Nammude Arogyam
Maternity

സ്വാഭാവികമായി നടക്കുന്ന അബോര്‍ഷനുകളുടെ കാരണങ്ങൾ എന്തെല്ലാം?

ഗര്‍ഭധാരണത്തിന്റെ ആദ്യ മാസങ്ങളില്‍, പ്രത്യേകിച്ചും ആദ്യ മൂന്നു മാസങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് പറയും. കാരണം അബോര്‍ഷന്‍ സാധ്യത ഏറെയുള്ള കാലഘട്ടമാണിത്. ആദ്യകാല അബോര്‍ഷന്‍ കാരണങ്ങള്‍ പലതാണ്. നമ്മുടേതായ പ്രശ്‌നങ്ങള്‍ കൊണ്ട് വരുന്ന അബോര്‍ഷനുകളുണ്ട്. ഇതല്ലാതെ ശരീരം സ്വാഭാവികമായി നടത്തുന്ന, അതായത് നടക്കുന്ന സ്വാഭാവിക അബോര്‍ഷനുകളുമുണ്ട്. ആദ്യത്തേത് പലതും ഒഴിവാക്കാനാകുന്ന കാരണങ്ങളാകുമ്പോള്‍ രണ്ടാമത്തേതിന് ഇത്തരം സാധ്യത കുറവുമാണ്. തനിയെ നടക്കുന്ന അബോര്‍ഷനുകള്‍ക്കും അല്ലാത്തിനും ഉള്ള കാരണങ്ങള്‍ പലതാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.

വയറ്റിലെ ഭ്രൂണത്തിന് ജനറ്റിക് പ്രശ്‌നങ്ങള്‍, അതായത് ക്രോമസോം പ്രശ്‌നങ്ങളെങ്കില്‍ തനിയെ അബോര്‍ഷന്‍ നടക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. വൈകല്യങ്ങളോടെ ജനിയ്ക്കുന്ന കുഞ്ഞിനെ ഒഴിവാക്കാനുളള ശരീരത്തിന്റെ സ്വാഭാവിക രീതിയാണിത്. ഇത് ശരീരത്തിന്റെ ഓട്ടോ മെക്കാനിസം എന്നു വേണം, പറയുവാന്‍. എന്നാല്‍ ഇത് എപ്പോഴും സംഭവിയ്ക്കുന്നില്ല. ചിലപ്പോള്‍ മാത്രം സംഭവിയ്ക്കുന്നു. അതായത് വൈകല്യങ്ങളുള്ള കുഞ്ഞിന്റെ പിറവി ശരീരം അനുവദിയ്ക്കാതിരിയ്ക്കുന്ന അവസ്ഥയാണിത്.

പ്ലാസന്റ അഥവാ പൊക്കിള്‍ക്കൊടിയ്ക്ക് വരുന്ന പ്രശ്‌നങ്ങള്‍ കൊണ്ട് അബോര്‍ഷന്‍ നടക്കുന്നത് സാധാരണയാണ്. പ്ലാസന്റയിലൂടെയാണ് കുഞ്ഞിനുള്ള രക്തവും ഓക്‌സിജനും ശരീരത്തിന് ആവശ്യമായ പോഷകങ്ങളുമെല്ലാം തന്നെ ലഭിയ്ക്കുന്നത്. പ്ലാസന്റയ്ക്ക് പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഇത് സ്വാഭാവികമായും തടയപ്പെടും. ഇതിനാല്‍ തന്നെയും കുഞ്ഞിന്റെ വളര്‍ച്ച തടസപ്പെട്ട് സ്വാഭാവിക അബോര്‍ഷന്‍ നടക്കുകയും ചെയ്യുന്നു. ആന്റിഫോസ്‌ഫോലിഡ് സിന്‍ഡ്രോം എന്നൊരു അവസ്ഥയുമുണ്ട്. ബ്ലഡ് കട്ട പിടിയ്ക്കുന്ന, ബ്ലഡ് ക്ലോട്ടുണ്ടാകുന്ന അവസ്ഥയാണിത്. ഇതും അബോര്‍ഷന് കാരണമാകാറുണ്ട്.

സാധാരണ യൂട്രസിലാണ് ഗര്‍ഭധാരണം നടക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ യൂട്രസിന് പുറമേയും ഗര്‍ഭധാരണം നടക്കുന്നു. എക്ടോപിക് ഗര്‍ഭം, മുന്തിരിക്കുല ഗര്‍ഭം എന്നെല്ലാം ഇതിനെ വിശേഷിപ്പിയ്ക്കുന്നു. ഇത്തരം ഗര്‍ഭധാരണം ഫെല്ലോപിയന്‍ ട്യൂബിലും നടക്കാം. അബോര്‍ഷനുള്ള പ്രധാനപ്പെട്ട കാരണമാണ് ഇത്തരം എക്ടോപിക് ഗര്‍ഭധാരണം എന്നത്.

യൂട്രസിനുണ്ടാകുന്ന ചില പ്രശ്‌നങ്ങളും ഇത്തരം അബോര്‍ഷനിലേയ്ക്കുള്ള കാരണമാണ്. യൂട്രസിന് കട്ടി കുറയുക പോലുള്ള ചില പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായ അബോര്‍ഷന്‍ കാരണമാകാം. ഇത്തരം അവസ്ഥകളില്‍ ഗര്‍ഭധാരണം മുതല്‍ പ്രസവം വരേയും പൂര്‍ണ വിശ്രമം നിര്‍ദേശിയ്ക്കാറുണ്ട്.

നമ്മുടേതായ കാരണങ്ങള്‍ കൊണ്ടും ആദ്യമാസങ്ങളില്‍ അബോഷന്‍ സംഭവിയ്ക്കാം. യാത്ര, വെയ്റ്റുള്ള വസ്തുക്കള്‍ എടുത്തു പൊക്കുന്നത്, കൂടുതല്‍ ശാരീരിക അധ്വാനം, അണുബാധകള്‍, അസുഖങ്ങള്‍,

അമിത വണ്ണം, ആവശ്യത്തിന് തൂക്കമില്ലാതിരിയ്ക്കുക, ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങള്‍, പോഷകക്കുറവ്, വീഴ്ച, സ്‌ട്രെസ്‌ എന്നിവയെല്ലാം തന്നെ സ്വാഭാവിക അബോര്‍ഷന്റെ കാരണങ്ങളാണ്.

Related posts