Nammude Arogyam
GeneralWoman

ശരീരം കാണിക്കും തൈറോയ്ഡ് സൂചനകൾ

പണ്ട് കാലത്ത് അസാധാരണായിരുന്ന പല ആരോഗ്യ പ്രശ്‌നങ്ങളും ഇന്നത്തെ കാലത്ത് സാധാരണയായി വരുന്നുണ്ട്. ഇത്തരത്തില്‍ ഒന്നാണ് തൈറോയ്ഡ്. പ്രമേഹം, ബിപി എന്നിവ പോലെ ഇന്നത്തെ കാലത്ത് സാധാരണയായി വരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് തൈറോയ്ഡ് പ്രശ്നങ്ങൾ. ഇത് രണ്ടു തരമുണ്ട്. ഹൈപ്പോയും ഹൈപ്പര്‍ തൈറോയ്ഡും. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുന്നതും കൂടുന്നതുമെല്ലാം ഇതിന് കാരണമായി വരുന്നു. അടിസ്ഥാനപരമായി ഇത് രക്തപരിശോധന നടത്തിയാണ് സ്ഥിരീകരിയ്ക്കുന്നത്. എന്നാല്‍ ശരീരത്തില്‍ വരുന്ന ചില പ്രത്യേക ലക്ഷണങ്ങള്‍ കൊണ്ടും തൈറോയ്ഡ് പ്രശ്നങ്ങൾ തിരിച്ചറിയാം. തൈറോയ്ഡിന്റെ അടിസ്ഥാനപരമായ ചില ലക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

കഴുത്തിന് മുന്നിൽ സ്ഥിതിചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥി തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. അത് നമ്മുടെ ശരീര താപനില, ഹൃദയമിടിപ്പ് എന്നിവയും അതിലേറെയുള്ള ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നു. നമ്മുടെ തൈറോയ്ഡ് ഹോർമോണുകൾ സന്തുലിതമല്ലെങ്കിൽ ഒരുപാട് പ്രശ്നങ്ങൾ ശരീരത്തിൽ സംഭവിക്കാം. തൈറോയ്ഡ് അസന്തുലിതമാവുകയാണെങ്കിൽ, ഉപാപചയം, ഊർജ്ജ നില, ശരീര താപനില, സന്താനോത്പാദന ശേഷി, ശരീരഭാരം വർദ്ധനവ്/നഷ്ടം, ആർത്തവം, മുടിയുടെ ആരോഗ്യം, മാനസികാവസ്ഥ (മാനസിക ആരോഗ്യം), ഹൃദയമിടിപ്പ് തുടങ്ങിയ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കും.

ഹൃദയമിടിപ്പ് നിയന്ത്രിക്കാനും തൈറോയ്ഡ് ഹോർമോണുകൾ സഹായിക്കുന്നു. ഹൈപ്പോ- അല്ലെങ്കിൽ ഹൈപ്പർതൈറോയിഡിസം ബാധിക്കുകയാണെങ്കിൽ, ഹൃദയമിടിപ്പ് ക്രമരഹിതമായ അവസ്ഥയിൽ, വളരെ കുറവോ അല്ലെങ്കിൽ വളരെ കൂടുതലോ ആയിരിക്കും.

തൈറോയ്ഡ് അസന്തുലിതാവസ്ഥ ഒന്നുകിൽ ശരീരഭാരം കുറയ്ക്കുകയോ ശരീരഭാരം വർദ്ധിപ്പിക്കുകയോ ചെയ്യും. തൈറോയ്ഡ് ഗ്രന്ഥി പുറത്തുവിടുന്ന ഹോർമോണുകൾ മെറ്റബോളിസത്തെ നിയന്ത്രിക്കാനും ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാനും സഹായിക്കുന്നതിനാൽ, തൈറോയ്ഡ് ആവശ്യത്തിന് ഹോർമോണുകൾ ഉത്പാദിപ്പിക്കാത്തപ്പോൾ, ശരീരം അധിക കലോറി എരിക്കുന്നതിൽ പരാജയപ്പെട്ടേക്കാം. ഇത് ശരീരഭാരം വർദ്ധിപ്പിക്കും.

തൈറോയ്ഡ് നമ്മുടെ മെറ്റബോളിസം നിയന്ത്രിക്കാൻ സഹായിക്കുന്നു. ശരീരം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുന്നതിനായി നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുക എന്നതാണ് മെറ്റബോളിസത്തിന്റെ പ്രധാന പ്രവർത്തനം. കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാനും അതിൽ നിന്ന് ആവശ്യമായ പോഷകങ്ങൾ ആഗിരണം ചെയ്യാനും ഭക്ഷണത്തെ ഉപാപചയമാക്കി ഊർജ്ജം നൽകാനും ഇത് സഹായിക്കുന്നു. എൻഡോക്രൈൻ ഗ്രന്ഥി ആവശ്യത്തിന് ഹോർമോണുകൾ (ടി 4, ടി 3) ഉത്പാദിപ്പിക്കാത്തപ്പോൾ, അത് മെറ്റബോളിസത്തെ മന്ദീഭവിപ്പിക്കുകയും ഊർജ്ജ നില കുറയുകയും ക്ഷീണം ഉണ്ടാകാൻ കാരണമാകുകയും ചെയ്യുന്നു.

