Nammude Arogyam
General

മൊബൈൽ ഫോൺ ഉപയോഗം മുടി കൊഴിച്ചിലിന്‌ കാരണമാകുമോ!

കമ്പ്യൂട്ടറോ ഫോണോ ടിവിയോ ആകട്ടെ, സ്ക്രീനുകൾ നമ്മുടെ ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. ഇന്റർനെറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ആഗോള ശരാശരി സ്ക്രീൻ സമയം ആറ് മണിക്കൂർ 55 മിനിറ്റാണ്. ഈ സമയത്തിന്റെ ഭൂരിഭാഗവും മൊബൈൽ ഫോൺ സ്ക്രീനിലാണ് എത്തുന്നത് (3 മണിക്കൂർ 16 മിനിറ്റ്). പക്ഷേ, ഇലക്ട്രോണിക് സ്ക്രീനുകളിലേക്കുള്ള വർധിച്ച എക്സ്പോഷറും അവ പുറത്തുവിടുന്ന നീല വെളിച്ചവും കണ്ണുകളെ മാത്രമല്ല ബാധിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ?

ഇത് ചർമ്മത്തെയും മുടിയെയും പ്രതികൂലമായി ബാധിക്കുമോ?

ഹൈ എനർജി വിസിബിൾ ലൈറ്റ് അഥവാ എച്ച്ഇവി എന്നറിയപ്പെടുന്ന നീല വെളിച്ചം ഇത്തരം പ്രകാശം കണ്ണുകളാൽ ഫിൽട്ടർ ചെയ്യപ്പെടാതെ റെറ്റിനയെ നേരിട്ട് ബാധിക്കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നുള്ള നീല വെളിച്ചം പകൽ സമയത്ത് ദോഷകരമല്ലെങ്കിലും രാത്രിയിൽ ഉപകരണം നോക്കുമ്പോൾ അത് കണ്ണുകളെ ബാധിക്കുന്നു. നീല വെളിച്ചത്തിന്റെ അമിതമായ എക്സ്പോഷർ പുരുഷന്മാരിലും സ്ത്രീകളിലും രോമകൊഴിച്ചിൽ കൂട്ടൂമെന്നതിന് തെളിവുകളുമുണ്ട്.

2016ലെ ഒരു പഠനമനുസരിച്ച്, സെൽ ഫോണിന്റെ അമിത ഉപയോഗത്തിൽ നിന്നുള്ള വൈദ്യുതകാന്തിക വികിരണം മൂലമുള്ള മുടി കൊഴിച്ചിലിനെക്കുറിച്ച് ജേണൽ ഓഫ് കോസ്മെറ്റോളജി ആൻഡ് ട്രൈക്കോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “സെൽ ഫോൺ റേഡിയേഷനുമായി സമ്പർക്കം പുലർത്തുന്നത് മുടി കൊഴിച്ചിലിന് കാരണമാകും.” ദീർഘനാളത്തെ സെൽ ഫോൺ ഉപയോഗത്തിന് മുമ്പും ശേഷവും പരിശോധിച്ചതിൽ ഫോൺ വയ്ക്കുന്ന ചെവിക്ക് ചുറ്റും സ്ഥിതി ചെയ്യുന്ന മനുഷ്യന്റെ മുടിയുടെ റൂട്ട് സെല്ലുകളിൽ ഡിഎൻഎ സിംഗിൾ-സ്ട്രാൻഡ് ബ്രേക്കുകളുടെ വർധനവ് കണ്ടുവെന്ന് അഭിപ്രായപ്പെട്ടു.

കൂടാതെ, സെൽ ഫോണുകൾ ഗൊണാഡൽ, അഡ്രീനൽ, പിറ്റ്യൂട്ടറി ഹോർമോണുകളുടെ സർക്കാഡിയൻ പാറ്റേണുകളെ സ്വാധീനിക്കുന്നു. ഇത് ഈസ്ട്രജനെ ഉയർത്തുകയും ടെസ്റ്റോസ്റ്റിറോൺ കുറയ്ക്കുകയും ചെയ്യുന്നു. ഇതെല്ലാം മുടി വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു.

നിങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക

ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നു. ഉറങ്ങുന്നതിനുമുൻപ് ഡൂംസ്ക്രോൾ ചെയ്യുന്നതിന് ഫോൺ ഉപയോഗിക്കുന്നതിന് പകരം, ഒരു പുസ്തകം വായിക്കുക. കൂടാതെ, റേഡിയേഷൻ എക്സ്പോഷർ കുറയ്ക്കുന്നതിന് ഉറങ്ങുമ്പോൾ ഫോൺ നിങ്ങളിൽ നിന്ന് അകറ്റി വയ്ക്കുക.

ഉറങ്ങുന്നതിന് മുൻപുള്ള 2-3 മണിക്കൂർ മൊബൈൽ ഉപയോഗം പാടില്ല.

ലാപ്ടോപ്പ്, മൊബൈൽ, ടിവി, മറ്റ് ഉപകരണങ്ങളിൽ നൈറ്റ് മോഡ് ക്രമീകരണങ്ങൾ ഉപയോഗിക്കുക.

കോളുകൾ നീണ്ടു പോകുകയാണെങ്കിൽ സാഹചര്യമനുസരിച്ച് സ്പീക്കർ ഫോണോ ഹെഡ്ഫോണോ ഉപയോഗിക്കുക.

നല്ല ഉറക്കം

ഗുണനിലവാരമുള്ള ഉറക്കം കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു. എല്ലാ രാത്രിയിലും ഒരേ സമയത്ത് ഉറങ്ങാൻ ശ്രദ്ധിക്കുക. നല്ല ഉറക്കത്തിനായി സുഖകരവും സുഖപ്രദവുമായ അന്തരീക്ഷം സൃഷ്ടിക്കുക.

ആരോഗ്യകരമായ ഭക്ഷണക്രമം

മുടി ശക്തിപ്പെടുത്തുന്നതിന് പ്രോട്ടീൻ ഉപഭോഗം വർധിപ്പിക്കുക. സ്ത്രീകൾക്ക് ഏറ്റവും കുറഞ്ഞ പ്രോട്ടീൻ ആവശ്യകത പ്രതിദിനം 46 ഗ്രാമും പുരുഷന്മാർക്ക് പ്രതിദിനം 56 ഗ്രാമുമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ അഭിപ്രായപ്പെടുന്നു.

സമ്മർദ്ദം കുറയ്ക്കുക

പരുക്ക്, രോഗം അല്ലെങ്കിൽ ശസ്ത്രക്രിയ എന്നിവയുമായി ബന്ധപ്പെട്ട അമിതമായ വൈകാരികമോ ശാരീരികമോ ആയ സമ്മർദ്ദവും മുടി കൊഴിച്ചിലിന് കാരണമാകും. നടക്കാൻ പോകുക, മസാജ് ചെയ്യുക, അല്ലെങ്കിൽ യോഗയും പൂന്തോട്ടപരിപാലനവും ഉൾപ്പെടെ സമ്മർദ്ദം കുറയ്ക്കാൻ വിവിധ മാർഗങ്ങളുണ്ട്

Related posts