Nammude Arogyam
General

നിങ്ങൾക്ക് കുഞ്ഞുങ്ങളുണ്ടാകാത്തതിന്റെ കാരണം ചിലപ്പോള്‍ ഇതാകാം. .

“കല്യാണം കഴിഞ്ഞു മാസം ഒന്നായില്ലേ.. ശ്രീകുട്ടിക്ക് വിശേഷം വല്ലതുമായോ? “

“ഹോ…. എന്റെ ദേവീ… ഒരുമാസം ആയോ.. ദിവസങ്ങൾ പോകുന്നതറിയുന്നല്ലല്ലോ?”

അപ്പുറത്തെ വീട്ടിലെ സുശീലാമ്മ അമ്മയോട് കുശുകുശുകുന്നത് കേട്ട് കൊണ്ടാണ് ശ്രീക്കുട്ടി അടുക്കള പുറത്തേക്ക് ചെല്ലുന്നത്.

ഇന്നിപ്പോ കല്യാണം കഴിഞ്ഞു അഞ്ചാം വാർഷികമാണ്, ഇന്നും ആ കുശുകുശുപ്പ് തീർന്നിട്ടില്ല.

ഒളിഞ്ഞും തെളിഞ്ഞും ഇനി അത് പറയാത്തവർ ആരുമില്ല. വഴിപാടും നോയമ്പും ഒകെ ഒത്തിരിയായി.. ഡോക്ടറെ കാണാൻ ഇതുവരെ കണ്ണേട്ടൻ സമ്മതിച്ചിട്ടുമില്ല.

ദേവീ.. ഞങ്ങൾക്ക് ഒരു കുഞ്ഞിക്കാൽ കാണാനുള്ള യോഗമുണ്ടാവണെ. .

ശ്രീക്കുട്ടി യെ പോലെ ഉള്ളു നിറഞ്ഞു കരഞ്ഞു പ്രാർത്ഥിക്കുന്ന ദമ്പതിമാർ നിരവധിയാണ്.

ഇന്ന് നിരവധി ദമ്പതികളാണ് കുട്ടികള്‍ ഉണ്ടാകാത്തതിന്റെ പേരില്‍ ദുഃഖം അനുഭവിക്കുന്നത്. എന്നാല്‍, കൃത്യമായ ചികിത്സയിലൂടെ പലപ്പോഴും പലരുടേയും ഇത്തരം പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാന്‍ സാധിക്കുന്നതാണ്. അതിനുമുന്‍പ് നിങ്ങള്‍ക്ക് എന്തുകൊണ്ട് കുട്ടികള്‍ ഉണ്ടാകുന്നില്ല എന്ന കാരണം കണ്ടെത്തണം.

infertility in both men and women and its reasons

എന്നാല്‍, കുട്ടികള്‍ ഇല്ലെങ്കില്‍ പൊതുവില്‍ പഴി കേള്‍ക്കുന്നത് മൊത്തം സത്രീകളാണ്. പലര്‍ക്കും ഇത് സ്ത്രീയുടേയും പുരുഷന്റേയും പ്രശ്‌നം കൊണ്ട് ഉണ്ടാകാം എന്ന് മനസ്സിലാക്കുന്നില്ല. ഇത്തരം ചിന്തകള്‍ സമൂഹം വെച്ച് പുലര്‍ത്തുന്നത് പല ദാമ്പത്യത്തിലും വിള്ളല്‍വരെ ഉണ്ടാക്കുന്നുണ്ട്.

ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുല്‍പാദന ക്ഷമത കുറയുന്നത് വന്ധ്യതയിലേയ്ക്ക് നയിക്കുന്നുണ്ട്. ഇതിന് കാരണവും പരിഹാരവും എന്തെല്ലാമെന്ന് നോക്കാം.

