Nammude Arogyam
General

ദിവസവും മീനെണ്ണ ഗുളിക കഴിച്ചാൽ…

മുതിര്‍ന്നവരേക്കാള്‍ ആരോഗ്യപരമായ ശ്രദ്ധ കൂടുതല്‍ ആവശ്യമുള്ളവരാണ് കുട്ടികള്‍. കാരണം അവരുടെ ഈ പ്രായം വളരുന്ന പ്രായമായതു കൊണ്ടു തന്നെ. ഇതിനാല്‍ തന്നെയാണ് മാതാപിതാക്കളും കുട്ടികളുടെ വളര്‍ച്ചയെ കുറിച്ച്, അവര്‍ കഴിയ്ക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് കൂടുതല്‍ ഉത്കണ്ഠാകുലരാകുന്നത്. ശാരീരിക വളര്‍ച്ച മാത്രമല്ല, തലച്ചോറിന്റെ വികാസവും മാനസിക വളര്‍ച്ചയുമെല്ലാം ഏറെ പ്രധാനം തന്നെയാണ് ഇതുകൊണ്ടു തന്നെ വളരുന്ന ഈ പ്രായത്തില്‍ കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ വയ്ക്കുകയും വേണം. കുട്ടികളുടെ വളര്‍ച്ചയ്ക്ക ആവശ്യമായ എല്ലാ പോഷകങ്ങളും സ്വഭാവിക രീതിയില്‍ തന്നെ ലഭ്യമാക്കുന്നതാണ് കൂടുതല്‍ നല്ലത്. അതായത് തികച്ചും പ്രകൃതിദത്ത വഴികളിലൂടെ. എന്നാല്‍ ചിലപ്പോഴെങ്കിലും ചില സപ്ലിമെന്റുകളെങ്കിലും കുട്ടികളുടെ വളര്‍ച്ചയ്ക്ക ഏറെ പ്രധാനപ്പെട്ടതുമാണ്.

അത്തരം സപ്പ്ളിമെൻറ്സിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഒമേഗ-3 സപ്പ്ളിമെന്റുകൾ.

മീന്‍ എണ്ണയെ കുറിച്ച് കേൾക്കാത്തവർ ഉണ്ടാകില്ല. വളരെ ആരോഗ്യകരമായ ഒന്നാണ് മീൻ എണ്ണ. മീൻ എണ്ണയിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. എണ്ണമയമുളള മത്സ്യവിഭവങ്ങളില്‍ നിന്നും അതായത് സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍ നിന്നും അവയുടെ തോലുകളില്‍ നിന്നുമാണ് മീൻ എണ്ണ എടുക്കുന്നത്. ദിവസവും ഓരോ മീനെണ്ണ ​ഗുളിക കഴിക്കണമെന്നാണ് ഡോക്ടർമാർ പറയാറുള്ളത്. ദിവസവും ഇതു ശീലമാക്കുന്നതിന്റെ പ്രധാനപ്പെട്ട ഗുണങ്ങള്‍ എന്തെല്ലാമെന്നറിയൂ…

മീൻ എണ്ണയിൽ 30 ശതമാനം ഒമേഗ ഫാറ്റി ഓയിലും 70 ശതമാനം മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.മീനെണ്ണ ​ഗുളിക കഴിക്കുന്നവരിൽ ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠന​ങ്ങൾ പറയുന്നത്. മീനെണ്ണ ‌കഴിച്ച് കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. മീനെണ്ണ ​ഗുളിക കഴിച്ചാലുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ…

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ബുദ്ധിവികാസത്തിന് ഏറ്റവും നല്ലതാണ് മീനെണ്ണ. കുട്ടികൾക്ക് ദിവസവും ഓരോ മീനെണ്ണ ​ഗുളിക നൽകുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

അമിതവണ്ണം മിക്കവരേയും അലട്ടുന്ന പ്രശ്നമാണല്ലോ. ശരീരഭാരം കുറയ്ക്കാനും ഏറ്റവും നല്ല പ്രതിവിധിയാണ് മീനെണ്ണ ​ഗുളിക. ശരീരഭാരം കൂടി കഴിഞ്ഞാൽ നിരവധി അസുഖങ്ങളാകും പിടിപെടുക. മീനെണ്ണ ​ഗുളിക കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീര ഘടന മെച്ചപ്പെടുത്തുന്നതിലൂടെ പല അസുഖങ്ങളില്‍ നിന്നും മുക്തി നേടാം.

ബുദ്ധിവർച്ചയ്ക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍. ചില മാനസിക പ്രശ്‌നങ്ങള്‍ ഉളളവര്‍ക്ക് ഒമേഗ ഫാറ്റ് കുറവായിരിക്കും. മീന്‍ എണ്ണ കഴിക്കുന്നതിലൂടെ ഇതിന് ചില വ്യത്യാസങ്ങള്‍ ഉണ്ടാകാം.

കാഴ്ച ശക്തി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് മീനെണ്ണ ​ഗുളിക.ഒമേഗ 3 ഫാറ്റി ആസിഡുകള്‍ വാര്‍ദ്ധക്യത്തിലെ കാഴ്ചയെ മെച്ചപ്പെടുത്തുന്നു. പ്രായമായവർ നിർബന്ധമായും ദിവസവും മീനെണ്ണ കഴിക്കേണ്ടത് അത്യാവശ്യമാണ്.

മീനെണ്ണ ​ഗുളിക കഴിച്ചാൽ ക്യാൻസർ വരാതെ നോക്കാം. സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, വന്‍കുടല്‍ ക്യാന്‍സര്‍ തുടങ്ങിയ പല തരത്തിലുളള ക്യാന്‍സറിനെ തടയുന്നതിന് ഫിഷ് ഓയില്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളാണ് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നത്.

രോ​ഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ ഏറ്റവും നല്ലതാണ് മീനെണ്ണ. ജലദോഷം, ചുമ, എന്നീ രോഗങ്ങളെ ചെറുക്കാന്‍ ഇത് സഹായിക്കുന്നു. ഇതു കൂടാതെ പനി, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു.

ചർമ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് മീനെണ്ണ. മീനെണ്ണ സ്ഥിരമായി ഉപയോ​ഗിച്ചാൽ ചര്‍മ്മ രോഗത്തില്‍ നിന്നും മുക്തി നേടുകയും കൂടാതെ ചര്‍മ്മത്തെ മിനുസമുളളതുമാക്കുന്നു

Related posts