തൈറോയ്ഡിൽ നിന്ന് വളരെയധികം അല്ലെങ്കിൽ വളരെ കുറച്ച് ഹോർമോണുകളുടെ ഉത്പാദനം ആർത്തവം കഠിനമോ കുറവോ ക്രമരഹിതമോ ആകാൻ കാരണമാകും. തൈറോയ്ഡ് മൂലം ആർത്തവത്തിന് മാസങ്ങളോളം കാലതാമസം വരുത്താം. അമെനോറിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. തൈറോയ്ഡ് പ്രശ്നം ഉണ്ടെങ്കിൽ ശരീരത്തിൽ ഗർഭധാരണത്തിന് നിർണായകമായ ചില ഹോർമോണുകൾ ഉണ്ടാവില്ല. ഇത് കാരണം ഗർഭം ധരിക്കാൻ കൂടുതൽ ബുദ്ധിമുട്ടായിരിക്കും.

തൈറോയ്ഡ് അളവിന്റെ അസന്തുലിതാവസ്ഥ ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ സമ്മർദ്ദവും ഉത്കണ്ഠയും വിഷാദവും ഉണ്ടാക്കും. തൈറോയ്ഡ് ഹോർമോണുകൾ ഊർജ്ജ നിലകളെ സ്വാധീനിക്കുന്നതിനാൽ, ഈ ഹോർമോണുകളുടെ കുറഞ്ഞ അളവ് പെട്ടെന്നുള്ള മാനസികാവസ്ഥയിലെ മാറ്റങ്ങൾ, അസ്വസ്ഥത, അസ്വസ്ഥമായ ഉറക്കം എന്നിവയിലേക്കും അതിലേറെ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.

മുടി കൊഴിയാന്‍ കാരണങ്ങള്‍ പലതുമുണ്ട്. എന്നാല്‍ ഇതില്‍ ഒരു കാരണം തൈറോയ്ഡുമാകാം. മുടി കൊഴിയാനും അകാല നരയ്ക്കുമെല്ലാം കാരണമാകുന്ന ഒരു പ്രശ്‌നം കൂടിയാണിത്. തൈറോയ്ഡ് മുടിയുടെ വളർച്ചയ്ക്ക് കാരണമാകുന്ന ഇരുമ്പ്, കാൽസ്യം മുതലായ അവശ്യ പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. അതിനാൽ തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോർമോൺ അസന്തുലിതാവസ്ഥ എന്നർത്ഥം വരുന്ന കടുത്ത ഹൈപ്പർ – അല്ലെങ്കിൽ ഹൈപ്പോതൈറോയിഡിസം മുടി കൊഴിച്ചിലിന് ഇടയാക്കും.

കഴുത്തിന് മുന്നിൽ സ്ഥിതിചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥി തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു, അത് നമ്മുടെ ശരീര താപനില, ഹൃദയമിടിപ്പ് എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. നമ്മുടെ തൈറോയ്ഡ് ഹോർമോണുകൾ സന്തുലിതമല്ലെങ്കിൽ ഒരുപാട് പ്രശ്നങ്ങൾ ശരീരത്തിൽ സംഭവിക്കാം. നിങ്ങളുടെ തൈറോയ്ഡ് അസന്തുലിതമാവുകയാണെങ്കിൽ, ഉപാപചയം, ഊർജ്ജ നില, ശരീര താപനില, സന്താനോത്പാദന ശേഷി, ശരീരഭാരം വർദ്ധനവ്/നഷ്ടം, ആർത്തവം, മുടിയുടെ ആരോഗ്യം, മാനസികാവസ്ഥ (മാനസിക ആരോഗ്യം), ഹൃദയമിടിപ്പ് തുടങ്ങിയ നിങ്ങളുടെ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കും.

നിങ്ങൾ ഒരു തൈറോയ്ഡ് അസന്തുലിതാവസ്ഥ പ്രശ്നം അനുഭവിക്കുമ്പോൾ, നിങ്ങളുടെ ശരീരത്തിൽ ഗർഭധാരണത്തിന് നിർണായകമായ ചില ഹോർമോണുകൾ ഉണ്ടാവില്ല. ഹൈപ്പോതൈറോയിഡിസം എന്നറിയപ്പെടുന്ന പ്രവർത്ഥനരഹിതമായ തൈറോയ്ഡ് പ്രശ്നം ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഗർഭം ധരിക്കാൻ കൂടുതൽ ബുദ്ധിമുട്ടായിരിക്കും. ഇത് അണ്ഡോത്പാദനത്തെ ബാധിക്കുക മാത്രമല്ല, ഗർഭസ്ഥശിശുവിനെ പ്രസവിക്കുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു.

വേണ്ട രീതിയില്‍ നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കു വഴി തെളിയ്ക്കുന്ന ഒന്നാണ് തൈറോയ്ഡ്. എന്നാൽ മരുന്നും, വ്യായാമവും, ജീവിത ശൈലിയിൽ മാറ്റങ്ങളും വരുത്തിയാൽ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കുന്ന ഒന്ന് കൂടിയാണ് തൈറോയ്ഡ്.

Related posts