ചീസ് ഇഷ്ടപ്പെടുന്ന എല്ലാവർക്കും മോസറെല്ല ചീസിനെക്കുറിച്ച് അറിയാമായിരിക്കും. മികച്ച രുചിയും ഘടനയും കൊണ്ട് ഏറ്റവും കൂടുതൽ ജനപ്രിയമായ പാലുൽപ്പന്നങ്ങളിൽ ഒന്നായ മോസറെല്ല ചീസ് പലപ്പോഴും ആരോഗ്യത്തിന് ഹാനികരമാണ് എന്നാണ് ആളുകൾ കണക്കാക്കുന്നത്. എന്നാൽ, മോസറെല്ല ചീസ് മിതമായ അളവിൽ കഴിച്ചാൽ നമുക്ക് ലഭിക്കുന്നത് ഗുണങ്ങൾ മാത്രമാണ്.
മോസറെല്ല ചീസിന് അതിന്റെ രുചിയേക്കാളും കലോറിയേക്കാളും കൂടുതൽ ഗുണങ്ങളാണ് ഉള്ളത്. കാൽസ്യം ഉൾപ്പെടെ, ഈ ചീസ് വിവിധ ആരോഗ്യ ആനുകൂല്യങ്ങൾ നമുക്കായി വാഗ്ദാനം ചെയ്യുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലത്തിൽ മോസറെല്ല ചീസ് ചേർക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. ബയോട്ടിന്റെ ഉറവിടം-മൊസറെല്ല ചീസ്, ബയോട്ടിന്റെ (വിറ്റാമിൻ ബി 7) മികച്ച ഉറവിടമാണ്. ഈ വിറ്റാമിൻ നഖങ്ങൾ പൊട്ടുന്നതും തടയുന്നു. ബയോട്ടിൻ പ്രമേഹരോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുമെന്നും വിവിധ പഠനങ്ങളിൽ തെളിയിച്ചിട്ടുമുണ്ട്. മൊസറെല്ല ചീസ് വകഭേദം കഴിക്കുന്നത് അടിയന്തിര പോഷക ആവശ്യത്തെ തൃപ്തിപ്പെടുത്തും. ബയോട്ടിന്റെ അഭാവം നേരിടാൻ ഗർഭിണികൾക്ക് മിതമായ അളവിൽ മൊസറെല്ല ചീസ് കഴിക്കാം.
2. റൈബോഫ്ലാവിന്റെ ഉറവിടം-വിറ്റാമിൻ ബി 2 അല്ലെങ്കിൽ റൈബോഫ്ലാവിൻ അടങ്ങിയിരിക്കുന്നതിനാൽ മോസറെല്ല ചീസ് കഴിക്കുന്നത് നല്ലതാണ്. മൈഗ്രെയ്ൻ പ്രശ്നം, വിളർച്ച പോലുള്ള വിവിധ രോഗങ്ങൾക്കും അവസ്ഥകൾക്കും എതിരെ പോരാടാൻ ശരീരത്തെ സഹായിക്കുന്നതിനാൽ വിറ്റാമിൻ ബി കോംപ്ലക്സ് ദിവസവും കഴിക്കേണ്ടതുണ്ട്. ഇതിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
3. നിയാസിൻറെ ഉറവിടം-മോസറെല്ല ചീസിൽ വിറ്റാമിൻ ബി 3 അല്ലെങ്കിൽ നിയാസിൻ അടങ്ങിയിട്ടുണ്ട്, ഇത് മനുഷ്യശരീരത്തിൽ കൊഴുപ്പ് അനുയോജ്യമായ ഊർജ്ജമാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. കൂടാതെ, നിയാസിൻ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു, പ്രമേഹം, സന്ധിവാതം തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകുന്നതും തടയുന്നു.
4. കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ നിറഞ്ഞത്-കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളായ ഡി, ഇ, എ എന്നിവയും മോസറെല്ല ചീസിൽ അടങ്ങിയിട്ടുണ്ട്, ഈ വിറ്റാമിനുകൾ കാൽസ്യം ആഗിരണം, അസ്ഥിയുടെ ആരോഗ്യം, കോശ സ്തര സംരക്ഷണം എന്നിവയ്ക്ക് ആവശ്യമാണ്.
