‘ഡോക്ടറെ ,ഇവൾ വളരെയധികം മൊബൈൽ ഫോൺ ഉപയോഗിക്കുന്നു, fb യിലൊക്കെ കണ്ടിട്ടുണ്ട് ഈ സമയത് മൊബൈൽ ഫോൺ അധികം ഉപയോഗിക്കുന്നത് കുഞ്ഞിന് ദോഷം ചെയ്യുമെന്ന്, ഡോക്ടർ ഒന്ന് പറഞ്ഞു മനസിലാക്കാമോ ?’
ഗൈനക്കോളജി പരിശോധനക്ക് എത്തുന്ന നിരവധി ദമ്പതിമാരിൽ ഒരാളുടെ ആവലാതിയാണിത്. ഗര്ഭകാലത് മൊബൈൽ ഫോൺ ഹീറോ ആണോ വില്ലനാണോ എന്ന കാര്യത്തിൽ ആധികാരിക പഠനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. ഏതൊരു പുതിയ സാങ്കേതിക വിദ്യകൾക്കും അതിന്റേതായ ഗുണദോഷ വശങ്ങൾ സ്വാഭാവികമാണല്ലോ.
കുട്ടിക്കളിയല്ല ഗർഭം അല്ലെങ്കിൽ ഗര്ഭകാലം , ഏറെ കരുതലും സൂക്ഷ്മതയും സമയാസമയങ്ങളിൽ പരിശോധനയും അനിവാര്യമായ ഒൻപതു മാസങ്ങൾ നീളുന്ന പ്രക്രിയയാണത്. അപ്പുകൾക്കും സോഷ്യൽ മീഡിയ കൾക്കും സ്വകാര്യ ജീവിതത്തിൽ ഇത്രയധികം ഇടപെടലുകൾ നടത്താൻ കഴിയുന്ന കാലഘട്ടത്തിൽ കുറച്ചു കരുതലുകൾ നല്ലതു തന്നയാണ്.
എന്ന് മുതൽ ഗർഭം ധരിക്കാം തുടങ്ങി ഒരാൾ ഗർഭിണിയാണോ അല്ലയോ എന്ന് വരെ വിളിച്ചു പറയുന്ന ആപ്പുകൾ വരെ ഇന്ന് ലഭ്യമാണ്. മാത്രമല്ല , നവജാതശിശുവിന്റെ കരച്ചിൽ തിരിച്ചറിഞ്ഞു അതിനുള്ള കാരണം നോട്ടിഫൈ ചെയ്യുന്ന ആപ്പുകളെ വരെ ഉണ്ട് . എന്നാൽ ഇവ എത്ര മാത്രം വിശ്വാസത്തിൽ എടുക്കാനാകും എന്നത് തർക്ക വിഷയമാണ്. രോഗവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം കാര്യങ്ങൾ ചെയ്യുന്നതായിരിക്കും നല്ലത്. ചില സമയങ്ങളിലെ ഗൂഗിൾ മാപ്പിന്റെ അവസ്ഥ പോലെയാണിത്.
ഗര്ഭകാലത്തെ മാനസികാരോഗ്യ കാര്യത്തിലും മൊബൈൽ ഫോൺ ചിലപ്പോഴൊക്കെ വില്ലനാകാറുണ്ട്. പേടിപ്പെടുത്തുന്ന ദൃശ്യങ്ങളും അടിസ്ഥാനമില്ലാത്ത വിവരങ്ങളും തെറ്റായ ചികിത്സാരീതികളുമെല്ലാം സോഷ്യൽ മീഡിയകളിൽ പ്രധാന വാർത്തകളാണ്. ഇവയൊക്കെ മാനസികാവസ്ഥയെ ദോഷമായി ബാധിക്കുന്നവയാണ്. തീർച്ചയായും ഗര്ഭകാലത്തു ഇവയൊക്കെ ഒഴിവാക്കേണ്ടതാണ്.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ …
- ഗർഭ കാലയളവിൽ ഫോൺ ഉപയോഗം ആവശ്യത്തിന് മാത്രം
- രണ്ടു സിം കാർഡുകൾ ഉപയോഗിക്കാവുന്ന ഫോൺ ഒഴിവാക്കുക
- ബാറ്ററി ചാർജ് കുറവുള്ള സമയത്തു ഇകഴിവതും ഫോൺ വിളിക്കാതിരിക്കുക.
- ചെവിയോട് ചേർത്തുപിടിച്ചു സംസാരിക്കുന്നത് ഒഴിവാക്കുക.
- ലാപ്ടോപ്പ് മറ്റു വയർ ലെസ്സ് ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം കുറക്കുക.
- സിഗ്നൽ ദുർബലമായ സ്ഥലത്തു ഫോൺ ഉപയോഗിക്കാതിരിക്കുക
- ഇയർ ഫോൺ ഉപയോഗം കുറക്കുക
- കിടന്നുറങ്ങുന്ന കട്ടിലിൽ തന്നെ ഫോൺ വെക്കുന്ന ശീലം മാറ്റുക.
- സ്മാർട്ട് ഫോൺ ഉപയോഗം കുറക്കാൻ കഴിയുന്നില്ലെങ്കിൽ അടിസ്ഥാന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സാധാരണ ഫോണിലേക്ക് മാറുക.