പ്രത്യുല്‍പാദന ശേഷി

പ്രത്യുല്‍പാദനശേഷിയെക്കുറിച്ച് പറയുകയാണെങ്കില്‍ ഇന്നത്തെ കാലത്ത് ജീവിതശൈലിയിലെ മാറ്റം കാരണം പലര്‍ക്കും ഇത് കുറവാണ്. സ്ത്രീയും പുരുഷനും നല്ല ആരോഗ്യത്തോടെ ഇരിക്കുകയും നല്ല ആരോഗ്യമുള്ള അണ്ഡവും ബീജവും ഉല്‍പാദിപ്പിക്കാന്‍ സാധിച്ചാല്‍ മാത്രമാണ് ഗര്‍ഭധാരണം സാധ്യമാവുകയുള്ളൂ.

സ്ത്രീകള്‍ക്ക് നല്ല അണ്ഡമില്ലെങ്കിലും പുരുഷന്‍ നല്ല ബീജത്തെ ഉല്‍പാദിപ്പിച്ചില്ലെങ്കിലും ഇത് പ്രത്യുല്‍പാദനശേഷിയെ ബാധിക്കുന്നുണ്ട്. ഇവ കൂടാതെ, പല കാര്യങ്ങള്‍ പ്രത്യുല്‍പാദനശേഷിയെ ബാധിക്കുന്നുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

പുരുഷ വന്ധ്യതയ്ക്ക് കാരണം

പുരുഷന്മാരില്‍ പ്രത്യുല്‍പാദന ശേഷി കുറയ്ക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. അത് ഓരോ വ്യക്തിയില്‍ നിന്നും വ്യത്യസ്തമായിരിക്കും കാരണങ്ങള്‍. ഇത്തരത്തില്‍ പുരുഷന്മാരില്‍ കണ്ടെത്തിയിട്ടുള്ള പ്രധാന കാരണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

പുരുഷന്മാരുടെ വൃഷണത്തില്‍ വേദന, അല്ലെങ്കില്‍ വീക്കം, ചെറിയ വൃഷ്ണം ഉള്ളത് എന്നിവയെല്ലാം പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുന്ന കാര്യങ്ങളആണ്.

അതുപോലെ, ബീജം ഉല്‍പാദിപ്പിക്കാനും അത് പുറത്തേക്ക് റിലീസ് ചെയ്യാനും ബുദ്ധിമുട്ട് അനുഭവിക്കുന്നതും പുരുഷ പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുന്നു.

ചില പുരുഷന്മാരില്‍ മൈഗ്രേയ്ന്‍ പ്രശ്‌നം കണ്ടുവരുന്നു. ഇവരില്‍ പ്രത്യുല്‍പാദന ശേഷി കുറയാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതുപോലെ, ലൈംഗിക താല്‍പര്യങ്ങള്‍ കുറയുന്നതും പെട്ടെന്ന് പെട്ടെന്ന് മൂഡ് മാറിക്കൊണ്ടിരിക്കുന്നതുമെല്ലാം പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുന്നുണ്ട്.

സ്ത്രീകളിലെ പ്രത്യുല്‍പാദന ശേഷി

പുരുഷന്മാരേക്കാള്‍ വളരെ എളുപ്പത്തില്‍ സ്ത്രീകളിലെ വന്ധ്യതാ പ്രശ്‌നങ്ങള്‍ കൃത്യമായി കണ്ടെത്തി പരിഹരിക്കാന്‍ സാധിക്കും. ഇന്ന് സ്ത്രീകളില്‍ ആര്‍ത്തവ വ്യതിയാനം വരുന്നത് തന്നെ ഇതിന്റെ സൂചനയായി കണക്കാക്കുന്നു.

അതുപോലെ, സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനം, ഉദാഹരണത്തിന് മുഖത്ത് പ്രത്യക്ഷപ്പെടുന്ന കുരുക്കള്‍, നെഞ്ചില്‍ കാണപ്പെടുന്ന കുരുക്കള്‍, എന്നിവയെല്ലാം ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ലക്ഷണങ്ങളാണ്.

