Nammude Arogyam
Healthy Foods

മാമ്പഴങ്ങളിലെ വ്യാജനെ എങ്ങനെ തിരിച്ചറിയാം?

മലയാളികളുടെ ഇഷ്ടപ്പെട്ട പഴങ്ങളിലൊന്നാണ് മാമ്പഴം. ഇപ്പോൾ മാമ്പഴക്കാലമായതോടെ വിപണികളിൽ വ്യത്യസ്തമായ പല തരം മാമ്പഴങ്ങൾ ലഭ്യമാണ്. കണ്ടാൽ വായിൽ കൊതിയൂറുന്ന തരത്തിലുള്ള നിറങ്ങളും വലിപ്പവുമാണ് പല മാമ്പഴങ്ങൾക്കും. സീസൺ അടുത്തതോടെ മാമ്പഴത്തിന് ആവശ്യക്കാരും ഏറെയാണെന്ന് തന്നെ പറയാം. പക്ഷെ ആവശ്യക്കാര് കൂടുന്നത് അനുസരിച്ച് മാങ്ങയുടെ ലഭ്യത കുറയുന്നതോടെ പലപ്പോഴും കച്ചവടക്കാർ കെമിക്കലുകൾ കുത്തി വച്ച മാമ്പഴം പഴിപ്പിക്കാറുണ്ടെന്നതും ഒരു വാസ്തവമാണ്. എല്ലാവരും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടില്ലെങ്കിലും ഒരു ചെറിയ വിഭാഗമെങ്കിലും ഈ രീതി പിന്തുടരാറുണ്ട്. കെമിക്കലുകൾ കുത്തിവയ്ക്കുമ്പോൾ മാങ്ങ എളുപ്പത്തിൽ പഴുക്കുമെങ്കിലും ഇത് മൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.

കാൽസ്യം കാർബൈഡ് എന്ന കെമിക്കലാണ് പൊതുവെ മാമ്പഴം പഴുക്കാനായി ഉപയോ​ഗിക്കുന്നത്. ഈർപ്പവുമായി സമ്പർക്കം പുലർത്തുമ്പോൾ ഇത് അസറ്റിലീൻ വാതകം പുറത്തുവിടുന്നു. ഇത് മാമ്പഴങ്ങൾ വേ​ഗത്തിൽ പഴുക്കാൻ കാരണമാകുന്നു. ചെറിയ മാങ്ങകളിലാണ് ഇത്തരത്തിൽ കെമിക്കലുകൾ ഉപയോ​ഗിച്ച് പൊതുവെ പഴുപ്പിക്കുന്നത്. ഇത് കഴിച്ചാൽ, ചർമ്മത്തിൽ പ്രകോപനം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ദഹനനാളത്തിന്റെ പ്രശ്നങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യ അപകടങ്ങൾക്ക് കാരണമാകും. ചിലർ ‘എഥിലീൻ ട്രീറ്റ്‌മെന്റും ഇതിൽ ഉപയോ​ഗിക്കാറുണ്ട്. അതിൽ പഴങ്ങളെ എഥിലീൻ വാതകവുമായി സമ്പർക്കം പുലർത്താൻ അനുവദിക്കുന്നു. ഈ വാതകം പ്രകൃതിദത്ത സസ്യ ഹോർമോണാണ്, ഇത് പഴങ്ങളിൽ പാകമാകുന്ന പ്രക്രിയയ്ക്ക് പ്രേരിപ്പിക്കുന്നു. വിപണിയിൽ നിന്ന് ലഭിക്കുന്ന മാങ്ങകൾ കെമിക്കലുകൾ കുത്തിവച്ചതാണോ എന്ന് അറിയാൻ ചില എളുപ്പ മാർഗങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

മഞ്ഞ നിറത്തിലുള്ള എല്ലാ മാമ്പഴങ്ങളും അത്ര നല്ലതല്ല എന്ന് മനസിലാക്കണം. കാണുമ്പോൾ നിറം തോന്നുമെങ്കിലും ഇത് അത്ര നല്ലതല്ല എന്നതാണ് യാഥാർത്ഥ്യം. മാമ്പഴം വാങ്ങുമ്പോൾ, മാങ്ങയുടെ നിറം നോക്കാൻ മറക്കരുത്. ഒരു മാമ്പഴം രാസവസ്തുക്കൾ ഉപയോഗിച്ച് പഴുക്കുമ്പോൾ, അതിൽ പച്ചനിറത്തിലുള്ള പാടുകൾ ഉണ്ടാകുകയും പ്രത്യേകം കാണുകയും ചെയ്യും. കൂടാതെ, മാങ്ങയുടെ ആകൃതി മാമ്പഴം രാസവസ്തുക്കൾ ഉപയോഗിച്ചാണോ പഴുപ്പിച്ചതെന്നു കൂടി പറയുന്നു. രാസപരമായി പഴുത്ത മാമ്പഴങ്ങൾ വളരെ ചെറുതാണ്, അവയിൽ ഭൂരിഭാഗവും നീര് ഒഴുകുന്നതായി കാണപ്പെടുന്നു.

കൂടാതെ വെള്ളയോ നീലയോ അടയാളമുള്ള മാമ്പഴം കണ്ടാൽ വാങ്ങരുത്. ഇതുവഴി രാസപരമായി പഴുത്ത മാമ്പഴം തിരിച്ചറിയാൻ സാധിക്കും.

മാമ്പഴം വാങ്ങുമ്പോൾ, മാങ്ങകൾ ഒരു ബക്കറ്റ് വെള്ളത്തിലോ അല്ലെങ്കിൽ പാത്രത്തിലോ മുക്കി വയ്ക്കുക. ഏത് മാമ്പഴമാണ് മുങ്ങുന്നത്, ഏത് മാമ്പഴമാണ് വെള്ളത്തിന്റെ ഉപരിതലത്തിലുള്ളതെന്ന് നോക്കുക.

വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന മാമ്പഴം സ്വാഭാവികമായി പാകമായതാണ്. എന്നാൽ മുകളിൽ പൊങ്ങിക്കിടക്കുന്ന മാങ്ങ കണ്ടാൽ അത് രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചതാണെന്ന് മനസ്സിലാക്കുക. ഈ പ്രക്രിയയെ ഡിപ് ടെസ്റ്റ് എന്നാണ് വിളിക്കുന്നത്.

പഴുത്തതും മധുരമുള്ളതുമായ മാമ്പഴങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ വളരെ എളുപ്പമാണ്. മാമ്പഴം വാങ്ങുമ്പോൾ ചെറുതായി അമർത്തിയിരിക്കണം. മാമ്പഴം മൃദുവാകുമ്പോൾ പഴുത്തതായി കണക്കാക്കുന്നു. എന്നാൽ അമർത്തുമ്പോൾ ചിലയിടങ്ങളിൽ കാഠിന്യമുണ്ടെങ്കിൽ അറിയുക, മാങ്ങ വേണ്ടത്ര പഴുക്കാത്തതും രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചുമാണ് വിൽക്കുന്നതെന്ന്.

വിപണിയിൽ നിന്ന് മാമ്പഴം വാങ്ങുമ്പോൾ മുകളിൽ പറഞ്ഞ രീതികൾ നോക്കുന്നതിലൂടെ അതിലെ വ്യാജനെ തിരിച്ചറിയാൻ സാധിക്കുകയും അതുവഴി ആരോഗ്യകരമായ മാമ്പഴം നമുക്ക് കഴിക്കാവുന്നതുമാണ്.

Related posts