കഴുത്തിന് താഴ്ഭാഗത്ത് നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇത് ഒരു ചെറിയ അവയവമാണെങ്കിലും, നമ്മുടെ ശരീരത്തില്‍ അവശ്യമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ഈ ഗ്രന്ഥി നമ്മുടെ ശരീരത്തിലെ വളര്‍ച്ച, കോശങ്ങള്‍ നന്നാക്കല്‍, ഉപാപചയം എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മൂന്ന് തരം ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നു. ഈ ഹോര്‍മോണുകളുടെ ഉല്‍പാദനത്തിലെ അസന്തുലിതാവസ്ഥ ക്ഷീണം, മുടി കൊഴിച്ചില്‍, ശരീരഭാരം, അമിതമായ തണുപ്പ്, മറ്റ് പല രോഗലക്ഷണങ്ങള്‍ എന്നിവയിലേക്ക് വഴിവയ്ക്കും.
എന്നാൽ ചില കഠിനമായ സന്ദര്‍ഭങ്ങളില്‍, തൈറോയ്ഡ് രോഗങ്ങള്‍ കണ്ണുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളിലേക്കും നയിക്കും. ഈ ഘട്ടത്തില്‍ രോഗപ്രതിരോധവ്യവസ്ഥ കണ്ണുകള്‍ക്ക് ചുറ്റുമുള്ള പേശികളെയും മറ്റ് ടിഷ്യുകളെയും ആക്രമിക്കാന്‍ തുടങ്ങുന്നു. ഇത് കണ്‍പോളകളുടെ വീക്കം, മറ്റ് കണ്ണ് പ്രശ്‌നങ്ങള്‍, അപൂര്‍വ സന്ദര്‍ഭങ്ങളില്‍ കാഴ്ച നഷ്ടപ്പെടല്‍ എന്നിവയിലേക്കും നയിച്ചേക്കാം. ഈ അവസ്ഥയെ തൈറോയ്ഡ് നേത്രരോഗം അല്ലെങ്കില്‍ തൈറോയ്ഡ് സംബന്ധമായ ഓര്‍ബിറ്റോപ്പതി എന്ന് വിളിക്കുന്നു. തൈറോയ്ഡ് പ്രശ്‌നത്താലുള്ള കണ്ണ് രോഗത്തിന്റെ കാരണവും ലക്ഷണങ്ങളും ചികിത്സയും എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
സാധാരണ കാണപ്പെടുന്ന ഒരു സ്വയം രോഗപ്രതിരോധ രോഗമാണ് തൈറോയ്ഡ് നേത്രരോഗം. ഈ അവസ്ഥയുള്ള ആളുകളില്‍ രോഗപ്രതിരോധ സംവിധാനം ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കണക്കാക്കാം. ഇത് കണ്ണുകള്‍ക്ക് ചുറ്റുമുള്ള പേശികളും ടിഷ്യുവും വീര്‍ക്കുന്നതിന് കാരണമാകുന്നു. നിരവധി രോഗലക്ഷണങ്ങള്‍ക്കും തൈറോയ്ഡ് നേത്രരോഗം കാരണമാകും. ചിലത് സൗമ്യമാണ്, മറ്റുള്ളവ കൂടുതല്‍ ഗുരുതരവും. ഗ്രേവ്‌സ് രോഗത്താല്‍ ബുദ്ധിമുട്ടുന്നവരിലും ഇത്തരത്തിലുള്ള നേത്ര അണുബാധ കാണപ്പെടുന്നു.

സൂക്ഷ്മാണുക്കളില്‍ നിന്നും മറ്റ് മലിനീകരണങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്ന നമ്മുടെ രോഗപ്രതിരോധവ്യവസ്ഥ, കണ്ണുകളിലും ചുറ്റുമുള്ള ശരീരകലകളിലും ബാഹ്യമായ അക്രമണകാരി കടക്കുമ്പോള്‍ തൈറോയ്ഡുമായി ബന്ധപ്പെട്ട കണ്ണ് പ്രശ്‌നങ്ങള്‍ സംഭവിക്കുന്നു. ഇതിന് തൊട്ടുപിന്നാലെ, കണ്ണിനു ചുറ്റുമുള്ള കൊഴുപ്പും ടിഷ്യുവും ആക്രമിക്കുന്ന ആന്റിബോഡികളെ രോഗപ്രതിരോധം അയയ്ക്കുന്നു. രോഗപ്രതിരോധവ്യവസ്ഥ ഇതിനെതിരെ പ്രതികരിക്കുന്നതിന് കാരണമെന്താണെന്ന് വിദഗ്ദ്ധര്‍ക്ക് ഇപ്പോഴും വ്യക്തമല്ല. ഇതിനു പിന്നിലെ കാരണം കണ്ടെത്താന്‍ അവര്‍ ഇപ്പോഴും ശ്രമിക്കുകയാണ്. എന്നിരുന്നാലും, തൈറോയ്ഡ് രോഗം ബാധിച്ച എല്ലാവര്‍ക്കും ഈ അവസ്ഥ അനുഭവപ്പെടുന്നില്ല.
