ഇടയ്ക്ക് വെറുതേ ഇരിക്കുമ്പോള്‍ മധുരം കഴിക്കാന്‍ തോന്നുന്നവരുണ്ട്. അതുപോലെ, ചിലപ്പോള്‍ ആഹാരം കഴിച്ച് കഴിയുമ്പോള്‍ മധുരം കഴിക്കണം എന്നുള്ളവരുണ്ട്. ചിലര്‍ക്ക് എത്ര നിയന്ത്രിക്കാന്‍ ശ്രമിച്ചാലും മധുരം കഴിക്കാനുള്ള കൊതി നിയന്ത്രിക്കാന്‍ സാധിക്കാറില്ല. ചിലര്‍ കൊതി മൂലം അമിതമായി മധുരം കഴിക്കുന്നതും കാണാം. ഇത്തരത്തില്‍ അമിതമായി മധുരം ശരീരത്തിലേയ്ക്ക് എത്തിയാല്‍ അത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. എന്നിരുന്നാലും മധുരം കഴിക്കാതെ ഇരിക്കാന്‍ പറ്റണില്ല എന്ന അവസ്ഥയാണ് നിങ്ങള്‍ക്ക് എങ്കില്‍, അല്ലെങ്കില്‍ നിങ്ങള്‍ ഡയറ്റിലാണ് നിങ്ങള്‍ക്ക് മധുരം കഴിക്കുന്നത് കുറയ്ക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കില്‍ മധുരത്തിനോടുള്ള കൊതിയും നിയന്ത്രിക്കാം. ഇതിനായി ഈ ടിപ്‌സ് ഒന്ന് ഫോളോ ചെയ്ത് നോക്കൂ.
സിങ്ക്, ക്രോമിയം, അയൺ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ചില ധാതുക്കളുടെ കുറവ് മധുരാസക്തിയിലേക്ക് നയിച്ചേക്കാം.
മഗ്നീഷ്യത്തിന്റെ കുറവ് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് എള്ള്, പിസ്ത, പഴങ്ങൾ എന്നിവ ചേർക്കുന്നത് മഗ്നീഷ്യത്തിന്റെ കുറവ് പരിഹരിക്കും.അതുപോലെ, മതിയായ അളവിൽ പൊട്ടാസ്യം ലഭിക്കാൻ കൂടുതൽ വാഴപ്പഴം കഴിക്കുക.
വിറ്റാമിൻ ഡി അല്ലെങ്കിൽ ബി 12 ന്റെ കുറവ് ശരീരത്തിലെ പോഷകങ്ങളുടെ ആഗിരണത്തെ ബാധിക്കുന്നു. അതിനാൽ നിങ്ങൾക്ക് വിറ്റാമിൻ ഡിയുടെ അപര്യാപ്തത ഇല്ലയെന്ന് പരിശോധിച്ചു ഉറപ്പിക്കണം. പോഷകങ്ങൾ ശരിയായ രീതിയിൽ ആഗിരണം ചെയ്യപ്പെടുന്നില്ലെങ്കിൽ, നിങ്ങൾ എപ്പോഴും ഭക്ഷണത്തിനായി കൊതിക്കും. ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികളും ഇലക്കറികളും ചേർക്കുക.
വിട്ടുമാറാത്ത സമ്മർദ്ദം, ടെൻഷൻ എന്നിവയൊക്കെ കോർട്ടിസോളിന്റെ അളവ് വർദ്ധിക്കാൻ കാരണമാവും. ഇത് വിശപ്പിനെയും മധുരാസക്തിയേയും ഉത്തേജിപ്പിക്കുന്നു. ശരീരഭാരം കൂടാനും ഇത് കാരണമാവും.
ശരിയായ രീതിയിൽ ഉറക്കം ലഭിച്ചില്ലെങ്കിൽ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാവുകയും വിശപ്പ് വർദ്ധിക്കുകയും ചെയ്യും, ഒപ്പം മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള ത്വരയും വർദ്ധിക്കും.
