Nammude Arogyam
Diabetics

മധുരം മാത്രമാണോ പ്രമേഹത്തിന്റെ കാരണം?

ശരീരത്തെ മൊത്തം കാർന്നു തിന്നാൻ വരെ കെല്പുള്ള ഭീകര രോഗമാണ് പ്രമേഹം. ഇന്ന് പ്രമേഹം ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന കാര്യമാണ്. ഇത് കുറയ്ക്കാനായി പലതരം മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ സ്വാകരിക്കാറുമുണ്ട്. എന്നാല്‍, പലപ്പോഴും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കുകയില്ല ഇത്തരത്തില്‍ പൊടിക്കൈകളും ഡയറ്റും പിന്തുടരുന്നത്. ഇത്തരത്തില്‍ പ്രമേഹത്തെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന മിഥ്യകളും സത്യങ്ങളും ഏതെല്ലാമെന്ന് നോക്കാം.

കൃത്യമല്ലാത്ത ജീവിതശൈലി പിന്തുടരുന്നതും അമിതവണ്ണവുമെല്ലാം തന്നെ പ്രമേഹത്തിലേയ്ക്ക് നയിക്കുന്ന കാരണങ്ങളാണ്. അതിനാല്‍, മധുരം കഴിക്കുന്നത് മൂലമാണ് പ്രമേഹം ഉണ്ടാകുന്നത് എന്ന വാദം തീര്‍ത്തും തെറ്റാണ്. വ്യായാമം ഇല്ലാത്തതും കൃത്യമല്ലാത്ത ഭക്ഷണരീതിയുമെല്ലാം തന്നെ പ്രമേഹത്തിലേയ്ക്ക് നയിക്കുന്നുണ്ട്. ചിലര്‍ക്ക് പാരമ്പര്യമായി തന്നെ പ്രമേഹം ലഭിച്ചെന്നും വരാം. സ്ത്രീകളില്‍ ഗര്‍ഭിണിയായിരിക്കുമ്പോഴും അതുപോലെ, ഹോര്‍മോണ്‍ വ്യതിയാനം മൂലവുമെല്ലാം പ്രമേഹ സാധ്യത കൂടുതലാണ്.

പഴങ്ങളില്‍ പ്രകൃതിദത്തമായ പഞ്ചസ്സാരയുടെ സാന്നിധ്യമുള്ളതിനാല്‍, പഴങ്ങള്‍ അമിതമായി കഴിച്ചാലും പ്രമേഹം കൂടുവാന്‍ കാരണമാകും. അതിനാല്‍, പ്രമേഹ രോഗികൾ ഒരു നിശ്ചിത അളവില്‍ പഴങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. പഴങ്ങള്‍ കഴിക്കാന്‍ തിരഞ്ഞെടുക്കും മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടുന്നതും നല്ലതാണ്.

അത്പോലെ തന്നെ പ്രമേഹ രോഗികള്‍ ഏത് തരം ഡയറ്റ് പിന്തുടരുന്നതിന് മുന്‍പും ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടത് അനിവാര്യമാണ്. പ്രമേഹ രോഗികള്‍ അമിതമായി ഭക്ഷണം കഴിക്കുന്ന ഡയറ്റ് എടുക്കുന്നതിനേക്കാള്‍ മിതമായിട്ടുള്ള ഡയറ്റ് പിന്തുടരാനാണ് പല വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. ആരോഗ്യസ്ഥിതി നോക്കി ഡോക്ടറുടെ അഭിപ്രായം തേടേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്.

ചിലര്‍ പരസ്യങ്ങള്‍ കണ്ട് ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്നര്‍ ഉപയോഗിക്കുന്നത്. കാണാം. എന്നാല്‍, ഇത്തരത്തിലുള്ള ആര്‍ട്ടഫിഷ്യല്‍ സ്വീറ്റനറില്‍ കാര്‍ബ്‌സ് കുറവാണെങ്കിലും ഇത് അമിതമായി കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തേയും ശരീരത്തേയും ബാധിക്കുന്നതാണ്. അതിനാല്‍ ഇത്തരം സാധനങ്ങള്‍ ഉപയോഗിക്കും മുന്‍പ് ഡോക്ടറെ കണ്ട് അഭിപ്രായം തേടാം.

ഒരിക്കലും പൂര്‍ണ്ണമായും മാറ്റിയെടുക്കാന്‍ സാധിക്കാത്ത അസുഖമാണ് പ്രമേഹം. മരുന്ന് കഴിച്ചാലും, അതുപോലെ ഇന്‍സുലിന്‍ എടുത്താലും പ്രമേഹത്തെ നിയന്ത്രിക്കാന്‍ മാത്രമെ സാധിക്കുകയുള്ളൂ. പൂര്‍ണ്ണമായും മാറ്റിയെടുക്കാന്‍ സാധിക്കുകയില്ല. ഇതിന്റെ കൂടെ, കൃത്യമായ ജീവിതശൈലിയും പിന്തുടര്‍ന്നാല്‍ മാത്രമേ, പ്രമേഹത്തെ ജീവിതകാലം മുഴുവന്‍ നിയന്ത്രിക്കാന്‍ സാധിക്കൂ.

Related posts