ചൂടുകുരുക്കളാൽ പൊറുതിമുട്ടിയോ ! ചില ടിപ്‌സുകളിതാ.. How quickly can heat rash go away!
വേനല്‍ച്ചൂട് കടുത്തുവരുന്ന ഈ സമയത്ത് ശരീരത്തും മുഖത്തും ചൂടുകുരുക്കള്‍ വരാനുളള സാധ്യത ഏറെയാണ്. കുഞ്ഞുങ്ങളിലും വലിയവരിലും എല്ലാം ചൂടുകുരുക്കൾ കാണുന്നു. ചൂട് കൂടുമ്പോൾ വിയർപ്പു ഗ്രന്ഥികളിൽ തടസ്സം വരാം. വിയർപ്പു പുറത്തേക്കു വരാതെ നിൽക്കുമ്പോൾ തൊലിപ്പുറത്ത് ചെറിയ കുരുക്കൾ രൂപപ്പെടും. ഇതിനു ഭയങ്കര ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. അന്തരീക്ഷം തണുക്കുമ്പോൾ ചൂടുകുരു താനേ മാറുമെങ്കിലും ചില സമയങ്ങളിൽ കുട്ടികളിൽ അണുബാധയുണ്ടാക്കാറുണ്ട്. ചൂടുകുരുവിനെ തുരത്താൻ തുരത്താൻ ചില ടിപ്സുകളിതാ..
ചൂടുകുരുക്കളാൽ പൊറുതിമുട്ടിയോ ! ചില ടിപ്‌സുകളിതാ.. How quickly can heat rash go away!
1. തണുത്ത വെള്ളം തുണിയില്‍ മുക്കി കുരുക്കള്‍ പൊങ്ങിയ ഭാഗത്ത് വയ്ക്കുക.
2. തൈര് തേച്ചുപിടിപ്പിച്ച് 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുന്നതും നല്ലതാണ്.
3. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും തണുത്ത വെള്ളത്തില്‍ മാത്രം കുളിക്കുന്നതും കട്ടി കൂടിയ ക്രീമുകള്‍ ഒഴിവാക്കുന്നതും നല്ലതാണ്.
4. പകൽ സമയത്തു നിർബന്ധമായും സൺസ്ക്രീൻ പുരട്ടുക. .
5.സൂര്യരശ്മികൾ ആഘാതം ഏൽപിക്കുന്ന ശരീരഭാഗങ്ങളിൽ തണുത്ത പാൽ, തൈര് എന്നിവ പുരട്ടാം.
6. വെള്ളം ധാരാളം കുടിക്കുക.
7. ഇളനീരും പഴങ്ങളും ധാരാളം കഴിക്കണം.
8. വിയർപ്പു പറ്റിയ വസ്ത്രങ്ങൾ അധിക നേരം ധരിക്കരുത്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുക.
9. ചൂടുകുരു കൂടുകയും ചൊറിച്ചിൽ കൂടുകയും ചെയ്‌താൽ ചർമരോഗ വിദഗ്ധനെ കണ്ടു തന്നെ ചികിൽസ തേടണം.