Nammude Arogyam
General

ഗർഭിണികൾ യാത്ര ചെയ്തുകൂടെ?

ഗർഭിണികൾ യാത്ര ചെയ്തുകൂടെ? (can pregnant women travel ?)

പണ്ടത്തെ കാലത്തു സ്ത്രീകൾ വീട്ടിൽ തന്നെ ആയിരുന്നതിനാൽ ഗർഭിണകൾക്ക് യാത്രയെ കുറിച്ച് ഒരു സംശയവുമില്ല. എന്നാൽ ഇന്ന് ജോലിയുടെ ഭാഗമായി സ്ത്രീകൾക്ക് ടു വീലർ മുതൽ വിമാന യാത്ര വരെ നടത്തേണ്ട നിരവധി സാഹചര്യങ്ങളാണുള്ളത്. ഗർഭാരംഭത്തിൽ തന്നെ നിരവധി അരുതുകളും തുറിച്ചു നോട്ടങ്ങളും കാണുമ്പോൾ ആദ്യം ഗർഭം ധരിക്കുന്ന ആർക്കും എന്ത് ചെയ്യണം ചെയ്യേണ്ട എന്ന സംശയമായാണ്.

ഗർഭിണികൾ യാത്ര ചെയ്തുകൂടെ?(can pregnant women travel ?)

ഇന്ന് മിക്ക സ്ത്രീകളും ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്നവരാണ്. ഗര്‍ഭിണി ആയാലും ജോലി ചെയ്യുന്നവരുണ്ട്. ജോലിയുടെ ഭാഗമായി തന്നെ പലപ്പോഴും യാത്രകളും അനിവാര്യമായി വന്നെന്നിരിക്കാം. . നിറയെ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള സഞ്ചാരം പ്രത്യേകിച്ചും ടു വീലർ യാത്ര അത്ര നല്ലതല്ല. ചില സാഹചര്യങ്ങളിൽ ഇത്തരം യാത്രകൾ ഗർഭം അലസുന്നതിലേക്ക് നയിക്കും. വിദേശത്തുള്ള ഗർഭിണികൾക്ക് നാട്ടിലേക്ക് വരുന്നതിനും ചില സമയങ്ങളിൽ യാത്ര തടസ്സങ്ങൾ നേരിടാറുണ്ട്. എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമോ എന്നെല്ലാം പലര്‍ക്കും സംശയം ഉണ്ടായിരിക്കും ഇത്തരത്തില്‍ യാത്ര ചെയ്യുന്നത്.

ഗർഭിണികൾ യാത്ര ചെയ്തുകൂടെ?(can pregnant women travel ?)

ഗര്‍ഭിണിയായിരിക്കുമ്പോള്‍ യാത്ര ചെയ്യുന്നത് അത്ര പ്രശ്‌നമുള്ള കാര്യമല്ല. എന്നാല്‍ നിങ്ങള്‍ക്ക് ഇരട്ടകുട്ടികള്‍ ആണെങ്കില്‍ അല്ലെങ്കില്‍ ഗര്‍ഭകാലത്ത് കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പ്രത്യേകിച്ച് പ്രമേഹം, ബിപി, പ്ലാസെന്റല്‍ പ്രശ്‌നങ്ങള്‍ എന്നിവ ഉള്ളവര്‍ യാത്ര ചെയ്യുന്നതിന് മുന്‍പ് ഡോക്ടറെ കണ്ട് നിര്‍ദ്ദേശം തേടേണ്ടത് അനിവാര്യമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവരോട് ചിലപ്പോള്‍ യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കാം. സീറ്റ്‌ ബെൽറ്റ്‌ നിർബന്ധമായും ധരിക്കുക.

നിങ്ങളുടെ ആദ്യത്തെ മൂന്ന് മാസം വളരെ പ്രധാനപ്പെട്ടാതാണ്. ഈ സമയത്ത് കൃത്യമായ പരിചരണം നല്‍കേണ്ടത് അനിവാര്യമാണ്. കാരണം, ഈ സമയത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആദ്യത്തെ മൂന്നു മാസങ്ങൾ പൂർത്തിയാവും വരെ ഗർഭപാത്രം അരയെല്ലിന്റെ(pelvis) ഉള്ളിൽ ആവും ഉണ്ടാവുക.അതിനുശേഷം ഗർഭം പുരോഗമിക്കുന്നതോടെ ഗർഭപാത്രം വയറിലേക്ക് ഉയരുന്നു. അതിനാൽ സീറ്റ്‌ ബെൽറ്റ്‌ മുറുകുമ്പോൾ കുഞ്ഞിന് ക്ഷതം ഏൽക്കാതിരിക്കാൻ ബെൽറ്റ്‌ കൃത്യമായി ഇടുക. താഴ്ഭാഗം അരയെല്ലിന്റെ ബോർഡറിൽ കൃത്യം വരത്തക്കവിധവും മുകൾഭാഗം ഗർഭപാത്രത്തെ ഒഴിവാക്കിയും ക്രമപ്പെടുത്തുക. ഓട്ടോ, ബസ് എന്നിവയിൽ ഈ സുരക്ഷ ഉണ്ടാവില്ല. ബൈക്ക്, ടു വീലർ പൂർണമായും ഈ സമയത്ത് ഒഴിവാക്കുക.

ഗർഭിണികൾ യാത്ര ചെയ്തുകൂടെ?(can pregnant women travel ?)

  • യാത്രക്കായി വിമാനം, തീവണ്ടി എന്നിവയെല്ലാം തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. അതുപോലെ, കടലിലൂടെയുള്ള യാത്രകള്‍ ഈ സമയത്ത് പരമാവധി ഒഴിവാക്കാം.
  • രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം, തളര്‍ച്ച എന്നിവയുണ്ടെങ്കില്‍ യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് നിങ്ങളെ കാര്യമായി ബാധിക്കും.
  • വിമാന യാത്രയ്ക്ക് ഡോക്ടറുടെ പ്രത്യേക അനുമതി കരുതേണ്ടതിനാൽ ഒരു ഗൈനെക്കോളജിസ്റ്റിനെ കണ്ടു സ്ഥിതിഗതികൾ വിലയിരുത്തി മാത്രം യാത്രക്ക് തയ്യാറെടുക്കുക. നിർദ്ദേശങ്ങൾ പാലിക്കുക.

മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ യാത്രകൾ ആവാം. പക്ഷേ മണിക്കൂറുകൾ നീളുന്ന യാത്രകൾ ആണെങ്കിൽ ഇടവിട്ടിടവിട്ട് എണീറ്റുനടക്കണം. കാലുകൾ മടക്കി നിവർത്തണം.ആവശ്യമെങ്കിൽ ഡോക്ടറുടെ ഉപദേശപ്രകാരം സ്റ്റോക്കിങ്സ് ഉപയോഗിക്കണം. ഒരുപാട് വെള്ളം കുടിക്കണം. പെട്ടെന്നുണ്ടാകുന്ന ശ്വാസം മുട്ടൽ, ചുമ, വേദനയോടെയുള്ള ശ്വസനം എന്നിവയ്ക്ക് ഉടനെ ആശുപതിയിൽ എത്തണം. VTE venous thromboembolism എന്ന മരണകാരണമായേക്കാവുന്ന അവസ്ഥ ആകാം ഈ ലക്ഷണങ്ങൾ!

Related posts