Nammude Arogyam
General

പ്രസവശേഷമുള്ള ശരീര ഭംഗിക്ക് ..

കുഞ്ഞിനെ ഉൾക്കൊള്ളാനായി ഗർഭ പത്രം വികസിച്ചപ്പോൾ കൂടെ പുറത്തേക്ക് വന്ന വയർ എങ്ങനെ ഒതുക്കുമെന്നത് വലിയ വെല്ലുവിളിയാണ്. മാത്രമല്ല വയറിനു മുകളിൽ പടർന്നു പിടിച്ച പാടുകൾ മായ്ച്ചു കളയാനും പ്രയാസപ്പെടും.

അമ്മയാകുക എന്നത് ഏറ്റവും മഹത്തരമായ ഒരു കാര്യമാണ്, കുഞ്ഞു വാവയെ പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് അത്രമേൽ മനോഹരവും. മാസങ്ങളോളം ഉദരത്തിലെ തുടിപ്പിന്റെ താളത്തിനോട്‌ ചേർന്നാവും ഓരോ ഗർഭിണിയും ജീവിക്കുക.
ഗർഭകാലം ഇത്രയൊക്കെ മനോഹരമാണെങ്കിലും പ്രസവം കഴിഞ്ഞ ശേഷം ശരീര ഭംഗിയെക്കുറിച്ച് ആശങ്കപ്പെടുന്നവരാണ് കൂടുതലും. കുഞ്ഞിനെ ഉൾക്കൊള്ളാനായി ഗർഭ പത്രം വികസിച്ചപ്പോൾ കൂടെ പുറത്തേക്ക് വന്ന വയർ എങ്ങനെ ഒതുക്കുമെന്നത് വലിയ വെല്ലുവിളിയാണ്. മാത്രമല്ല വയറിനു മുകളിൽ പടർന്നു പിടിച്ച പാടുകൾ മായ്ച്ചു കളയാനും പ്രയാസപ്പെടും.


ഗർഭം ധരിക്കുന്നതിന് മുൻപുള്ള അവസ്ഥയിലേക്ക് സ്വാഭാവികമായി തിരിച്ചെത്തുക ഏറെ പ്രയാസമാണ്.എന്നാൽ പഴയ രൂപത്തിലേക്ക് മടങ്ങാനും നിങ്ങളുടെ പഴയ വസ്ത്രങ്ങളിലേക്ക് തിരിച്ചെത്താനുമുള്ള ചില എളുപ്പ വഴികൾ ഇതാ….


1- വയറിലെ ചർമ്മം ഉറച്ചതാക്കാനുള്ള ഏറ്റവും നല്ല മാർഗം നിങ്ങൾ കുളിക്കുന്നതിനുമുമ്പ് വയറ്റിൽ ഒരു എക്സ്ഫോളിയേറ്റിംഗ് സ്ക്രബ് ഉപയോഗിക്കുക എന്നതാണ്. ഇത് രക്തചംക്രമണം വർദ്ധിപ്പിക്കാനും പുതിയതും ആരോഗ്യമുള്ളതുമായ ചർമ്മം സൃഷ്ടിക്കാനും സഹായിക്കുന്നു.


2- പച്ചക്കറികൾ ഉൾപ്പെടുത്തി സലാഡുകൾ തയ്യാറാക്കി പ്രാതലിന്റെ കൂടെ കഴിക്കാം. അല്ലെങ്കിൽ ജ്യൂസ്‌ രൂപത്തിലും ഉപയോഗിക്കാം.


3- പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളായ മുട്ട, ചിക്കൻ, പയറുവർഗ്ഗങ്ങൾ, സോയ പാൽ, ക്വിനോവ, മുളകൾ എന്നിവയും പേശികളെ മെച്ചപ്പെടുത്താൻ സഹായിക്കും.

4- ഏതെങ്കിലും എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാം. വെളിച്ചെണ്ണ, കടുകെണ്ണ, ബദാം ഓയിൽ എന്നിവ ഇതിനായി ഉപയോഗിക്കാം.

5- ദിവസവും ഒരു മണിക്കൂർ എങ്കിലും വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കും.


6- വെള്ളം ധാരാളമായി കുടിയ്ക്കാൻ ശ്രദ്ധിക്കണം. വെള്ളം കുടിക്കുന്നത് ജലാംശം നിലനിർത്തുക മാത്രമല്ല, ചർമ്മത്തിന്റെ ഇലാസ്തികതയും വഴക്കവും വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

I am text block. Click edit button to change this text. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Related posts