കണ്ണുകള്‍ വീര്‍ക്കുന്നന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. അവസ്ഥ ഗുരുതരമാണെങ്കില്‍ കണ്ണ് പൂര്‍ണമായി അടയ്ക്കാന്‍ പോലും കഴിഞ്ഞേക്കില്ല. മറ്റ് ചില ലക്ഷണങ്ങള്‍ ഇവയാണ്.
1.കണ്ണിലെ വെള്ളയില്‍ ചുവപ്പ്
2.കണ്ണില്‍ കരട് പോയപോലുള്ള പ്രകോപനം
3.കണ്ണ് വേദനയും പ്രഷറും
4.വരണ്ട അല്ലെങ്കില്‍ നനഞ്ഞ കണ്ണുകള്‍
5.ഡബിള്‍ വിഷന്‍
6.പ്രകാശ സംവേദനക്ഷമത
വളരെയധികം തൈറോയ്ഡ് ഹോര്‍മോണ്‍ അല്ലെങ്കില്‍ ഹൈപ്പര്‍തൈറോയിഡിസം ഉള്ളവരിലാണ് ഈ അവസ്ഥ മിക്കപ്പോഴും സംഭവിക്കുന്നത്. ചിലപ്പോള്‍ തൈറോയ്ഡ് കുറവാണെങ്കിലും കണ്ണിന് പ്രശ്‌നം സംഭവിക്കാം. സാധാരണ അളവില്‍ തൈറോയ്ഡ് ഉള്ളവരിലും വളരെ അപൂര്‍വ്വമായി ഈ രോഗം കണ്ടുവരുന്നു.
തൈറോയ്ഡ് രോഗം ഉണ്ടെങ്കില്‍, ഏതെങ്കിലും നേത്രപ്രശ്‌നങ്ങളുടെ സാധ്യത മനസിലാക്കാന്‍ നേത്രപരിശോധ നടത്തുക. കണ്ണ് വേദനയോ മറ്റ് പ്രശ്‌നമോ അനുഭവപ്പെടാന്‍ തുടങ്ങിയാല്‍, നേത്രരോഗവിദഗ്ദ്ധനെ സമീപിച്ച് ചികിത്സ തേടുക. അവസ്ഥയെ അടിസ്ഥാനമാക്കി ഡോക്ടര്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കും. നേരിയ തകരാറാണെങ്കില്‍, ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്‌സും കൃത്രിമ കണ്ണീരും നിര്‍ദ്ദേശിക്കും. ഈ അവസ്ഥ അനുഭവിക്കുന്ന ഒരു ചെറിയ ശതമാനം ആളുകള്‍ക്ക് മാത്രമേ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടതുള്ളൂ.
ഈ രോഗാവസ്ഥയിൽ കണ്ണുകൾ സംരക്ഷിക്കാന്‍ ചെയ്യേണ്ടത് ഇവയൊക്കെയാണ്.
1.ഇടയ്ക്കിടെ സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈ കഴുകണം
2.രോഗബാധിതരായ ആളുകളില്‍ നിന്ന് വിട്ടുനില്‍ക്കുക.
3.കണ്ണുകള്‍ തുടയ്ക്കാന്‍ ശുദ്ധമായ ടിഷ്യു പേപ്പര്‍ ഉപയോഗിക്കുക
4.കൈകള്‍ ശരിയായി വൃത്തിയാക്കിയല്ലാതെ കണ്ണുകള്‍ തടവരുത്.
5.ഐ ഡ്രോപ്പുകള്‍ പങ്കിടരുത്.
6.വെള്ളരി, കക്കിരി കഷ്ണങ്ങള്‍ ഉപയോഗിച്ച് കണ്ണുകള്‍ മസാജ് ചെയ്യുക.
7.പച്ച ഇലക്കറികള്‍, പഴങ്ങള്‍, കാരറ്റ് തുടങ്ങിയ ഭക്ഷണങ്ങള്‍ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.