ഒരു ഒഴിവ് ദിവസം കിട്ടിയാല്‍ നല്ലപോലെ കുറേ നേരം കിടന്നുറങ്ങുവാന്‍ കൊതിക്കാത്തവര്‍ കുറവായിരിക്കും. ചിലര്‍ ഉച്ചവരെ കിടന്നുറങ്ങും. എന്നാൽ ഒരു മനുഷ്യന് ശരാശരി ഒന്‍പത് മണിക്കൂര്‍ ഉറങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എങ്കില്‍ ഇത്തരത്തില്‍ ദിവസേന എവിടേയ്ക്കും പോകാതെ കുറെ സമയം ഉറങ്ങുന്നവരുടെ അവസ്ഥയോ? ഇത്തരത്തില്‍ കുറേ സമയം ഉറങ്ങുന്നതുകൊണ്ട് ആരോഗ്യത്തിന് കൂടുതല്‍ മെച്ചമല്ല; മറിച്ച്, ഇത്തരക്കാര്‍ക്ക് സാധാരണ ആളുകളേക്കാള്‍ ആയുസ്സ് കുറവായിരിക്കും എന്നാണ് പറയുന്നത്.
കുറേ നേരം ഉങ്ങുന്നവരും അതുപോലെ കുറേനേരം ഇരുന്ന് പണിയെടുക്കുന്നവരുടേയും ശ്രദ്ധയ്ക്ക്. നമ്മള്‍ അധികം കായികധ്വാനം ഇല്ലാതെ ദിവസേന ഇത്തരത്തില്‍ തുടര്‍ന്നാല്‍ വേഗം മരണത്തിന് കീഴ്‌പ്പെടുവാനുള്ള സാധ്യത നാല് ഇരട്ടി കൂടുതലാണെന്നാണ് പറയുന്നത്.
ഇത് സംബന്ധിച്ച് ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ സാക്‌സ് ഇന്‍സ്‌റിറിറ്റിയൂട്ട് ഒരു പഠനം നടത്തുകയുണ്ടായി. ഇവരുടെ പഠനപ്രകാരം ഒരു ഫിസിക്കല്‍ ആക്ടിവിറ്റീസും ചെയ്യാതെ തുടര്‍ച്ചയായി ഇരിക്കുന്നവരില്‍ അല്ലെങ്കില്‍ ഇരുന്ന് ജോലി ചെയ്യുന്നവരില്‍ വളരെ നേരത്തെ മരിക്കുവാനുള്ള സാധ്യതകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് നാല് ഇരട്ടി കൂടുതലാണെന്ന് കണ്ടെത്തുകയുണ്ടായി.
സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ രണ്ട് ലക്ഷത്തി മൂപ്പതിനായിരത്തോളം ആളുകളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. 45 ആന്റ് അപ്പ് സ്റ്റഡി എന്ന് വിശേഷിപ്പിച്ച ഈ പഠനത്തിലൂടെ ഇവര്‍ പ്രധാനമായും നിരീക്ഷിച്ചത് ഇതില്‍ പങ്കെടുത്ത ആളുകളുടെ ജീവിത രീതിയും അതുപോലെ പുകവലി, മദ്യപാനം എന്നീ ശീലങ്ങളും ഇവര്‍ പിന്തുടരുന്ന ഡയറ്റ് രീതികളുമാണ്. കായികപരമായി യാതൊരു അദ്ധ്വാനവും ചെയ്യാതെ ഇത്തരം ജീവിതരീതികൾ പിന്തുടരുന്നത് മരണത്തിലേയ്ക്ക് വേഗത്തില്‍ എത്തിക്കുന്നു എന്നും ഇവര്‍ കണ്ടെത്തുകയുണ്ടായി.
അതുപോലെ ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ (British Medical Journal- BMJ) ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. അതുപ്രകാരവും ഒന്‍പത് മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുകയും കിടക്കുകയും ചെയ്യുന്നവർ വേഗത്തില്‍ മരണത്തിന് കീഴടങ്ങുന്നതിന് സാധ്യതയുണ്ട് എന്ന് കണ്ടെത്തിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം 18നും 64 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ ആഴ്ച്ചയില്‍ കുറഞ്ഞത് 75 മിനിറ്റെങ്കിലും എന്തെങ്കിലും ഫിസിക്കല്‍ ആക്ടിവിറ്റീസ് ചെയ്യണം എന്നാണ്. അതായത്, നടക്കുകയോ ഓടുകയോ അല്ലെങ്കില്‍ യോഗ, ജിം വര്‍ക്കൗട്ട് എന്നിവയെല്ലാം ശീലമാക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ പല അസുഖങ്ങളും പിടിപെടാതെ നല്ല ആരോഗ്യത്തോടെ ജീവിക്കുവാന്‍ സാധിക്കും.
ദിവസേന മടിപിടിച്ചിരിക്കാതെ അത്യാവശ്യം വ്യായാമം ചെയ്യുന്നത് നല്ലതാണ്. ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുവാന്‍ സാധിക്കാത്തവര്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന നിരവധി വ്യായാമങ്ങള്‍ ഉണ്ട്. അല്ലെങ്കില്‍ കുറഞ്ഞത് നടക്കുകയെങ്കിലും ചെയ്യുന്നത് നല്ലതാണ്. സൈക്ലിംഗ്, നീന്തല്‍ അല്ലെങ്കില്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ് ആക്ടിവിറ്റീസില്‍ ഏര്‍പ്പെടുന്നതെല്ലാം കായികപരമായും മാനസികപരമായും ആക്ടീവ് ആകുവാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ഇത് ശരീരത്തിന് നല്ല വ്യായാമവുമാണ്.
കുറേസമയം ഇരുന്ന് കംപ്യൂട്ടറിന് മുന്‍പില്‍ ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ ഇടയ്ക്ക് എണീറ്റ് നടക്കുന്നതും, അതുപോലെ കൈകാലുകൾ ഇടയ്ക്ക് അനക്കുന്നതും ഇളക്കുന്നതുമെല്ലാം നല്ലതാണ്. തുടര്‍ച്ചയായി ഇരിക്കുന്നതും കിടക്കുന്നതും മൂലം മൂലക്കുരു പോലുള്ള അസുഖങ്ങള്‍ വരുന്നതിന് കാരണമാകും. അതുകൊണ്ട് അടുപ്പിച്ച് ഇരിക്കുകയും കിടക്കുകയും ചെയ്യാതിരിക്കുക.
വ്യായാമം മാത്രം പോര, നല്ല ഭക്ഷണം കഴിക്കേണ്ടതും അത്യാവശ്യമായ കാര്യമാണ്. നല്ല പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചും, കൃത്യമായ ഡയറ്റ് പിന്തുടര്‍ന്നും ജീവിതരീതികള്‍ ക്രമീകരിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ പുകവലി, മദ്യപാനം എന്നിവയോട് നോ പറഞ്ഞാല്‍ ആരോഗ്യം മെച്ചപ്പെടുത്തുവാന്‍ സാധിക്കും. ഇത് ഹാര്‍ട്ട് ഡിസീസസ് കുറയ്ക്കുന്നതിനും സഹായിക്കും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല ആരോഗ്യത്തോടെ നല്ല ജീവിതം കുറേകാലം കൊണ്ടുനടക്കുവാന്‍ സാധിക്കും.