1.ബ്ലഡ് ഷുഗര്‍ പരിശോധിക്കുക
ദിവസവും രാവിലെ പ്രമേഹ രോഗികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക. കഠിനമായ പ്രമേഹമുള്ളവര്‍ വ്യായാമത്തിന് മുമ്പോ ശേഷമോ ഉറക്കത്തിനു മുമ്പോ വാഹനം ഉപയോഗിക്കുന്നതിനു മുമ്പോ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ചും ഇന്‍സുലിന്‍ അല്ലെങ്കില്‍ പ്രമേഹം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍. പ്രമേഹം ലെവല്‍ പരിശോധിച്ച് ദിനചര്യയില്‍ ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
2.ഉലുവ വെള്ളം
പച്ചവെള്ളത്തിനു പകരം ഔഷധഗുണങ്ങള്‍ നിറഞ്ഞ ഡിറ്റോക്‌സ് പാനീയങ്ങള്‍ കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. അതിനാല്‍, പ്രമേഹരോഗികള്‍ രവിലെ ഉലുവ വെള്ളം കുടിക്കാന്‍ ശ്രമിക്കുക. കുറച്ച് ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക, പിറ്റേന്ന് രാവിലെ വെള്ളം കുടിക്കുക. ഉലുവയില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. ഇത് ശരീരത്തിലെ വിഷാംശം നീക്കാനും സഹായിക്കുന്നു.
3.ആരോഗ്യകരമായ പ്രഭാതഭക്ഷണം
ബ്രേക്ക് ഫാസ്റ്റ് എന്നാല്‍ ബ്രെയിന്‍ ഫുഡ് എന്നാണ് അറിയപ്പെടുന്നത്. അതിനാല്‍ തന്നെ ഇത് ഒരു ദിവസത്തെ ഏറെ പ്രധാനപ്പെട്ട ഭക്ഷണവുമാണ്. പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിച്ച് ദിവസം ആരംഭിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. പ്രഭാതഭക്ഷണം ഇടയ്ക്കിടെ ഒഴിവാക്കുന്നത് പോലും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
4.കാല്‍പാദങ്ങള്‍ പരിശോധിക്കുക
പ്രമേഹം കാലക്രമേണ നാഡികളുടെ തകരാറുകള്‍ക്കും കാലിലെ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. ഇത് ഡയബറ്റിക് ന്യൂറോപ്പതി എന്നും അറിയപ്പെടുന്നു. ഇത്തരം അവസ്ഥയില്‍ കാലുകള്‍ക്ക് പ്രശ്‌നങ്ങള്‍ സംഭവിക്കുന്നു. ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരീരത്തിലുടനീളമുള്ള ഞരമ്പുകള്‍ക്കും ദോഷം ചെയ്യും. ഡയബറ്റിക് ന്യൂറോപ്പതി ബാധിച്ചാല്‍ മരവിപ്പ്, ഇക്കിളി, അല്ലെങ്കില്‍ കാലിലെ വേദന, ദഹനവ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍, മൂത്രനാളി, രക്തധമനി, ഹൃദയത്തകരാറ് എന്നിവ ഉള്‍പ്പെടെയുള്ള പല ലക്ഷണങ്ങള്‍ക്കും കാരണമാകും. അതിനാല്‍, പാദങ്ങള്‍ നന്നായി പരിപാലിക്കേണ്ടത് പ്രധാനമാണ്. കഠിനമായ പ്രമേഹമുള്ളവര്‍ ദിവസവും രാവിലെ കാലുകളില്‍ പൊട്ടലുകള്‍, മുറിവുകള്‍, വ്രണങ്ങള്‍, മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടോയെന്ന് പരിശോധിക്കുക.
5.നടത്തം
പ്രമേഹരോഗികള്‍ അവരുടെ ആരോഗ്യം സംരക്ഷിക്കാന്‍ ലഘുവ്യായാമങ്ങള്‍ ചെയ്യേണ്ടത് പ്രധാനമാണ്. പതിവായുള്ള നടത്തം പോലും വ്യായാമത്തിന്റെ കൂട്ടത്തില്‍പെടുത്താം. അതിനാല്‍, ദിവസവും രാവിലെ അല്‍പനേരം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും, ശരീരഭാരം കുറയ്ക്കാനും, ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും, മാനസികാവസ്ഥ മെച്ചപ്പെടുത്താനും, പ്രതിരോധശേഷി ശക്തിപ്പെടുത്താനുമൊക്കെ സഹായിക്കും. ആയുസ്സ് കൂട്ടുന്നതിനൊപ്പം നടത്തം ഹൃദയ രോഗങ്ങള്‍ക്കും ചില അര്‍ബുദങ്ങള്‍ക്കുമുള്ള സാധ്യതയും കുറയ്ക്കുന്നു. പ്രമേഹബാധിതര്‍ക്ക് നന്നായി ജീവിക്കുന്നതിനുള്ള പ്രധാന ഘടകമാണ് വ്യായാമം. പ്രമേഹരോഗികള്‍ക്ക് അനുയോജ്യമായ വ്യായമങ്ങള്‍ ഏതൊക്കെയെന്ന് ഡോക്ടറോട് ചോദിച്ച് മനസിലാക്കേണ്ടതാണ്.
പ്രമേഹബാധിതരായി ജീവിക്കുന്നത് അല്‍പം കഠിനമുള്ള കാര്യം തന്നെയാണ്, പ്രത്യേകിച്ചും ജീവിതം തിരക്കിലായിരിക്കുമ്പോള്‍, അതിനാൽ തന്നെ പ്രമേഹം നിയന്ത്രണ വിധേയമാക്കേണ്ടത് അനിവാര്യമാണ്.