Nammude Arogyam
General

വേനല്‍ക്കാല ജലദോഷത്തെ പ്രതിരോധിക്കാനുള്ള വഴികൾ

കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച് മിക്ക ആളുകളിലും അസുഖങ്ങളും വരുന്നു. അവയില്‍ പ്രധാനിയാണ് ജലദോഷവും ചുമയും. തണുപ്പായാലും ചൂടായാലും ജലദോഷം വരാം. ശൈത്യകാലത്ത് മാത്രമേ ജലദോഷം പിടിപെടൂ എന്ന് മിക്ക ആളുകളും കരുതുന്നു. എന്നാല്‍ ചൂടുള്ള വേനല്‍ക്കാലത്തും ഇത് സംഭവിക്കാം. തൊണ്ടവേദന, മൂക്കൊലിപ്പ്, ഉദരപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന എന്ററോവൈറസുകളാണ് വേനല്‍ക്കാല ജലദോഷത്തിന് കാരണമാകുന്നത്.

ജലദോഷത്തിനും അലര്‍ജിക്കും തുമ്മല്‍, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ട്. പക്ഷേ ജലദോഷത്തോടെ ചുമ, വിയര്‍പ്പ്, പനി തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. വേനല്‍ക്കാല ജലദോഷം സാധാരണയായി ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ പരിഹരിക്കപ്പെടും. എന്നിരുന്നാലും, ഇത് അലര്‍ജിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ തുടരും. ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ സാധാരണയായി സൗമ്യമാവുകയും പിന്നീട് വഷളാകുകയും സൗമ്യതയിലേക്ക് മടങ്ങുകയും ചെയ്യുന്നു. എന്നാല്‍ അലര്‍ജിയുടെ, ലക്ഷണങ്ങള്‍ സ്ഥിരമായിരിക്കും.

കോവിഡ് മഹാമാരിയുടെ ഈ ദിവസങ്ങളില്‍, ഒരു ചെറിയ തുമ്മല്‍ പോലും ഉത്കണ്ഠയ്ക്ക് കാരണമാകുമെങ്കിലും എല്ലാ ശ്വസന പ്രശ്‌നങ്ങളും ഇതുമായി ബന്ധപ്പെട്ടതല്ല. വേനല്‍ക്കാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തികച്ചും സ്വാഭാവികമാണ്. അതിനാല്‍ ഈ സമയത്ത് ആരോഗ്യത്തോടെയിരിക്കാന്‍ ഭക്ഷണക്രമത്തിലും ദിനചര്യയിലും ശ്രദ്ധിക്കണം. വേനല്‍ക്കാല ജലദോഷത്തില്‍ നിന്നും ചുമയില്‍ നിന്നും ആശ്വാസം ലഭിക്കുന്നതിന് ലളിതവും ഫലപ്രദവുമായ താഴെപ്പറയുന്ന വീട്ടുവൈദ്യങ്ങള്‍ പിന്തുടരുക.

1.ജലാംശം നിലനിര്‍ത്തുക

വേനല്‍ക്കാല സീസണില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അതുവഴി ശരീരത്തില്‍ നിന്നുള്ള എല്ലാ വിഷവസ്തുക്കളും പുറന്തള്ളുകയും ആരോഗ്യകരവും രോഗങ്ങളില്‍ നിന്ന് പ്രതിരോധിക്കുകയും ചെയ്യുന്നു. കഴിയുന്നത്ര വെള്ളം കുടിക്കുക. പുറത്തുപോകുമ്പോള്‍ എപ്പോഴും ഒരു വാട്ടര്‍ ബോട്ടില്‍ സൂക്ഷിക്കുക.

2.ആവി പിടിക്കുക

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ആവി പിടിക്കുന്നത് ശ്വാസകോശ ആരോഗ്യത്തിന് നല്ലതാണ്. നീരാവി ശ്വസിക്കുന്നത് മൂക്കിലൂടെയും, ശ്വാസകോശത്തിലൂടെയും കടന്നുപോകുകയും ചുമയില്‍ നിന്നും ജലദോഷത്തില്‍ നിന്നും അകറ്റുകയും ചെയ്യുന്നു. ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ഏതെങ്കിലും വൈറസുകളെയോ ബാക്ടീരിയകളെയോ പ്രതിരോധിക്കാന്‍ ആവി പിടിത്തം ശരീരത്തെ സഹായിക്കുന്നു.

3.പോഷകഗുണമുള്ള ഭക്ഷണം കഴിക്കുക

ആരോഗ്യത്തോടെയിരിക്കാന്‍ ഭക്ഷണം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. സമീകൃതാഹാരം കഴിക്കുന്നത് ആരോഗ്യകരവും സജീവവുമായി നിലനിര്‍ത്തുന്നു. മഞ്ഞള്‍, തേന്‍ തുടങ്ങിയ ചില ഭക്ഷണങ്ങള്‍ ഔഷധഗുണമുള്ളതും രോഗബാധ തടയുന്നതുമാണ്. മികച്ച ഫലങ്ങള്‍ക്കായി ചൂട് പാലില്‍ മഞ്ഞള്‍ കലര്‍ത്തി കഴിക്കാം. മഞ്ഞള്‍ ഒരു സ്വാഭാവിക മരുന്നാണ്. ഇത് രോഗിയാകാന്‍ അനുവദിക്കില്ല. മികച്ച ഗുണങ്ങള്‍ക്കായി ചെറുചൂടുള്ള വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം.

4.സുഗന്ധവ്യഞ്ജനങ്ങള്‍

സുഗന്ധവ്യഞ്ജനങ്ങള്‍ ജലദോഷവും ചുമയും മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കും. മഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി, കറുവപ്പട്ട, ഗ്രാമ്പൂ, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. വിറ്റാമിന്‍ എ, ഡി, സി, സിങ്ക്, ഇരുമ്പ് തുടങ്ങിയവ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. ഇത് രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു.

5.ശരിയായ വിശ്രമം

ശരീരത്തെ അമിതമായി പണിയെടുപ്പിക്കരുത്, കാരണം അത് രോഗിയാക്കും. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ വിശ്രമം പ്രധാനമാണെന്ന് ഓര്‍മ്മിക്കുക. രാത്രിയില്‍ മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്നും പകല്‍ സജീവമായി തുടരുമെന്നും ഉറപ്പാക്കുക. അതുവഴി അസുഖങ്ങളെ അകറ്റിനിര്‍ത്താവുന്നതാണ്.

ജലദോഷം എത്രത്തോളം നീണ്ടുനില്‍ക്കുന്നു എന്നത് ഒരു വ്യക്തിയുടെ രോഗപ്രതിരോധ ശേഷി, ഭക്ഷണക്രമം, മതിയായ ജലാംശം, വ്യക്തിയുടെ ശാരീരിക പ്രവര്‍ത്തന നിലകള്‍ തുടങ്ങിയവയെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ ഓരോരുത്തരും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് അനിവാര്യമാണ്.

Related posts