പെട്ടെന്ന് അമിതവണ്ണം വയ്ക്കുന്നത്, ലൈംഗിക താല്‍പര്യങ്ങള്‍ കുറയുന്നത്, നീണ്ടുനില്‍ക്കുന്നതും കുറഞ്ഞതുമായ ആര്‍ത്തവം, അതുപോലെ, ആര്‍ത്തവം വരാതിരിക്കുന്നതുമെല്ലാം സ്ത്രീകളുടെ പ്രത്യുല്‍പാദനശേഷി കുറയുന്നതിന്റെ ലക്ഷണങ്ങളാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പഠനങ്ങള്‍ പ്രകാരം 35 വയസ്സിന് ശേഷം സാധാരണ ഗതിയില്‍ സ്ത്രീകളുടെ പ്രത്യുല്‍പാദന ക്ഷമത കുറയുന്നു. പുരുഷന്മാരില്‍ ഇത് 40 വയസ്സാണ് കാണിക്കുന്നത്. അതിനാല്‍, ഈ പ്രായത്തിലൂടെ കടന്ന് പോകുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യത കുറയുന്നുണ്ട്.

ഇന്ന് സ്ത്രീകളിലായാലും പുരുഷന്മാരിലും പുകവലിയും മദ്യപാനവും കൂടുന്നു. ഇത്തരം ശീലങ്ങള്‍ ഉള്ളവരില്‍ പ്രത്യുല്‍പാദനശേഷി കുറയാനുള്ള സാധ്യത കൂടുതലാണ്.ഇത്തരം ശീലങ്ങള്‍ സ്ഥിരമായി പിന്തുടരുന്നവര്‍ കുട്ടികള്‍ ഉണ്ടാകുന്നതിനായി ചികിത്സ തേടിയാലും ഇത് ഫലം കാണുകയില്ല.

കൂടാതെ, ഇവര്‍ക്ക് നല്ല ആരോഗ്യമുള്ള ബീജം ഉല്‍പാദിപ്പിക്കാനും സാധിക്കുകയില്ല. ലൈംഗിക താല്‍പര്യങ്ങളും ഇവരില്‍ കുറവായിരിക്കും. ചിലപ്പോള്‍ ശരീരഭാരം കൂടാനും സാധ്യത കൂടുതലാണ്. അമിതമായി മദ്യപാനവും പുകവലിയും ഉള്ളവരില്‍ പ്രമേഹ സാധ്യതയും കൂടുതലാണ്. ഇത് ശാരീരിക ബുദ്ധിമുട്ടുകള്‍ വരെ ഉണ്ടാകുന്നതിന് കാരണമാണ്.

തനിക്ക് പ്രത്യുല്‍പാദനശേഷി കുറവാണ് എന്ന് അറിഞ്ഞാല്‍ ഇത് അവരെ മാനസികമായി തളര്‍ത്താം. അമിതമായിട്ടുള്ള ആകാംഷ, ടെന്‍ഷന്‍ എന്നിവയെല്ലാം അനുഭവപ്പെടാം.

പ്രത്യുല്‍പാദനശേഷിക്കുറവ് ഒരു വലിയ പ്രശ്‌നമായി കാണേണ്ടതില്ല. ഇന്ന് ഇതിന് നല്ലചികിത്സകള്‍ ലഭ്യമാണ്. അത് സ്ത്രീകള്‍ക്കായാലും പുരുഷന്മാര്‍ക്കായലും ലഭ്യമാണ്. നല്ല ആരോഗ്യകരമായ ഭക്ഷണശീലവും ജീവിതശൈലിയും പിന്തുടര്‍ന്നാല്‍ ഇത് വേഗത്തില്‍ മാറ്റിയെടുത്താല്‍ സാധിക്കുന്നതാണ്.

Related posts