Nammude Arogyam
General

ചെങ്കണ്ണിനെ പ്രതിരോധിക്കാൻ ചില വീട്ടു വൈദ്യങ്ങൾ

ചെങ്കണ്ണിനെ കണ്‍ജംക്ടിവൈറ്റിസ്‌ എന്നും വിളിക്കപ്പെടാറുണ്ട്. വൈറസ്‌ അല്ലെങ്കില്‍ ബാക്ടീരിയ മൂലമാണ് ചെങ്കണ്ണ് ഉണ്ടാകുന്നത്. ഇത് വളരെ പെട്ടെന്ന് തന്നെ മറ്റുള്ളവരിലേക്ക് പകരും. കൂടുതലായും ഇത് കുട്ടികളിലാണ് കണ്ടു വരുന്നത്. കണ്ണിലെ വെളുത്തഭാഗത്താണ്‌ ഈ അണുബാധയുണ്ടാകുന്നത്‌. കണ്ണുകളുടെയും കണ്‍പോളകളുടെയും ഈര്‍പ്പം സംരക്ഷിക്കുന്ന സ്ഥലമാണ് ഇത്. എന്നാൽ അറിഞ്ഞിരിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ചെങ്കണ്ണ് അപകടകരമായ ഒരു അസുഖമല്ല. എന്നാല്‍ അതുമൂലം അസൗകര്യങ്ങള്‍ ഉണ്ടാകും. ചികിത്സിച്ചില്ലെങ്കിലും ചെങ്കണ്ണ് സ്വയം മാറിക്കൊള്ളും. ഏറിപ്പോയാൽ 7 – 10 ദിവസം. ചെങ്കണ്ണിനുള്ള പരിഹാരം പ്രകൃകിദത്തമായിത്തന്നെ ചെയ്യാൻ സാധിക്കും. നമ്മുടെ വീട്ടിൽ തന്നെ ഇതിനുള്ള പല മരുന്നുകളും ഉണ്ട്. എന്നാൽ അവയിൽ കൂടുതലും നമുക്ക് അറിയാത്തതായിരിക്കും. അത് കൊണ്ട് തന്നെ ചെങ്കണ്ണിനുള്ള ചില പ്രകൃതിദത്ത പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

1.മല്ലിയില

ചെങ്കണ്ണ് മാറ്റാനുള്ള ഏറ്റവും നല്ല പരിഹാര മാർഗ്ഗങ്ങളിൽ ഒന്നാണ് മല്ലിയില. മല്ലിയില കൊണ്ട് വളരെ പെട്ടെന്ന് തന്നെ ചെങ്കണ്ണ് മാറ്റാൻ സാധിക്കും. അൽപം മല്ലിയില എടുത്ത് നന്നായി കഴുകി ഉണക്കുക. ഇത് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ഈ വെള്ളം അരിച്ചെടുത്ത് തണുക്കാൻ വെക്കുക. തണുത്ത ശേഷം ഈ വെള്ളം ഉപയോഗിച്ച്‌ കണ്ണ്‌ കഴുകുകയോ പഞ്ഞിയിലോ തുണിയിലോ മുക്കി കണ്ണില്‍ അമര്‍ത്തുകയോ ചെയ്യുക. ഇത്‌ വേദനയും വീക്കവും കുറയ്ക്കാൻ ഏറ്റവും നല്ലതാണ്. മാത്രമല്ല, കണ്ണിലുള്ള അസ്വസ്ഥതകൾ വളരെ പെട്ടെന്ന് തന്നെ ഇത് ഇല്ലാതാക്കും.

2.പെരുംജീരകം

കണ്ണിന്റെ പ്രശ്നങ്ങൾക്ക് പെരുംജീരകവും ഉപയോഗിക്കാവുന്നതാണ്. കണ്ണിനുണ്ടാകുന്ന അസ്വസ്ഥതകൾ ഇല്ലാതാക്കാൻ ഏറ്റവും നല്ല വഴികളിലൊന്നാണ് പെരുംജീരകം ഉപയോഗിക്കുക എന്നത്. ചെങ്കണ്ണുള്ളവർക്ക് പെരുംജീരകം ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണാൻ സാധിക്കും. കുറച്ച് പെരുംജീരകം എടുത്ത് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ശേഷം വെള്ളം നന്നായി അരിച്ചെടുക്കുക. ഈ വെള്ളം കൊണ്ട് കണ്ണ് നന്നായി കഴുകാൻ ശ്രമിക്കുക. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ കണ്ണിന്റെ പ്രശ്നങ്ങൾ ഇല്ലാതാകും. ചെങ്കണ്ണിനുള്ള ഏറ്റവും നല്ല പരിഹാര മാർഗ്ഗങ്ങളിൽ ഒന്നാണ് ഇത്.

