നല്ല സുന്ദരമായ, ദീര്‍ഘമായ ഒരു ഉറക്കത്തിന് ശേഷവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അതിയായ ക്ഷീണം അനുഭവപ്പെടാറുണ്ടോ ? ഉറക്കം മതിയാവാത്തത് പോലെ തോന്നുന്നുണ്ടോ ? തലയ്ക്ക് കനം പോലെയും വേദനയും ഉന്മേഷ കുറവും അനുഭവപ്പെടുന്നുണ്ടോ ? ഉറക്ക സമയം കൃത്യമായി ഉണ്ടായിട്ടും ഇങ്ങനെ അനുഭവപ്പെടുന്നത് എന്തുകൊണ്ട് എന്ന് ആലോചിച്ച് വിഷമിചിട്ടുണ്ടോ ? ഈ ക്ഷീണം നിങ്ങളുടെ ദിവസത്തെ മുഴുവന്‍ ബാധിക്കുകയും നിങ്ങള്‍ ദിവസം മുഴുവന്‍ ഉന്മേഷം കുറഞ്ഞ രീതിയില്‍ കഴിഞ്ഞിട്ടുണ്ടോ ?
ഈ പ്രശ്നങ്ങള്‍ തുടരുകയാണെങ്കില്‍ നിങ്ങളുടെ ജീവിതം അതിയായ വിഷമാവസ്ഥയിലേക്ക് പോവുകയും നിങ്ങളുടെ ദൈന്യംദിന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും എന്നതിനാല്‍ ഈ ക്ഷീനത്തിനുള്ള കാരണം കണ്ടുപിടിക്കേണ്ടതും അത് ഏറ്റവും വേഗത്തില്‍ ഒഴിവാക്കെണ്ടതും, അത്യാവശ്യമാണ്.
1. ബ്ലൂ ലൈറ്റ് എക്സ്പോഷര്‍ :
നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായ മൊബൈല്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എന്നിവയില്‍ നിന്നും ഉണ്ടാകുന്ന നീല വെളിച്ചത്താല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ആണ് ഇത്, ഇത് നിങ്ങളുടെ ശരീരത്തിന്റെ സർക്കാഡിയൻ താളം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്റ പ്രവര്‍ത്തനത്തെ പര്തികൂലമായി ബാധിക്കുന്നു. ഇക്കാരണത്താല്‍ രാത്രിയിൽ നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു, അടുത്ത ദിവസം രാവിലെ ക്ഷീണിതനായി അനുഭവപ്പെടാനും ഇത് കാരണമായേക്കാം. ഈ പ്രശ്നം പരിഹരിക്കുവാനായി നിങ്ങളുടെ ഡിജിറ്റല്‍ സ്ക്രീൻ സമയം കുറയ്ക്കുക, ഉറങ്ങാന്‍ പോകുന്ന സമയത്ത് തീര്‍ച്ചയായും മൊബൈല്‍ പോലുള്ളവയെ മാറ്റി വെക്കേണ്ടതാണ്.
2. കിടക്കയുടെ ഗുണമേന്മ :
ഗുണമേന്മയുള്ളതും ശരീരത്തെ കൃത്യമായി സപ്പോര്‍ട്ട് ചെയ്യുന്നതുമായ കിടക്ക അല്ലെങ്കില്‍ നിങ്ങളുടെ ഉറക്കവും രാവിലെ എഴുന്നേല്‍ക്കുന്നതും ദുഷ്ക്കരമാകുമെന്നതില്‍ തര്‍ക്കമില്ല. കാരണം നമ്മുടെ ശരീര ഭാഗങ്ങളില്‍ വ്യത്യസ്ത സമ്മര്‍ദ്ദം ഏല്‍പ്പിക്കുന്ന കിടക്ക നമ്മുടെ രാത്രിയെ മാത്രമല്ല അടുത്ത ദിവസത്തെയും ബാധിക്കും. അതിനാല്‍ ഗുണമേന്മയുള്ളതും യോജിച്ചതുമായ കിടക്ക തന്നെ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുക.
3. തൈറോയ്ഡ് :
നിങ്ങള്‍ക്ക് തൈറോയ്ഡ് പ്രശ്‌നമുണ്ടോ ? രാവിലെ ഉറക്കമുണരുന്നത് തന്നെ വളരെ ക്ഷീനത്തോടെയായിരിക്കും എന്നതില്‍ തര്‍ക്കമില്ല. കാരണം തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനം ഇഒതരക്കരില് വ്യത്യസ്ഥ അവസ്ഥയില്‍ ആയിരിക്കും; ഇത് ശരീരത്തിന്റെ മെറ്റബോളിസത്തെ വളരെ പ്രതികൂലമായി ബാധിച്ചേക്കാം. മാത്രമല്ല ഉറക്കത്തിലെ ഘടത കുറക്കുവാനോ, ഇടയ്ക്കിടെ ഉണരുവാണോ കാരണമായേക്കാം. അതിനാല്‍ തന്നെ രാവിലെ ഉണരുമ്പോൾ ക്ഷീണം അനുഭവപ്പെടുവാന്‍ ഉള്ള സാധ്യത ചെറുതല്ല.
