Nammude Arogyam
General

ഭക്ഷണം ക്രമം തെറ്റുമ്പോൾ സംഭവിക്കുന്നത്

ഒരാളുടെ ഭക്ഷണക്രമത്തിന്റെ താളംതെറ്റുന്നത് സാധാരണഗതിയില്‍ അവര്‍ കഴിക്കുന്ന ആഹാരശീലത്തിനു മാറ്റം സംഭവിക്കുമ്പോഴാണ്. ചിലര്‍ വണ്ണം കൂടുമെന്ന ഭയത്തില്‍ ആഹാരം ഉപേക്ഷിക്കുകയും ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കലോറി കണക്കുകൂട്ടുകയും ചെയ്യും. അടിക്കടി ശരീര ഭാരം അളന്നു നോക്കുന്നതും ഇവരുടെ ശീലമാണ്. ഈ അവസ്ഥയെ anorexia nervosa എന്നാണ് വൈദ്യശാസ്ത്രം വിളിക്കുന്നത്‌.

യൂറോപ്യന്‍ ഈറ്റിങ് ഡിസോർഡര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇത്തരം ശീലങ്ങള്‍ ഉള്ളവര്‍ക്ക് അമിതവണ്ണവും ഇടുപ്പില്‍ കൊഴുപ്പടിയാനുള്ള സാധ്യതയും ഏറെയാണ്‌. ഇവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ചു മാനസികമായി പക്വതക്കുറവും സ്വയബഹുമാനവും കുറവായിരിക്കും.

യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ കാണപ്പെടുന്ന ഈ പ്രശ്നം അവരുടെ ശാരീരിക മാനസികാരോഗ്യത്തെ ചുരുങ്ങിയതോ ദീര്‍ഘകാലത്തെക്കോ ബാധിക്കാനിടയുണ്ട്. ഈറ്റിങ് ഡിസോർഡർ ഏറ്റവുമധികം കാണപ്പെടുന്നത് സ്ത്രീകളില്‍ ആണെന്നതും ശ്രദ്ധേയമാമാണ്‌. എത്രയും വേഗം ഇതിനെ തിരിച്ചറിഞ്ഞു ചികിത്സിക്കുക എന്നതു തന്നെയാണ് പ്രതിവിധി.

എന്താണ് ഈറ്റിങ് ഡിസോർഡർ?

ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കും വിധത്തിൽ ഭക്ഷണക്രമത്തിലുണ്ടാകുന്ന താളക്രമവും അതുമായി ബന്ധപ്പെട്ട അസ്വസ്ഥപ്പെടുത്തുന്ന ചിന്തകളുമാണ് ഈറ്റിങ് ഡിസോർഡർ. അനോറെക്സിയ നെർവോസ, ബുളീമിയ നെർവോസ, ബിഞ്ച് ഈറ്റിങ് ഡിസോർഡർ എന്നിങ്ങനെ പലവിഭാ​ഗങ്ങളുണ്ട്. ഈറ്റിങ് ഡിസോർഡർ ഉള്ള ഒരു വ്യക്തി വളരെ ചെറിയ അളവിൽ ഭക്ഷണം കഴിക്കുകയോ അമിതമായി കഴിക്കുകയോ ചെയ്തേക്കാം. മനഃശാസ്ത്രപരമായ ഈ അവസ്ഥ ശാരീരിക അവസ്ഥയെയും സാരമായി ബാധിക്കാം. ജൈവശാസ്ത്രപരം, ജനിതകം , മനഃശാസ്ത്രപരവുമായ കാരണങ്ങളാലാണ് ഈറ്റിങ് ഡിസോർഡർ ഉണ്ടാകുന്നത്. ഒരാൾ തന്റെ ശരീരത്തിന് ആവശ്യമായതിലും അധികം ഭക്ഷണം കഴിക്കുന്നതും ആ അളവിനേക്കാൾ വളരെ കുറവ് കഴിക്കുന്നതുമൊക്കെ ഈറ്റിങ് ഡിസോർഡറിന്റെ പരിധിയിൽ വരും.

ഈറ്റിങ് ഡിസോർഡറിന്റെ ചില ലക്ഷണങ്ങൾ

  • അമിതമായി വണ്ണം കുറയൽ
  • പൊതുഇടത്തിൽ ഭക്ഷണംകഴിക്കാനുള്ള ആശങ്ക
  • ഭാരം, ഭക്ഷണം, കലോറി, കൊഴുപ്പ്, ഡയറ്റിങ് എന്നിവയെക്കുറിച്ചുള്ള വ്യ​ഗ്രത
  • ഭക്ഷണം ഒഴിവാക്കുക
  • അമിതവണ്ണം വെക്കുമോ എന്ന ഭയം
  • ഭക്ഷണത്തിന്റെ അളവ് നന്നേ കുറയ്ക്കുക
  • അമിതമായി വ്യായാമം ചെയ്യൽ
  • വയറുവേദന, ​ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ
  • തലകറക്കം
  • എപ്പോഴും തണുപ്പ് അനുഭവപ്പെടൽ
  • ഉറക്കത്തിലെ ക്രമക്കേട്
  • ആർത്തവ ക്രമക്കേടുകൾ
  • മസിലുകൾ ക്ഷയിക്കുന്നത്
  • പ്രതിരോധശേഷി കുറയൽ

ഈറ്റിങ് ഡിസോർഡറിന്റെ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സ്വയംചികിത്സ നടത്താതെ വിദ​ഗ്ധ ഉപദേശം തേടുക.

Related posts