5. അസ്ഥികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു-മോസറെല്ല ചീസ് വകഭേദത്തിൽ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്- അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ ഒരു പ്രധാന ധാതുവാണിത്. ഒരു ഔൺസ് മോസറെല്ല ചീസിൽ 183 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കാനും എല്ലുകളുടെ ഘടന നിലനിർത്താനും പ്രധാനമാണ്. കൂടാതെ, ഹൃദയപേശികളെ സംരക്ഷിക്കുന്നതിലും വൻകുടൽ കാൻസർ സാധ്യത കുറയ്ക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരീരഭാരം കുറയ്ക്കാനും ഇത് സഹായകമായേക്കാം.
6. ഫോസ്ഫറസിന്റെ നല്ല ഉറവിടം-മോസറെല്ല ചീസിൽ ന്യായമായ അളവിൽ ഫോസ്ഫറസ് ഉണ്ട്, ഇത് മനുഷ്യ ശരീരത്തെ ഭക്ഷണങ്ങളിൽ നിന്ന് കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ശരിയായ ദഹനത്തിനും വൃക്കകളുടെ ശരിയായ പ്രവർത്തനത്തിനും ഇത് ആവശ്യമാണ്. ഈ ധാതു പേശികളുടെ ക്ഷീണത്തെ ചെറുക്കുകയും തലച്ചോറിന്റെ പ്രവർത്തനം സുഗമമാക്കുകയും ചെയ്യുന്നു.
7. സിങ്ക് കൊണ്ട് സമ്പന്നം-മൊസറെല്ല ചീസിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാന ധാതുവാണ് സിങ്ക്. സിങ്ക് ചർമ്മ പ്രശ്നങ്ങളെ ചെറുക്കാനും വെളുത്ത രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് പ്രോസ്റ്റേറ്റ് ഗ്രന്ഥി നന്നായി പ്രവർത്തിക്കാനും അധിക ഭാരം കുറയ്ക്കാനും സഹായിക്കുന്നു.
8. പ്രോട്ടീന്റെ ഉറവിടം-മോസറെല്ല ചീസ്സിന്റെ ഏറ്റവും മികച്ച ഗുണങ്ങളിലൊന്ന് പ്രോട്ടീന്റെ ശക്തികേന്ദ്രമാണ് എന്നതാണ്. പ്രോട്ടീന്റെ ഉറവിടം വേണമെങ്കിൽ, മോസറെല്ല ചീസ് ഒരു നല്ല തിരഞ്ഞെടുപ്പാണ്. ഈ ചീസ് കഴിക്കുന്നത് ഊർജ്ജസ്വലമാക്കുകയും പേശികളുടെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്യും.
9. പൊട്ടാസ്യത്തിന്റെ ഉറവിടം-ഈ ചീസിൽ കാണപ്പെടുന്ന മറ്റൊരു പ്രധാന ധാതുവാണ് പൊട്ടാസ്യം. മനുഷ്യരിൽ സോഡിയം ഉപഭോഗം ഉണ്ടാക്കുന്ന പ്രതികൂല ഫലങ്ങളെ ചെറുക്കാൻ പൊട്ടാസ്യം സഹായിക്കുന്നു. പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ താളം ശരിയാക്കുന്നതിനും സഹായിക്കുന്നു.
മോസറെല്ല ചീസ് വളരെ രുചികരമാണ്, അതിൽ വളരെയധികം പ്രധാനപ്പെട്ട പോഷകങ്ങളും നിറഞ്ഞിരിക്കുന്നു. എന്നാൽ അതിൽ ഉയർന്ന അളവിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയ സംബന്ധമായ ആരോഗ്യത്തിനും ഭാരം സംബന്ധമായ പ്രശ്നങ്ങൾക്കും ആശങ്കയുണ്ടാക്കും. അതിനാൽ ഇവ മിതമായ അളവിൽ കഴിക്കുന്നതും കൊഴുപ്പ് കുറഞ്ഞ വകഭേദങ്ങൾ തിരഞ്ഞെടുക്കുന്നതുമാണ് കൂടുതൽ ഗുണകരം.