3.ഉരുളക്കിഴങ്ങ്

ചെങ്കണ്ണ് പ്രശ്നങ്ങൾക്ക് ഉരുളക്കിഴങ്ങ് കൊണ്ട് പരിഹാരം കാണാൻ സാധിക്കും. ആരോഗ്യപരമായും സൗന്ദര്യപരമായും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് മുറിച്ച് ഒരു കഷ്ണം കണ്ണിന് മുകളിൽ വെക്കുക. ഇത്തരത്തിൽ തുടർച്ചയായി മുന്നോ നാലോ ദിവസം കണ്ണിൽ വെക്കുന്നത് ചെങ്കണ്ണിനെ വളരെ പെട്ടെന്ന് തന്നെ തുരത്താൻ സാധിക്കും.

4.കറ്റാര്‍വാഴ

കറ്റാര്‍വാഴ നീര്‌ ഉപയോഗിച്ച്‌ കണ്ണ്‌ കഴുകുകയോ തുടയ്‌ക്കുകയോ ചെയ്യുക. തുണിയോ, പഞ്ഞിയോ കറ്റാര്‍വാഴ നീരില്‍ മുക്കിയ ശേഷമാണ്‌ രോഗബാധയുള്ള കണ്ണ്‌ തുടയ്‌ക്കേണ്ടത്‌. ഇതുപയോഗിച്ച്‌ കണ്ണ്‌ കഴുകുകയാണെങ്കില്‍, അര ടീസ്‌പൂണ്‍ കറ്റാര്‍വാഴ നീര്‌ ഒരു കപ്പ്‌ തണുത്ത അല്ലെങ്കില്‍ ചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത്‌ ഉപയോഗിക്കുക. അര ടീസ്‌പൂണ്‍ ബോറിക്‌ ആസിഡ്‌ കൂടി ചേര്‍ത്ത്‌ ഇത്‌ കേടുവരാതെ സൂക്ഷിക്കാവുന്നതാണ്‌.

5..പച്ചക്കറി ജ്യൂസ്

ചെങ്കണ്ണിന്‌ പറ്റിയ ഔഷധമാണ്‌ പച്ചക്കറി ജ്യൂസുകള്‍. 200 മില്ലീലിറ്റര്‍ സ്‌പിനാച്ച്‌ ജ്യൂസും 300 മില്ലീലിറ്റര്‍ കാരറ്റ്‌ ജ്യൂസും ചേര്‍ത്ത്‌ കുടിക്കുക. അല്ലെങ്കില്‍ 200 മില്ലീലിറ്റര്‍ അയമോദകം ജ്യൂസും 300 മില്ലീലിറ്റര്‍ കാരറ്റ്‌ ജ്യൂസും ചേര്‍ത്ത്‌ കുടിക്കുക.

6.ഉപ്പ്

തിളയ്‌ക്കുന്ന വെള്ളത്തില്‍ കുറച്ച്‌ ഉപ്പ്‌ ചേര്‍ക്കുക. ഈ വെള്ളത്തില്‍ പഞ്ഞി മുക്കി അണുബാധയുള്ള ഭാഗങ്ങളില്‍ വയ്‌ക്കുക. ചെങ്കണ്ണിനുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധിയാണ്‌ ഉപ്പുവെള്ളം.

7.തേനും പാലും

തേനും, ഇളംചൂട്‌ പാലും തുല്യ അളവിലെടുത്ത്‌ കൂട്ടിക്കലര്‍ത്തുക. ഈ മിശ്രിതം ഉപയോഗിച്ച്‌ കണ്ണുകള്‍ കഴുകുക. ഇതിനായി ഐകപ്പോ, പഞ്ഞിയോ ഉപയോഗിക്കാവുന്നതാണ്‌. തേനും പാലും ചേര്‍ത്ത മിശ്രിതം തുള്ളിമരുന്ന്‌ പോലെ കണ്ണില്‍ ഒഴിക്കാം. അല്ലെങ്കില്‍ വൃത്തിയുള്ള പഞ്ഞിയോ തുണിയോ ഇതില്‍ മുക്കിയ ശേഷം കണ്ണില്‍ വച്ച്‌ അമര്‍ത്തുക.

8.ഐസ്‌പാക്ക്

വീക്കം, ചൊറിച്ചില്‍, ചുവപ്പ്‌ എന്നിവ കുറയും. എന്നാല്‍ ഇത്‌ അണുബാധയ്‌ക്കുള്ള ചികിത്സയല്ല. തണുത്ത വെള്ളത്തില്‍ നല്ലവൃത്തിയുള്ള തുണി മുക്കി പിഴിഞ്ഞെടുക്കുക. നനവുള്ള ഈ തുണി രോഗബാധയുള്ള കണ്ണുകളില്‍ വയ്‌ക്കുക. തുണിയും വെള്ളവും മാറ്റി ഇത്‌ തുടരുക.

മുകളിൽ പറഞ്ഞവയെല്ലാം ചെങ്കണ്ണിനുള്ള പ്രകൃതിദത്ത മാർഗങ്ങളാണ് . ഇവയെല്ലാം പരീക്ഷിച്ചിട്ടും ചെങ്കണ്ണിന് കുറവില്ലെങ്കിൽ വൈദ്യസഹായം തേടേണ്ടതാണ്.

Related posts