4. വിഷാദം :
വിഷാദരോഗമുള്ള ആളുകൾക്ക് രാത്രിയിലെ ഉറക്കം ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ഇത്തരക്കാര്‍ക്ക് പകല്‍ സമയങ്ങളില്‍ അമിതമായ ഉറക്കവും അനുഭവപ്പെട്ടേക്കാം. വിഷാദരോഗികള്‍ക്ക് ഉറക്കമുള്‍പ്പെടെ എല്ലാ ദൈനംദിന പ്രവർത്തനങ്ങളിലുമുള്ള താല്‍പ്പര്യം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായേക്കാം എന്നതിനാല്‍ രാവിലെ എഴുന്നേല്‍ക്കുന്നത് അതിയായ ക്ഷീണത്തോടെ ആയിരിക്കാം.
5. അനീമിയ :
രക്തത്തില്‍ ഇരുമ്പിന്റെ അപര്യാപ്തമായ അളവ് ആണെങ്കില്‍ അത് നിങ്ങളുടെ ഉറക്കത്തെയും പിറ്റേന്ന് രാവിലെ ഉണരുന്നതിനെയും ബാധിച്ചേക്കാം. ഇത് ഒഴിവാക്കാനായി ഇരുമ്പ് അടങ്ങിയ ഭക്ഷണ ങ്ങളായ ചീര, ഉണക്കമുന്തിരി, ആപ്രിക്കോട്ട്, കടല, ബീൻസ്, സീഫുഡ്, കോഴി മുതലായവ ദൈന്യംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നു എന്നത് ഉറപ്പാക്കണം. മാത്രമല്ല അമിതമായ അപര്യാപ്തത ആണെങ്കില്‍ ആരോഗ്യ വിദഗ്ദ്ധന്‍റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് അയേണ്‍ സപ്ലിമെന്റുകളും കഴിക്കാം.
6.അലസമായ ജീവിതശൈലി :
നിങ്ങള്‍ക്ക് അലസമായ ജീവിത ശൈലി ആണോ ? എങ്കില്‍ അത് നിങ്ങളുടെ ജീവിതത്തെയും ഉറക്കത്തേയും പ്രതികൂലമായി ബാധിച്ചേക്കാം. ഏറെ നേരം ഇരിക്കുന്നതോ അധികം ചാലന്‍ ആവശ്യമില്ലാത്തതോ ആയ ജീവിതരീതി ആണെങ്കില്‍ അത് ഉറക്കക്കുറവിനും ഉറക്കമുണര്‍ന്നതിന് ശേഷം ക്ഷീണം അനുഭവപ്പെടുന്നതിനും കാരണമായേക്കാം.
7. നിർജ്ജലീകരണം :
നിർജ്ജലീകരണം ശരീരത്തിലെ അമിനോ ആസിഡുകളുടെ സാന്നിധ്യം കുറയ്ക്കുന്നു. അമിനോ ആസിഡുകള്‍ ശരീരത്തില്‍ മെലറ്റോണിന്‍ ഉത്പാദിപ്പിക്കുവാന്‍ സഹായിക്കുന്നവയാണ്. ആവശ്യത്തിന് മെലറ്റോണിൻ ഇല്ലെങ്കിൽ നല്ല ഉറക്കം ലഭിക്കുകയില്ല, മാത്രമല്ല ഇത് നിമിത്തം പകല്‍ സമയത്ത് ക്ഷീണം അനുഭവപ്പെദുവാനും കാരണമായേക്കാം.
8. മദ്യം :
നിങ്ങള്‍ സ്ഥിരമായി മദ്യപിക്കുന്ന ആളാണോ ? എങ്കില്‍ നല്ല ഉറക്കത്തിനും രാവിലെയുള്ള ഉണ്മെഷത്തിനുമായി ഈ ശീലം ഒഴിവാക്കേണ്ടതുണ്ട്. കാരണം, മദ്യപാനം ഉറക്കത്തെ തടസ്സപ്പെടുത്തും. നമ്മുടെ ശരീരത്തിന് ആവശ്യമായ വിശ്രമ സമയമായ ഉറക്കത്തിന്റെ വിവിധ ഘട്ടങ്ങളെ താറുമാറാക്കാന്‍ മദ്യത്തിന് സാധിക്കുന്നു. അങ്ങനെ ഉറക്കത്തിന്റെ ഘടതയില്‍ വ്യത്യാസപ്പെടുകയും ഉണരുമ്പോള്‍ മന്ദത അനുഭവപ്പെടുകയും ചെയുന്നു.
ചുരുങ്ങിയത് എട്ടു മണിക്കൂറെങ്കിലും ഉറങ്ങാതിരുന്ന് രാവിലെ എഴുന്നേറ്റാൽ ക്ഷീണം അനുഭവപ്പെടും. ഉറക്കക്കുറവ് നിങ്ങളുടെ മസ്തിഷ്‌കത്തെ ക്ഷീണിപ്പിച്ചേക്കാം, മാത്രമല്ല അത് അതിന്റെ ചുമതലകൾ ശരിയായി നിർവഹിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യും. നിങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനോ പുതിയ കാര്യങ്ങൾ പഠിക്കാനോ ബുദ്ധിമുട്ട് തോന്നിയേക്കാം. അതിനാല്‍ ഉറക്കത്തെ ബാധിക്കുന്ന കാര്യങ്ങളെ മാറ്റി വച്ച് നല്ല ഉറക്കം ലഭിക്കുവാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യം ആണ്.