Nammude Arogyam
General

അബോർഷന് ശേഷമുള്ള ബ്ലീഡിംഗ് സാധാരണയോ?

പല സ്ത്രീകളിലും അബോര്‍ഷന്‍ സൃഷ്ടിക്കുന്നത് വളരെ വലിയ മാനസികാഘാതം തന്നെയാണ്. അതില്‍ നിന്ന് മുക്തരാവാന്‍ വളരെയധികം സമയം എടുക്കുന്നു. അതുകൊണ്ട് തന്നെ അബോര്‍ഷന് ശേഷമുള്ള ആര്‍ത്തവത്തെ പലരും വളരെ ഉത്കണ്ഠയോടെയാണ് സമീപിക്കുന്നത്.

എന്നാല്‍ മിക്കവരിലും ആര്‍ത്തവ പ്രശ്‌നങ്ങള്‍ സാധാരണമാണ്. സാധാരണ അവസ്ഥയില്‍ നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ ആര്‍ത്തവം സാധാരണമാകുന്നു. എന്നാല്‍ ചിലരില്‍ മാത്രമാണ് ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത്. ആര്‍ത്തവ സമയത്തെ വേദന അബോര്‍ഷന് ശേഷമുള്ള ആര്‍ത്തവം വളരെയധികം വേദനാജനകമായിരിക്കും. അതുകൊണ്ട് തന്നെ ഈ സമയം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

അടുത്ത ആര്‍ത്തവത്തിന് ശേഷം ഇത് സാധാരണ നിലയില്‍ ആവുന്നു. ഈ സമയം താരതമ്യേന അണ്ഡോത്പാദനം നടക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. സ്ത്രീകള്‍ ഫലപ്രദമായ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം വീണ്ടും ഗര്‍ഭധാരണത്തിന് സാധ്യതയുണ്ട്. ആദ്യ അബോര്‍ഷന് ശേഷം മൂന്ന് മാസത്തിന് ശേഷം മാത്രമേ അടുത്ത ഗര്‍ഭധാരണത്തിന് ശ്രമിക്കാവൂ. ആര്‍ത്തവം മുന്‍പത്തേത് പോലെ തന്നെയായിരിക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ അബോര്‍ഷന് മുന്‍പ് ഉള്ള അതേ ആര്‍ത്തവ സ്വഭാവം തന്നെയാണ് ഇപ്പോഴും ഉള്ളത്. എന്നാല്‍ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം, പൊണ്ണത്തടി, തൈറോയ്ഡ് തകരാറുകള്‍ അല്ലെങ്കില്‍ ഡയബറ്റിസ് മെലിറ്റസ് എന്നിവയുള്ള സ്ത്രീകള്‍ക്ക് ആര്‍ത്തവചക്രം പലപ്പോഴും അല്‍പം ബുദ്ധിമുട്ടേറിയതായിരിക്കും.

ചിലരില്‍ ഇത് ആര്‍ത്തവ രക്തം വളരെയധികം വര്‍ദ്ധിപ്പിക്കുന്നതിന് സാധ്യതയുണ്ട്. അതുകൊണ്ട് ഇവര്‍ അബോര്‍ഷന് ശേഷമുള്ള ആര്‍ത്തവം ശ്രദ്ധിക്കണം. അബോര്‍ഷന് ശേഷമുള്ള രക്തസ്രാവം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അബോര്‍ഷന്‍ രക്തസ്രാവവും ആര്‍ത്തവവും പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒന്നാണ്. അബോര്‍ഷന്‍ സമയം കനത്ത രക്തസ്രാവവും അടിവയറ്റില്‍ വേദനയും വര്‍ദ്ധിക്കുന്നു. പലപ്പോഴും ദിവസങ്ങളോളം ഇത് നീണ്ട് നില്‍ക്കുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാ സ്ത്രീകളും ശ്രദ്ധിക്കേണ്ടതാണ്.
ഗര്‍ഭഛിദ്രത്തിന് ശേഷം ആദ്യ ആര്‍ത്തവത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ആര്‍ത്തവത്തില്‍ ശ്രദ്ധിക്കാന്‍ അബോര്‍ഷന് ശേഷമുള്ള ആര്‍ത്തവം അതികഠിനമായ രക്തസ്രാവം ഉള്ള അവസ്ഥയാണെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ആര്‍ത്തവമായിരിക്കാന്‍ സാധ്യതയില്ല. പലപ്പോഴും ആറാഴ്ച കഴിഞ്ഞിട്ടും ആര്‍ത്തവം വന്നില്ലെങ്കില്‍ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണുന്നതിന് ശ്രദ്ധിക്കണം.


ഇത് കൂടാതെ സ്‌പോട്ടിംങ് തുടര്‍ച്ചയായി ഉണ്ടാവുമെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ തുടര്‍ച്ചയായ രക്തസ്രാവവും ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇതെല്ലാം അബോര്‍ഷന് ശേഷമുള്ള ആര്‍ത്തവ രക്തസ്രാവത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അണുബാധക്കുള്ള സാധ്യതയെ ഒരിക്കലും തള്ളിക്കളയാന്‍ പാടുകയില്ല. ഇതിന്റെ ഫലമായി ക്രമരഹിതമായ രക്തസ്രാവവും, വേദന, പനി എന്നിവ ഉണ്ടെങ്കില്‍ അത് അണുബാധ സംശയിക്കുന്നതായിരിക്കും. ഏതെങ്കിലും അണുബാധ ഒഴിവാക്കാന്‍ ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അബോര്‍ഷന്‍ അടുത്ത ഗര്‍ഭധാരണത്തെയോ അഥവാ പ്രത്യുത്പാദന ക്ഷമതയേയോ ബാധിക്കുകയില്ല. എന്നാല്‍ അണുബാധ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആര്‍ത്തവ ചക്രം സ്ഥിരമാവുന്നതിന് അല്‍പം സമയം എടുക്കും എന്നുള്ളതാണ് സത്യം.

Related posts