Nammude Arogyam
Health & Wellness

മല്ലിയില നൽകും ഗുണങ്ങൾ

പൊതുവേ ഇലക്കറികള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഏറെ പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. നാരുകളുടെ പ്രധാന ഉറവിടമാണ് ഇവ. നാം പൊതുവേ കറിവേപ്പില പോലുള്ളവ കറിയ്ക്ക് സ്വാദു നല്‍കാന്‍ ഉപയോഗിയ്ക്കുന്നതു പോലെ കേരളത്തിന് വെളിയില്‍ സര്‍വസാധാരണയായി ഉപയോഗിയ്ക്കുന്ന ഒന്നാണ് മല്ലിയില. കറികളിലും മറ്റും ഉപയോഗിയ്ക്കുന്ന മല്ലി വളരുന്ന അതേ ചെടി തന്നെ. പ്രത്യേക സ്വാദും മണവുമുള്ള ഇത് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ചെറുതല്ല. മല്ലിയിലയില്‍ തിയാമൈന്‍, വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ്, നിയാസിന്‍, സോഡിയം കരോട്ടിന്‍, ഓക്സാലിക് ആസിഡ്, പൊട്ടാസ്യം തുടങ്ങി ധാരാളം മിനറലുകളും, വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു.

കൊളസ്‌ട്രോള്‍, പ്രമേഹ ബാധകള്‍ക്കുള്ള നല്ലൊരു മരുന്നാണ് മല്ലിയില. ഇത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. മല്ലിയിലയിലെ നാരുകളുടെയും പ്രോട്ടീനുകളുടെയും ഗണ്യമായ അളവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. മല്ലിയിലയില്‍ ഒലേയിക് ആസിഡ്, ലിനോലിക് ആസിഡ്, സ്റ്റെയാറിക് ആസിഡ്, പാമിറ്റിക് ആസിഡ്, അസ്കോര്‍ബിക് ആസിഡ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇവ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. കൂടാതെ ഇവ ധമനികളിലും, ഞരമ്പിലും അടിയുന്ന കൊളസ്ട്രോള്‍ നീക്കി ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

പല രോഗങ്ങള്‍ക്കും ഉള്ളൊരു പരിഹാര വഴിയാണ് ഇത്. മൂക്കില്‍ നിന്ന് രക്തം വരുന്നതിനും മല്ലിയില മരുന്നായി ഉപയോഗിക്കാം. മല്ലിയിലയില്‍ ആന്റി ഓക്സിഡന്റുകളും, ആന്റി മൈക്രോബയലുകളും, ആസിഡും, അണുബാധയെ ചെറുക്കുന്ന ഘടകങ്ങളുമുണ്ട്. 20 ഗ്രാം പുതിയ മല്ലിയില അല്പം കര്‍പ്പൂരം ചേര്‍ത്ത് അരയ്ക്കുക. ഇതിന്റെ നീര് മൂക്കിലേക്കൊഴിച്ചാല്‍ മൂക്കില്‍ നിന്ന് രക്തം വരുന്നത് നിലയ്ക്കും. ഇത് നെറ്റിയില്‍ തേച്ചാലും രക്തം വരുന്നത് തടയാം. മല്ലിയിലയുടെ ഗന്ധവും ഇതിന് സഹായകരമാണ്. അതിലെ ഇരുമ്പിന്റെ അംശവും, വിറ്റാമിന്‍ സിയും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇവ സ്മോള്‍ പോക്സിന് ശമനം നല്കുകയും വേദന കുറയ്ക്കുകയും ചെയ്യും. ചര്‍മത്തിലുണ്ടാകുന്ന പല അസ്വസ്ഥതകള്‍ക്കും മല്ലിയില നല്ലൊരു മരുന്നാണ്. uvvu, ആന്റിഫംഗല്‍, ആന്റി സെപ്റ്റിക്, ഡി ടോക്സിഫൈയിങ്ങ്, പ്രശ്നങ്ങള്‍ക്ക് ഇത് പരിഹാരം നല്കും. ശരീരം തിണര്‍ത്ത് പൊങ്ങുന്നതിന് മല്ലിയില കൊണ്ട് പരാഹാരം കാണാം. മല്ലിയില നീരില്‍ തേന്‍ ചേര്‍ത്ത് രോഗബാധയുള്ള ഭാഗത്ത് തേക്കുക. പതിനഞ്ച് മിനുട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.

കണ്ണിനുണ്ടാകുന്ന ചില പ്രശ്നങ്ങള്‍ക്ക് മല്ലിയില മരുന്നായി ഉപയോഗിക്കാം. മല്ലിയിലയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ആന്റിഓക്സിഡന്റ്സ്, ഫോസ്‍ഫറസ് പോലുള്ള മിനറലുകള്‍ ഏറെ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ റെറ്റിനക്കുണ്ടാകുന്ന രോഗങ്ങള്‍, മറ്റ് നേത്രരോഗങ്ങള്‍, ആയാസം മൂലം കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് മല്ലിയില പ്രതിവിധിയായി ഉപയോഗിക്കാം. അല്പം മല്ലിയില വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരു വൃത്തിയുള്ള തുണിയിലേക്ക് അത് ഒഴിക്കുക. ഇതില്‍ നിന്ന് ഏതാനും തുള്ളി കണ്ണിലിറ്റിക്കുക. കണ്ണിന്റെ അസ്വസ്ഥതകള്‍ മാറുകയും, കണ്ണീരൊലിക്കുന്നത് അവസാനിക്കുകയും ചെയ്യും.

വയറില്‍ എന്‍സൈമുകളും, ദഹനരസങ്ങളും ഉത്പാദിപ്പിച്ച് മികച്ച ദഹനം ലഭിക്കാന്‍ മല്ലിയില സഹായിക്കും. മല്ലിയിലയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകൾ വീക്കം കുറയ്ക്കുവാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ പ്രാപ്തമാക്കുന്നു, ഇത് ആമാശയത്തിലെ അൾസർ, ദഹനക്കേട് എന്നിവയെ അകറ്റുവാൻ സഹായിക്കുന്നു. കൂടാതെ, മല്ലിയില കഴിക്കുന്നത് ഗ്യാസ്ട്രിക് മ്യൂക്കോസൽ സ്രവങ്ങളുടെ തോത് ഉയർത്തുന്നു, ഇത് ആമാശയത്തിലെ മതിലുകളെ ശക്തമായ ആസിഡുകളിൽ നിന്ന് സംരക്ഷിക്കുകയും അതുവഴി കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ദഹനപ്രക്രിയയെ സജീവമാക്കുന്നതിനൊപ്പം വിശപ്പില്ലായ്മക്ക് പ്രതിവിധിയായും മല്ലിയില ഉപയോഗിക്കാം.

മുകളിൽ പറഞ്ഞ ഗുണങ്ങളെല്ലാം തന്നെ മല്ലിയിലയിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും.

Related posts