Nammude Arogyam
Woman

ആര്‍ത്തവകാല അമിത രക്തസ്രാവം

ആര്‍ത്തകാലം പൊതുവേ അസുഖകരമാണ്. ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുകള്‍ വരുന്ന കാലഘട്ടം കൂടിയാണ്. ഇതിന് പുറകില്‍ കാരണമായി വരുന്നത് ഹോര്‍മോണ്‍ മാറ്റങ്ങളാണ്. ആര്‍ത്തവ കാലം അസുഖകരമാകുന്നതിന് ചിലപ്പോള്‍ ആര്‍ത്തവ കാല ബ്ലീഡിംഗ് ആകും കാരണമാകുന്നത്. ആര്‍ത്തവകാലത്ത് അമിതമായ ബ്ലീഡിംഗ് വരുന്നതിന് കാരണമുണ്ട്. ഇത് ഒഴിവാക്കാനും, ആരോഗ്യകരമായ ആര്‍ത്തവം ഉണ്ടാകുവാനും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഡയറ്റ് പ്രധാനമാണ്. ഫ്രഷ് ഫ്രൂട്‌സ് കഴിയ്ക്കുന്നത് ആര്‍ത്തവത്തിന്റെ ആദ്യ 7 ദിവസങ്ങളില്‍ ഏറെ നല്ലതാണ്. മുന്തിരി, പൈനാപ്പിള്‍, ഓറഞ്ച്, ആപ്പിള്‍, പീച്ച്, പെയര്‍, മെലണ്‍ എന്നിവയെല്ലാം നല്ലതാണ്. ദിവസവും രണ്ടു നേരവും ഫ്രൂട്‌സ് മിക്‌സ് ചെയ്ത് കഴിയ്ക്കാം. ഇതു പോലെ ഈന്തപ്പഴം ഏറെ നല്ലതാണ്. ഇതില്‍ ധാരാളം നാരുകള്‍, അയേണ്‍ എന്നിവയുണ്ട്. ഇത് ക്ഷീണിച്ച ശരീരത്തിന് ഊര്‍ജം നല്‍കുന്നു. പ്രത്യേകിച്ചും രാവിലെ കഴിയ്ക്കാം. ഇതു പോലെ ഫ്രഷ് അലോവേറെ ജെല്‍ അടിച്ച് ഇതില്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കാം. ഇതു പോലെ തന്നെ ടര്‍മറിക് മില്‍ക് ആര്‍ത്തവ കാല ഹെവി ബ്ലീഡിംഗിനും അസ്വസ്ഥതകള്‍ക്കും ഏറെ നല്ലതാണ്. ഇതു പോലെ തന്നെ ഇഞ്ചി, കറുവാപ്പട്ട പോലുള്ളവ ചായയിലോ മറ്റോ ചേര്‍ത്ത് കഴിയ്ക്കുന്നതും നല്ലതാണ്. പാലുല്‍പന്നങ്ങള്‍ കഴിയ്ക്കുന്നതും നല്ലതാണ്.

സീഡ് സൈക്ലിംഗ് ഏറെ നല്ലതാണ്. ഇത് ആര്‍ത്തവത്തിനും ഓവുലേഷനും പ്രത്യുല്‍പാദനശേഷിയ്ക്കുമെല്ലാം ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ആരോഗ്യകരമായ സീഡുകളാണ് ഇതിനായി ചേര്‍ക്കുന്നത്. ഫ്‌ളാക്‌സ് സീഡുകള്‍ അഥവാ ചണവിത്ത്, മത്തങ്ങാക്കുരു, സണ്‍ഫ്‌ളവര്‍ സീഡുകള്‍ തുടങ്ങിയവ ഇതില്‍ പെടുന്നു. ഇത് വെറുതെ തോന്നിയ ദിവസം കഴിച്ചാല്‍ പോരാ, കൃത്യമായ വഴികളിലൂടെ വേണം, കഴിയ്ക്കുവാന്‍. പല തരത്തിലും ഇതു കഴിയ്ക്കാം, ഗര്‍ഭധാരണത്തിന്, ആര്‍ത്തവചക്രം ശരിയാക്കാന്‍, ഓവുലേഷന്‍ ശരിയ്ക്കാന്‍ എന്നിങ്ങനെ പല ലക്ഷ്യങ്ങള്‍ക്ക് പല തരത്തില്‍ ഇത് കഴിയ്ക്കണം.

കഠിനമായ വ്യായാമങ്ങള്‍ ഈ സമയത്ത് ഒഴിവാക്കണം. ഈ സമയത്ത് ദേഷ്യവും സങ്കടവും പോലുളള മൂഡ് മാറ്റങ്ങള്‍ വരുന്നത് സാധാരണയാണ്. ഇത്തരം മൂഡ് മാറ്റത്തെ കുറിച്ച് സ്വയമേ ബോധ്യമുണ്ടാകണം. അതിനാല്‍ വഴക്കു കൂടാനോ ദേഷ്യപ്പെടാനോ പോകാതോ ശാന്തമായിരിക്കുക, കഴിവതും ഇത്തരം സന്ദര്‍ഭങ്ങളില്‍ സംസാരിക്കാതെ ഇരിയ്ക്കുക. ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുക.

ആര്‍ത്തവ രക്തം കൂടുതല്‍ പോകുന്നത് പല ആരോഗ്യപരമായ കാരണങ്ങളുമുണ്ടാകും. ചില രോഗങ്ങള്‍ ഇതിന് പ്രധാനപ്പെട്ട കാരണമാണ്. പിസിഒഎസ്, ഫൈബ്രോയ്ഡ്‌സ്, തൈറോയ്ഡ് തുടങ്ങിയ പല ഹോര്‍മോണല്‍ തകരാറുകളും ഇതിന് പുറകിലുണ്ടാകും. ഇതിനാല്‍ തന്നെ ഇത്തരം പ്രശ്‌നങ്ങളെങ്കില്‍ ഇത് കണ്ടെത്തി കൃത്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ഇതു പോലെ മനസിന് ഇഷ്ടമുള്ള, സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യുന്നതും ഏറെ ഗുണം നല്‍കും.

Related posts