Nammude Arogyam
Healthy Foods

യുവത്വം നിലനിർത്തും കൊളാജന്‍ ഡ്രിങ്കുകൾ

ചെറുപ്പവും യുവത്വവും നിഴലിയ്ക്കുന്ന ചര്‍മം ഏതു പ്രായത്തിലും ലഭിയ്ക്കണമെന്നായിരിയ്ക്കും എല്ലാവരുടേയും ആഗ്രഹം. പ്രായമേറിയാലും ചെറുപ്പം നില നിര്‍ത്തണം എന്നാഗ്രഹിയ്ക്കുന്നവരാണ് ഭൂരിഭാഗവും. ഇതിന് തൊലിപ്പുറത്തായി പല പരീക്ഷണങ്ങളും നടത്തുന്നവരും ധാരാളം. ചര്‍മാരോഗ്യം ശരീരത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ചെറുപ്പവും യുവത്വവും നില നിര്‍ത്താന്‍ തൊലിപ്പുറത്തെ സംരക്ഷണത്തിനൊപ്പം കഴിയ്ക്കുന്നവയ്ക്കും പ്രധാനപ്പെട്ട സ്ഥാനമുണ്ട്. പല ഭക്ഷണ വസ്തുക്കളും ചര്‍മാരോഗ്യം നില നിര്‍ത്താന്‍ ഏറെ പ്രധാനവുമാണ്. ചര്‍മത്തില്‍ വരകളും ചുളിവുകളും വീഴാതെ തടയുന്നതും ചര്‍മത്തിന് ഇറുക്കം നല്‍കുന്നതും കൊളാജന്‍ എന്ന ഘടകമാണ്. ഇത് കുറയുമ്പോഴാണ് ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെടുന്നതും ചുളിവുകള്‍ വീഴുന്നതും.

ചര്‍മ കോശങ്ങളിലെ കൊളാജന്‍ നില നിര്‍ത്താന്‍ സഹായിക്കുന്ന പ്രത്യേക ഡ്രിങ്കുകൾ ഉണ്ട്. തയ്യാറാക്കി കുടിയ്ക്കാം. ഗുണം ലഭിയ്ക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം.

പൈനാപ്പിള്‍-വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയതിനാല്‍ തന്നെ ഇത് കൊളാജന്‍ ഉല്‍പാദനത്തിന് ഏറെ നല്ലതാണ്. ഇത് ദഹനത്തെ സഹായിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. മുടി, ചർമ്മം, എല്ലുകൾ എന്നിവയ്ക്കും വളരെ നല്ലതാണ് ഈ ഫലം. ഉയർന്ന അളവിൽ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയും ധാരാളം ആന്റിഓക്‌സിഡന്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. പൈനാപ്പിളിലെ ആൽഫ-ഹൈഡ്രോക്സി ആസിഡ് കോശങ്ങളുടെ ആരോഗ്യത്തെ നിലനിർത്തും. പൈനാപ്പിൾ ജ്യൂസിൽ ധാരാളം വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മുഖക്കുരു, സൂര്യതാപം, എന്നിവയിൽ നിന്ന് രക്ഷ നൽകും. പൈനാപ്പിളിലെ ഘടകങ്ങൾ മുഖത്തെ മുഖക്കുരു, മറ്റ് പ്രശ്നങ്ങൾ എന്നിവ കുറയ്ക്കും. പൈനാപ്പിളിന് അലര്‍ജിയുള്ളവരെങ്കില്‍ ക്യാരറ്റ് പോലെ വൈറ്റമിന്‍ സി അടങ്ങിയവ എടുക്കാം.

