Nammude Arogyam
ChildrenFoodGeneralHealth & WellnessHealthy Foods

കുഞ്ഞുങ്ങളുടെ ഡ്രിങ്ക്സ് ഹെൽത്തിയാക്കൂ..

ഏഴ് ഹെല്‍ത്തി ഡ്രിങ്കുകളാണ് കുട്ടികള്‍ക്ക് ഏറ്റവും മികച്ചത്. ആദ്യത്തേത് വെള്ളം തന്നെയാണ്. ഹോര്‍ളിക്‌സ് അടക്കമുള്ള എനര്‍ജി ഡ്രിങ്കുകളേക്കാള്‍ ഹെല്‍ത്തിയാണിത്. ശരീരത്തിന് ആവശ്യമായ ഊര്‍ജമെല്ലാം വെള്ളത്തില്‍ നിന്നാണ് ലഭിക്കുന്നത്.

രണ്ടാമത്തേത് നാച്ചുറലായിട്ടുള്ള പാനീയങ്ങളാണ്. കൈതച്ചക്ക, മിന്റ്, തണ്ണിമത്തന്‍, സ്‌ട്രോബറി, ചെറുനാരങ്ങ, ഓറഞ്ച്, ലൈം എന്നിവയെല്ലാം ഇതില്‍ വരും. കുട്ടികളെ ഉന്മേഷവാന്മാരായി നിര്‍ത്താന്‍ ഇവയ്ക്ക് സാധിക്കും.

ഹെര്‍ബല്‍ ചായകളും കുട്ടികള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. ഇത് സാധാരണ കുട്ടികള്‍ക്ക് സുരക്ഷ നല്‍കുന്നതല്ല. എന്നാല്‍ ചിലത് വളരെ നല്ലത് കൂടിയാണ്. ലെമണ്‍ഗ്രാസ്, ചമോമിലെ എന്നിവയെല്ലാം മികച്ചതാണ്. കുട്ടികളെ അസുഖത്തില്‍ നിന്നെല്ലാം രക്ഷിക്കാന്‍ അവയ്ക്ക് സാധിക്കും.

പ്ലാന്റ് ബേസ്ഡ് പാലുല്‍പ്പ്ന്നങ്ങള്‍ കുട്ടികള്‍ക്ക് ട്രൈ ചെയ്ത് നോക്കാവുന്നതാണ്. തേങ്ങ, ബദാം, അണ്ടിപ്പരിപ്പ്, അരി, സോയ് മില്‍ക്ക് എന്നിവ ഉപയോഗിച്ചാണ് ഇത്തരം പാലുകള്‍ ഉപയോഗിക്കാറുള്ളത്. മധുരമില്ലാത്ത പാലുല്‍പ്പന്നങ്ങള്‍ തന്നെ പ്ലാന്റ് ബേസ്ഡ് പാലുകളില്‍ ലഭിക്കാറുണ്ട്.

തേങ്ങാ വെള്ളമാണ് മറ്റൊന്ന്. ഇത് കുട്ടികള്‍ക്ക് ആവശ്യമുള്ള രണ്ട് കാര്യങ്ങളാണ് നല്‍കുന്നത്. ഒന്ന് കലോറികളും, രണ്ടാമത്തേത് പഞ്ചസാരയുമാണ്. വളരെയധികം ഹെല്‍ത്തിയാണിത്. സോഡ പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കുന്നതും നന്നായിരിക്കും.

പിന്നീട് കുട്ടികള്‍ക്ക് നല്‍കാന്‍ പറ്റുന്ന സ്മൂത്തികളാണ്. എല്ലാ സ്മൂത്തികളും അതില്‍ വരില്ല. ചീര, ബ്ലൂബെറി, കൈതച്ചക്ക, കോളിഫ്‌ളവര്‍, സ്‌ട്രോബറി എന്നിവയുടെ സ്മൂത്തികള്‍ കുട്ടികളുടെ ശരീരത്തിന് നല്ലതാണ്. വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന സ്മൂത്തികളാണ് നല്ലത്. കാരണം ഇവയില്‍ കൂടുതലായി പഞ്ചസാര ചേര്‍ക്കില്ല.

Related posts