Nammude Arogyam
General

ഗ്യാസ് ട്രബിളിന് ക്ഷണ നേരത്തില്‍ പരിഹാരം….

ഗ്യാസ് ട്രബിൾ മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. ഗ്യാസ് വന്നാല്‍ വയറ് വീര്‍ക്കുന്നത് സ്വാഭാവികമാണ്. ​​ ഭക്ഷണം, വ്യായാമക്കുറവ്, സ്‌ട്രെസ്, ചില തരം പാനീയങ്ങളും മരുന്നുകളും, വെള്ളം കുടി കുറയുന്നത്, കുടലിനും വയറിനുമുണ്ടാകുന്ന ചില രോഗാവസ്ഥകള്‍ എന്നിവയെല്ലാം തന്നെ ഇതിനു കാരണമാകും. ഭക്ഷണം സമയത്തു കഴിയ്ക്കാതിരിയ്ക്കുക, നല്ലതു പോലെ ചവച്ചരച്ചു കഴിയ്ക്കാതിരിയ്ക്കുക തുടങ്ങിയവയും ഇതിനുള്ള കാരണങ്ങള്‍ തന്നെയാണ്. ഗ്യാസും അസിഡിറ്റിയും വര്‍ദ്ധിയ്ക്കുന്നത് അള്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു കാരണമാകും. ഇതിനു പുറമേ മനംപിരട്ടല്‍, ഏമ്പക്കം, വയറു വേദന, വയര്‍ വന്നു വീര്‍ക്കല്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇതു കാരണമാകുന്നു.

ഗ്യാസ് ട്രബിളിന്റെ പ്രശ്നം ഉള്ളവർ രാവിലെ എഴുന്നേറ്റ ഉടനെ രണ്ടു ഗ്ലാസ്സ് തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.ഇത് ആമാശയത്തിൽ തങ്ങി നിൽക്കുന്ന ദഹന രസത്തെ നേർപ്പിയ്ക്കുകയും ഗ്യാസ്ട്രബിളിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

കറിവേപ്പില കൊണ്ട് ഗ്യാസ് ട്രബിളിനെ നമുക്ക് വളരെ വേഗത്തിൽ തന്നെ പമ്പ കടത്താൻ സാധിക്കും. ഇത് എങ്ങനെയാണെന്ന് നോക്കാം.കറിവേപ്പില അരച്ചെടുക്കുക. വെള്ളം ചേർക്കാതെ വേണം അരച്ചെടുക്കാൻ. ഇത് പുളിയുള്ള മോരിൽ കലക്കി കുടിയ്ക്കുക. ഗ്യാസ് ട്രബിൾ പരിഹരിക്കാൻ ഇത് ഏറെ ഗുണം ചെയ്യും.കറിവേപ്പില തിളപ്പിച്ച വെള്ളവും ആരോഗ്യം നല്‍കുന്നതാണ്. വെറുംവയറ്റില്‍ കറിവേപ്പില ചവച്ചരച്ചും കഴിയ്ക്കാം. ഇതു പോലെ പുതിനയിലയും ഏറെ നല്ലതാണ്. ഇതിട്ട വെള്ളം തിളപ്പിച്ചു കുടിയ്ക്കാം. ഇത് വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ്.

ഗ്യാസ് ട്രബിളിനുള്ള പരിഹാര മാർഗ്ഗങ്ങളിൽ ഒന്നാണ് ജാതിക്ക. ജാതിക്ക ഉപയോഗിച്ച് ഗ്യാസ് ട്രബിൾ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. ഇത് എങ്ങനെയെന്ന് നോക്കാം.ജാതിയ്ക്ക ചുട്ടരയ്ക്കുക. ഇതിൽ അൽപം തേൻ ചാലിച്ചു കഴിയ്ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഗ്യാസ് ട്രബിളിനെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കും.

