Nammude Arogyam
GeneralHealth & Wellness

ചെവിയില്‍ ഇടയ്ക്കിടെ മൂളല്‍ അനുഭവപ്പെടുന്നുണ്ടോ!

പലര്‍ക്കും, ചെറുപ്പക്കാര്‍ക്കുള്‍പ്പെടെയുള്ള പ്രശ്‌നമാണ് ഇടയ്ക്കിടെ ചെവിയിലുണ്ടാകുന്ന മൂളല്‍. ചെവി ഇടയ്ക്കിടെ തുറന്നടയുക, ഇരമ്പല്‍ കേള്‍ക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം. പ്രായമായവരില്‍ പൊതുവേ കണ്ടുവരുന്ന ഈ അവസ്ഥ ഇപ്പോള്‍ ചെറുപ്പക്കാരിലും കണ്ടുവരുന്നുണ്ട്. ഇതിന് ടിനിറ്റസ് എന്നാണ് പൊതുവേ പറയുക. ഈ പ്രശ്‌നമുണ്ടാകുന്നതിന് പല കാരണങ്ങളുമുണ്ട്.

ചെവിയിലെ ബാലന്‍സ് പ്രശ്‌നം തന്നെയാണ് ഇതിനുള്ള കാരണം. ചെവിയിലെ കോക്ലിയ എന്ന ഭാഗത്തിന്റെ പ്രവര്‍ത്തനം കാരണമാണ് ബാലന്‍സ് ശരിയായി നിലനില്‍ക്കുന്നത്. കോക്ലിയ പ്രവര്‍ത്തനത്തില്‍ വരുന്ന പ്രശ്‌നം തന്നെയാണ് ഇത്തരത്തില്‍ ടിനിറ്റസ് വരുന്നതിന് കാരണമാകുന്നത്. ഇതിന്റെ ഭാഗമായി കുനിഞ്ഞ് നില്‍ക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും പലര്‍ക്കും തലവേദനയുണ്ടാകും.

ഇതിന് കാരണമായി പലതുമുണ്ടാകാം. ചെവിയിലെ വളര്‍ച്ച, തലച്ചോറിലേക്കു പോകുന്ന നാഡികള്‍ക്കുണ്ടാകുന്ന പ്രശ്‌നം, ചെവിയില്‍ ഏതെങ്കിലും തരത്തിലെ ബ്ലോക്കുണ്ടാകുക, ഇടവിട്ട് ജലദോഷവും മറ്റുമുണ്ടാകുക, ചെവിയില്‍ നിന്നും തലച്ചോറിലേക്കു പോകുന്ന നാഡിയ്ക്കുണ്ടാകുന്ന തകരാര്‍ എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്‌നത്തിന് കാരണമാകുന്നു.

ശരീരത്തിന് ഓട്ടോ ഇമ്യൂണ്‍ രോഗമെങ്കില്‍ ഇത്തരം അവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. രക്തസമ്മര്‍ദം, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്നിവയെല്ലാം ഇതിന് കാരണമാകുന്നു. സന്ധികള്‍ക്കുണ്ടാകുന്ന പ്രശ്‌നം, കഴുത്തിലെ എല്ലിനുണ്ടാകുന്ന തേയ്മാനം, മദ്യപാന, പുകവലി ശീലങ്ങള്‍, സ്‌ട്രെസ്, ഉത്കണ്ഠ എല്ലാം ടിനിറ്റസ് കാരണമാകാം.

കാരണം കണ്ടെത്തിയാലാണ് ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ സാധിയ്ക്കുക. സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങളെങ്കില്‍ ഇതിന് പരിഹാരം കണ്ടെത്തുക. ഇയര്‍വാക്‌സ് ബ്ലോക്കുണ്ടെങ്കില്‍ ഇത് കളയുന്നത് പ്രശ്‌നത്തിന് പരിഹാരമാകുന്നു. ഇതിന് കാരണമാകുന്ന ആരോഗ്യപ്രശ്‌നം കണ്ടെത്തി ചികിത്സിയ്ക്കുകയെന്നത് തന്നെയാണ് ചെവിയിലെ ഈ പ്രശ്‌നം പരിഹരിയ്ക്കാന്‍ പ്രധാനം.

Related posts