അവോക്കാഡോ അഥവാ ബട്ടര്‍-ഇത് ലഭ്യമെങ്കില്‍ എടുക്കുക. കാരണം ചര്‍മത്തിന് ഏറെ ആരോഗ്യകരമാണിത്. ആൻറി ഓക്സിഡന്റുകളായ വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഫ്രീ റാഡിക്കലുകൾക്കെതിരെ പ്രവർത്തിക്കാനും ഇത് സഹായിക്കുന്നു. ചർമത്തിൽ ചുളിവുകൾ വീഴാതിരിക്കാനും അതിൻറെ ഇലാസ്തികത നിലനിർത്താനും അവോക്കാഡോ ചർമത്തിൽ ഉപയോഗിക്കുന്നത് പ്രയോജനം ചെയ്യും.അൾട്രാ വയലറ്റ് രശ്മിയിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ അവക്കാഡോയ്ക്ക് കഴിയും. ചർമത്തിൽ പെട്ടെന്ന് ചുളിവുകൾ വീഴാനും ഫൈൻ ലൈൻ ഉണ്ടാകാനുമെല്ലാം കാരണം വെയിലേൽക്കുന്നതാണ്.

അനാര്‍ അഥവാ പോംഗ്രനേററ്-ഇത് കൊളാജന്‍ ഉല്‍പാദനത്തിന് ഏറെ നല്ലതാണ്.വിറ്റാമിൻ സി, ഇ, പോളിഫിനോളുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇതിൽ ആൻറി ഓക്സിഡൻറുകളുടെ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഗ്രീൻ ടീയേക്കാൾ കൂടുതൽ ആന്റി ഓക്‌സിഡന്റുകൾ മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ഇ, സി എന്നിവയും ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളൊക്കെ നമ്മുടെ ചർമ്മത്തെ പോഷിപ്പിക്കുക മാത്രമല്ല, ചർമ്മത്തിന് കേടുപാടുകൾ വരുത്തുന്ന ഫ്രീ റാഡിക്കലുകളുമായി പോരാടുകയും ചെയ്യുന്നു. മുഖക്കുരു, ഹൈപ്പർ പിഗ്മെന്റേഷൻ എന്നിവ കുറയ്ക്കാൻ മാതളനാരങ്ങ സഹായിക്കുന്നു. യുവത്വം നിലനിർത്താൻ സഹായിക്കുന്ന മികച്ച ഗുണങ്ങളും ചർമ്മത്തിന് തിളക്കമേകുന്ന ഗുണങ്ങളും ഇതിലുണ്ട്.

മുകളിൽ പറഞ്ഞ പഴങ്ങളോടൊപ്പം സണ്‍ഫ്‌ളവര്‍ സീഡ് അഥവാ മത്തന്‍കുരു ചേര്‍ക്കുന്നു. ഇവയില്‍ ബീറ്റാകരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ തന്നെ കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ, മഗ്നീഷ്യം, ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മത്തന്‍കുരു. ഇതു തയ്യാറാക്കാന്‍ കുരുക്കള്‍ പൊടിയ്ക്കുക. വറുത്തു പൊടിയ്ക്കാം. ഫ്രൂട്‌സ് തൊലി നീക്കി ജ്യൂസാക്കി അടിക്കുക. ഇതില്‍ കുരുക്കള്‍ പൊടിച്ചു വച്ചിരിയ്ക്കുന്നതും ചേര്‍ക്കുക. ഇതില്‍ കൃത്രിമ മധുരം ചേര്‍ക്കരുത്. ആവശ്യമെങ്കില്‍ അല്‍പം തേന്‍ മാത്രം ചേര്‍ക്കാം. ഇത് കുടിയ്ക്കാം. ചര്‍മത്തിന് ഇലാസ്റ്റിസിററി നല്‍കാനും, ചര്‍മത്തിന്റെ യുവത്വം നില നിര്‍ത്താനും ഇതേറെ നല്ലതാണ്.

പ്രായമേറിയാലും ചെറുപ്പം നില നിര്‍ത്തണം എന്നാഗ്രഹിക്കുന്നവർക്ക്, ചര്‍മ കോശങ്ങളിലെ കൊളാജന്‍ നില നിര്‍ത്താന്‍ സഹായിക്കുന്ന ഈ പ്രത്യേക ഡ്രിങ്കുകൾ പരീക്ഷിക്കാവുന്നതാണ്.

Related posts