വെള്ളത്തിൽ കലർത്തി കഴിക്കാറുണ്ട്. എന്നാൽ ഇത് ചൂടുള്ള ഭക്ഷണത്തില്‍ ചേര്‍ക്കുമ്പോള്‍ പലതരത്തിലുള്ള അപകടങ്ങൾ ഉണ്ടെന്നാണ് പല പഠനങ്ങളിലും പറയുന്നത്. ചൂടുള്ള ഭക്ഷണത്തില്‍ ചേര്‍ക്കുമ്പോള്‍, നാരങ്ങ നീര് ശരീരത്തിന് ദോഷകരമായാണ് മാറുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ചിക്കനോ, മട്ടനോ, ഗ്രില്‍ഡ് ഭക്ഷണമോ എന്തുമാകട്ടെ, പലരും കഴിക്കുമ്പോള്‍ അതിന് മുകളിലായി നല്ല നാരങ്ങ പിഴിഞ്ഞ് ചേര്‍ക്കാറുണ്ട്. സാധാരണ അവസ്ഥയില്‍ ഇത് ചേര്‍ക്കുന്നത് കൊണ്ട് പ്രശ്‌നമില്ല. എന്നാല്‍ ഇത് ചൂടുള്ള ഭക്ഷണത്തിന്റെ പുറത്താണ് ചേര്‍ക്കുന്നത് എങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അത് ശരീരത്തിന് അത്ര നല്ല ഗുണമല്ല നല്‍കുന്നത് എന്നതാണ്. ചൂടുള്ള ഭക്ഷണത്തിലേക്ക് നാരങ്ങ ചേര്‍ക്കുമ്പോള്‍ അത് ശരീരത്തിന് ഹാനികരമായ ഫലം നല്‍കുന്നു എന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്.
ചൂടുള്ള ഭക്ഷണത്തില്‍ നാരങ്ങ നീര് ചേര്‍ക്കുമ്പോള്‍ അതിലെ വൈറ്റമിന്‍ സി ചൂടിനോട് സംവേദനത്വം പുലര്‍ത്തുന്നു എന്നാണ് പഠനങ്ങളിൽ പറയപ്പെടുന്നത്. നോയിഡയിലെ ന്യൂട്രീഷണിസ്റ്റ് ഡോ.നമിത നദാര്‍ ആണ് ഇത്തരം ഒരു കാര്യം വെളിപ്പെടുത്തിയത്. അതുകൊണ്ട് തന്നെ സാധാരണ താപനിലയിലുള്ള ഭക്ഷണത്തിലാണ് നാരങ്ങ നീര് ചേര്‍ക്കുന്നതെങ്കില്‍ പ്രശ്‌നമില്ല.
30 ഡിഗ്രി സെല്‍ഷ്യസില്‍ തന്നെ വൈറ്റമിന്‍ സിക്ക് ശോഷണം സംഭവിക്കുന്നു. അതുകൊണ്ട് തന്നെ ശരിയായ ചൂടിലും തണുപ്പിലും നാരങ്ങ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഇതിനാല്‍ നാരങ്ങയുടെ ഗുണങ്ങള്‍ ശരിയായ തോതില്‍ ലഭിക്കുന്നതിന് വേണ്ടി ഭക്ഷണം ചൂടാറിയ ശേഷം മാത്രമേ നാരങ്ങ നീര് ഭക്ഷണത്തിലേക്ക് ചേര്‍ക്കാന്‍ പാടുകയുള്ളൂ. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ മാത്രമേ ആരോഗ്യത്തോടെയുള്ള ഭക്ഷണശീലം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുകയുള്ളൂ. വിദഗ്ധ ഡോക്ടറുടെ അഭിപ്രായത്തില്‍ ഇത്തരം കാര്യങ്ങള്‍ പിന്തുടരണം എന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ ഇത് എത്രത്തോളം ശരിയാണെന്നതിനെക്കുറിച്ച് ഇത് വരേക്കും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കാര്യങ്ങള്‍ ഇപ്പോഴും തര്‍ക്കത്തിലായത് കൊണ്ട് തന്നെ ഈ കാര്യത്തില്‍ ഒരു നിഗമനത്തില്‍ ഇത് വരെ ശാസ്ത്രലോകം എത്തിപ്പെട്ടിട്ടില്ല. എങ്കിലും ചൂടുള്ള ഭക്ഷണത്തില്‍ നാരങ്ങ നീര് ഒഴിക്കുന്നവര്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തെ മോശമായി ബാധിക്കും എന്നതാണ് പല പഠനങ്ങളും പറയുന്നത്.