നിങ്ങൾ മധുരം കുറയ്ക്കാൻ ശ്രമിക്കുന്നതിനൊപ്പം തന്നെ ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുമ്പോൾ നിങ്ങൾക്കു വിശപ്പ് വർധിക്കും. മാത്രമല്ല, ധാരാളം വെള്ളം കുടിക്കുന്നതു വഴി ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു, അങ്ങനെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ കൂടുതൽ കാര്യക്ഷമമായി പുറന്തള്ളാനും സാധിക്കും.
മധുരത്തിനോടുള്ള കൊതി കുറയ്ക്കാന്‍
- കാര്‍ബോഹൈഡ്രേറ്റ്
നമ്മള്‍ക്ക് മധുരത്തിനോടുള്ള കൊതി കുറയ്ക്കാന്‍ ഏറ്റവും നല്ലത് കാര്‍ബ്‌സ് അടങ്ങിയ ആഹാരങ്ങള്‍ ചെറിയ അളവില്‍ എങ്കിലും നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഇത്തരത്തില്‍ ആഹാരങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ പൊരിച്ചതും വറുത്തതുമായ ആഹാരങ്ങള്‍ ഒഴിവാക്കുക. പകരം, നിങ്ങള്‍ക്ക് മുഴുവന്‍ ധാന്യങ്ങള്‍ ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്. പ്രത്യേകിച്ച്, ഗോതമ്പ്, ചോളം, അരി എന്നിവ കൃത്യമായ ബാലന്‍സ്ഡ് ആയ രീതിയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഡയറ്റില്‍ ചേര്‍ക്കാവുന്നതാണ്. അതുപോലെ കാര്‍ബ്‌സ് അടങ്ങിയ പച്ചക്കറികള്‍ എന്നിവയും നിങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കാവുന്നതാണ്. ഇത്തരത്തില്‍ കാര്‍ബ്‌സ് ഡയറ്റില്‍ ചേര്‍ത്താല്‍ നിങ്ങള്‍ക്ക് മധുരം കഴിക്കാനുള്ള ആസക്തി കുറച്ചെടുക്കാന്‍ സാധിക്കും. കാര്‍ബ്‌സ് ഡയറ്റില്‍ ചേര്‍ക്കുമ്പോള്‍ ബാലന്‍സ് ചെയ്യു്‌നനരീതിയില്‍ എടുക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കാം.
- പ്രോട്ടീന്‍
നമ്മള്‍ ഡയറ്റ് എടുക്കുമ്പോള്‍ പലപ്പോഴും മിസ്സ് ചെയ്യുന്ന സാധനമാണ് പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍. നല്ലപോലെ പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ നമ്മള്‍ ഡയറ്റില്‍ ചേര്‍ത്താല്‍ നമ്മള്‍ക്ക് മധുരം കഴിക്കാനുള്ള കൊതി കുറയുന്നതാണ്. അതുമാത്രമല്ല, പലപ്പോഴും പലരും ഡയറ്റില്‍ ഇരിക്കുമ്പോള്‍ ഒരിക്കല്‍ ചോറ് അല്ലെങ്കില്‍ എന്തെങ്കിലും പലഹാരങ്ങള്‍ കഴിച്ചാല്‍ നിര്‍ത്താന്‍ സാധിക്കാറില്ല. ഇതിന്റെ പ്രാധാന കാരണം ശരീരത്തില്‍ കൃത്യമായ അളവില്‍ പ്രോട്ടീന്‍ എത്താത്തതാണ്. അതിനാല്‍ പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ ഡയറ്റിന്റെ ഭാഗമാക്കാം. പ്രത്യേകിച്ച്, നട്‌സ്, തൈര്, കൊഴുപ്പ് കുറഞ്ഞ് ഇറച്ചികള്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം തന്നെ നിങ്ങള്‍ക്ക് ഡയറ്റിന്റെ ഭാഗമാക്കാവുന്നതാണ്.
