പ്രമേഹം അഥവാ ഷുഗര്‍ ജീവിത ശൈലീരോഗം, പാരമ്പര്യരോഗം എന്നിങ്ങനെ രണ്ടു ഗണങ്ങളിലും പെടുത്താവുന്ന ഒന്നാണ്. പാരമ്പര്യമായി ഷുഗര്‍ ഉണ്ടെങ്കില്‍ ഇത് വരാനുള്ള സാധ്യത ഏറെയാണ്. ഇതു പോലെ ഭക്ഷണവും ജീവിതശൈലികളുമെല്ലാം തന്നെ പ്രമേഹത്തിന് കാരണമായി വരുന്നവ തന്നെയാണ്. എന്നാല്‍ ഇതല്ലാതെയും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഷുഗര്‍ വരാം. പ്രത്യേകിച്ചും ചില രോഗങ്ങള്‍ വന്നാല്‍. ഇത്തരത്തില്‍ പ്രമേഹം ചില രോഗങ്ങള്‍ക്കുള്ള സാധ്യത കൂടി ചൂണ്ടിക്കാട്ടുന്ന ഒന്നാണ്. ഏതെല്ലാം രോഗങ്ങളും രോഗാവസ്ഥകളുമാണ് പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നത് എന്ന് നോക്കാം.
ഹോര്‍മോണ്‍ അവസ്ഥകള്‍ രോഗസാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ചില പ്രത്യേക ഹോര്‍മോണ്‍ അവസ്ഥകള്‍ രക്തത്തിലെ പഞ്ചസാര വര്‍ദ്ധിപ്പിയ്ക്കുന്നു. പിറ്റിയൂറ്ററി ഗ്രന്ഥി പുറപ്പെടുവിയ്ക്കുന്ന അഡിനോ കോര്‍ട്ടിക്കോട്രോപിക് ഹോര്‍മോണ്‍ ഇതിന് ഉദാഹരണമാണ്.ഇതിന്റെ ബാലന്‍സില്‍ വ്യത്യാസം വരുന്നത് പ്രമേഹം വരാന്‍ കാരണമാകുന്നു. പല ഹോര്‍മോണുകളും പ്രമേഹവുമായി ബന്ധപ്പെടുന്നു. അതായത് ഹോര്‍മോണ്‍ ഇംബാലന്‍സ് വന്നാല്‍ ഇത് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഇത് രക്തത്തിലെ ഷുഗര്‍ നില വര്‍ദ്ധിപ്പിയ്ക്കും.
സ്‌ട്രെസ് കൂടുന്നത് ഹോര്‍മോണ്‍ വ്യതിയാനങ്ങളുണ്ടാക്കും. ഇത്തരം ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പ്രമേഹ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതു പോലെ തന്നെ അമിതവണ്ണം ഇത്തരം പ്രശ്‌നമുണ്ടാക്കുന്നു. വണ്ണം കൂടുമ്പോള്‍ രക്തത്തിലെ ഷുഗര്‍ തോത് വര്‍ദ്ധിപ്പിയ്ക്കുന്നു. കോശങ്ങളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് ഈ പ്രശ്‌നമുണ്ടാക്കുന്നത്. ശരീരത്തില്‍ ഉണ്ടാകുന്ന ചില തരം മുറിവുകളും പൊള്ളലുകളുമെല്ലാം തന്നെ പ്രമേഹ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന അവസ്ഥകള്‍ തന്നെയാണ്.
പാന്‍ക്രിയാസിനെ ബാധിയ്ക്കുന്ന രോഗങ്ങള്‍ വരുന്നതും പ്രമേഹ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. പാന്‍ക്രിയാസിലെ കോശങ്ങളാണ് ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കുന്നതും പുറത്തു വിടുന്നതും. പാന്‍ക്രിയാസിനെ ബാധിയ്ക്കുന്ന രോഗങ്ങള്‍ ഇവയുടെ കോശങ്ങളെ നശിപ്പിയ്ക്കുന്നു. ഇത് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് പോലുള്ള അവസ്ഥകളുണ്ടാക്കുന്നു.ഇത് പ്രമേഹത്തിന് വഴി തെളിക്കുന്നു. പാന്‍ക്രിയാസാണ് ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കുന്നത്. ഇന്‍സുലിന്‍ ഇംബാലന്‍സ് വരുന്നത് പ്രമേഹ രോഗസാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.
സ്ത്രീകളെ അലട്ടുന്ന പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് വരുത്തുന്ന മറ്റൊരു അവസ്ഥയാണ്. ഈ അവസ്ഥയിൽ, അണ്ഡാശയങ്ങൾ അമിതമായ അളവിൽ ആൻഡ്രോജൻ അല്ലെങ്കിൽ പുരുഷ ലൈംഗിക ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു, ഇത് സാധാരണയായി സ്ത്രീകളിൽ ചെറിയ അളവിൽ കാണപ്പെടുന്നതാണ്. ഇത് അണ്ഡാശയത്തിലെ സിസ്റ്റുകൾ, അമിത രോമവളർച്ച, മുഖക്കുരു, പൊണ്ണത്തടി, ആർത്തവചക്രം തടസ്സപ്പെടുത്തൽ തുടങ്ങിയ നിരവധി ലക്ഷണങ്ങൾക്കും കാരണമാകുന്നു.
മുകളിൽ പറഞ്ഞവയെല്ലാം തന്നെ പാരമ്പര്യവും ജീവിതശൈലിയുമല്ലാതെ പ്രമേഹ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നതിന്റെ കാരണങ്ങളാണ്. ഡോക്ടറെ കണ്ട് കൃത്യമായ ജീവിത രീതി പിന്തുടര്‍ന്നാൽ പ്രമേഹത്തിനെ നമുക്ക് വരുതിയിലാക്കാം.