ജീരകവും ഗ്രാമ്പുവും ഗ്യാസ് ട്രബിൾ ഇല്ലാതാക്കാനുള്ള ഒരു ഉത്തമ വഴിയാണ്. ഇത് എങ്ങനെയാണെന്ന് നോക്കാം. ജീരകം, ഗ്രാമ്പു എന്നിവ വെറുതെ വായിലിട്ടു ചവച്ചാൽ മതി. ഇത് ഗ്യാസ് ട്രബിൾ ഇല്ലാതാക്കാൻ സഹായിക്കും. മാത്രമല്ല ജീരകവും ഗ്രാമ്പുവും ഇട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഗ്രാസ് ട്രബിളിന് ഏറെ നല്ലതാണ്.കുമിൻ സൈമിനം എന്നറിയപ്പെടുന്ന ജീരകം വയർ സംബന്ധമായ പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ്. വായുകോപത്തിന്റെ പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാനും ദഹനാരോഗ്യം മെച്ചപ്പെടുത്തുവാനും വിശപ്പ് വർദ്ധിപ്പിക്കുവാനും ജീരകം നമ്മെ സഹായിക്കുന്നു. വയറിന് ഉത്തമമായ ഈ ഒറ്റമൂലി ഗ്രഹണി, ഓക്കാനം, കുടൽ സംബന്ധമായ അസുഖങ്ങൾ, ഛർദ്ദി, വേദന, മനംപുരട്ടൽ, ദഹനപ്രശ്നം എന്നിവയ്ക്ക് ഇവ ഏറെ ഉപയോഗപ്രദമാണ്.

ഗ്യാസ് ട്രബിൾ ഉള്ളവർക്ക് ഏറ്റവും നല്ല ഒരു പരിഹാര മാർഗ്ഗമാണ് വെളുത്തുള്ളി. രാത്രി കിടക്കാൻ നേരത്ത് വെളുത്തുള്ളി തിളപ്പിച്ച ഒരു ഗ്ലാസ് ചൂടു പാൽ കുടിയ്ക്കുന്നത് ഗ്യാസ് ട്രബിൾ മാറാൻ ഏറെ നല്ലതാണ്. മാത്രമല്ല വെളുത്തുള്ളി അരച്ച് ഇഞ്ചി നീരിൽ ചേർത്ത് കഴിയ്ക്കുന്നതും ഗ്യാസ് ട്രബിൾ പ്രശ്നങ്ങൾക്കുള്ള പരിഹാര മാർഗ്ഗങ്ങളിൽ ഒന്നാണ്.കായമിട്ടു തിളപ്പിച്ച വെള്ളവും കായം ഭക്ഷണത്തില്‍ ചേര്‍ക്കുന്നതുമെല്ലാം ഗ്യാസ് പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി പറയുന്നു.

ഗ്യാസ് ട്രബിളിന് ഉത്തമ പരിഹാര മാർഗ്ഗമാണ് അയമോദകം. അയമോദകമിട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടിൽ കുടിയ്ക്കുന്നത് ഗ്യാസ് ട്രബിളിനെ ഇല്ലാതാക്കാൻ സഹായിക്കും. ഇത് ദിവസവും ശീലമാക്കുന്നത് വളരെ നല്ലതാണ്.അയമോദകവും ലേശം ഇന്തുപ്പും കൂടി കഴിയ്ക്കുന്നതും ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. വായുകോപം, ദഹനക്കേട്, കുടലിലെ അണുബാധ എന്നിവ മൂലം ഉണ്ടാകുന്ന വേദനയ്ക്കും അയമോദകം ഫലപ്രദമാണ്.

വയറ്റിൽ ഗ്യാസ് നിറഞ്ഞതുപോലെ തോന്നുക, ഏമ്പക്കം, ഓക്കാനം, തുടങ്ങിയ പ്രശ്നങ്ങൾ ഹൃദയാഘാതം മൂലമുണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ ഗ്യാസ്ട്രബിൾ ആണെന്ന് കരുതി ലഘുവായി എടുക്കാതെ വൈദ്യസഹായം തേടുക.

Related posts