- നാരുകള്‍ അടങ്ങിയ ആഹാരം
നാരുകള്‍ അടങ്ങിയ ആഹാരങ്ങള്‍ നിങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കുകയാണെങ്കില്‍ ഇത് നിങ്ങളുടെ മധുരത്തിനോടുള്ള കൊതി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. കാരണം, നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കുമ്പോള്‍ വളരെ വേഗത്തില്‍ നിങ്ങള്‍ക്ക് വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാകുന്നു. അതിനാല്‍ തന്നെ, നിങ്ങള്‍ക്ക് കൂടുതല്‍ ആഹാരങ്ങള്‍ കഴിക്കാന്‍ തോന്നുകയില്ല. ഇത് സാവധാനത്തല്‍ നിങ്ങള്‍ക്ക് മധുരം കഴിക്കാനുള്ള കൊതിയും കുറയ്ക്കുന്നു.അതിനാല്‍ നാരുകളടങ്ങിയ പഴം പച്ചക്കറികള്‍ നല്ലപോലെ നിങ്ങളുടെ ആഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്.
- മറ്റ് മാര്‍ഗ്ഗങ്ങള്‍
നിങ്ങള്‍ക്ക് മധുരം കഴിക്കാന്‍ കൊതി തോന്നിയാല്‍ നല്ല ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മധുരത്തിനോടുള്ള കൊതി കുറയ്ക്കാന്‍ സഹായിക്കും. അതിന്റെ കൂടെ തന്നെ മധുരം കഴിച്ച സംതൃപ്തി നേടാനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെ നിങ്ങള്‍ക്ക് ഡയറ്റില്‍ ഇരിക്കുമ്പോള്‍ മധുരം കഴിക്കാന്‍ തോന്നിയാല്‍ തയ്യാറാക്കാന്‍ പറ്റിയ ഒരു റെസിപ്പി പരിചയപ്പെടാം. ഇത് തയ്യാറാക്കാന്‍ ചിയ സീഡ്‌സ് എടുക്കുക. ഇതിലേയ്ക്ക് കുറച്ച് ഉപ്പ് ചേര്‍ക്കണം. അതുപോലെ, ഇതിലേയ്ക്ക് കുറച്ച് തേങ്ങാപ്പാലും കുറച്ച് കാപ്പിപ്പൊടിയും ചേര്‍ത്ത് നല്ലപോലെ മിക്‌സ് ചെയ്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ചിയ സീഡ്‌സ് സോക്ക് ആയി എല്ലാം നല്ല തിക്ക് ആകുമ്പോള്‍ ഇതിലേയ്ക്ക് ഈന്തപ്പഴത്തിന്റെ സിറപ്പ് ചേര്‍ക്കണം. മിക്‌സ് ചെയ്യുക. ഇതിന്റെ മുകളില്‍ ഉരുക്കിയ ഡാര്‍ക്ക് ചോക്ലേറ്റ് ഒഴിച്ച് തണുപ്പിച്ച് കഴിക്കാവുന്നതാണ്. വളരെ രുചികരവും അതുപോലെ തന്നെ ഹെല്‍ത്തിയുമാണ് ഇത്.
- നട്‌സ്
നിങ്ങള്‍ക്ക് മധുരം കഴിക്കാന്‍ അമിതമായി തോന്നുന്ന അവസരത്തില്‍ നട്‌സ് കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് ബദാം, അതുപോലെ ഉണക്കമുന്തിരി എന്നിവ നിങ്ങള്‍ക്ക് നിങ്ങളുടെ ആഹാരത്തിന്റെ ഭാഗമായി ഉപയോഗിക്കാവുന്നതാണ്. ഇടയ്ക്ക് വിശക്കുമ്പോള്‍ അതുപോലെ മധുരം കഴിക്കാന്‍ തോന്നുമ്പോള്‍ ഇവ കഴിച്ചാല്‍ മധുരം കഴിച്ച അതേ സംതൃപ്തി ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ.് അതുപോലെ, നിങ്ങള്‍ക്ക് ഈന്തപ്പഴം കുതിര്‍ത്തത് ഒരു ദിവസം രണ്ട് എണ്ണം വീതം എന്ന കണക്കില്‍ കഴിക്കാവുന്നതുമാണ്. ഇതെല്ലാം നിങ്ങളുടെ മധുരത്തോടുള്ള കൊതി കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ തന്നെ നല്ലപോലെ വെള്ളം കുടിക്കുന്നതും മധുരത്തോടുള്ള കൊതി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്