Nammude Arogyam
General

മലദ്വാര ക്യാന്‍സര്‍ പൈല്‍സില്‍ നിന്നും വ്യത്യസ്തമാകുന്നത് എങ്ങനെ?

ഇന്ന് മിക്കവരും പൈല്‍സാണെന്ന് കരുതി തിരിച്ചറിയാന്‍ വൈകുന്ന രോഗമാണ് മലദ്വാര ക്യാന്‍സര്‍. പൈല്‍സിന്റെ ലക്ഷണങ്ങളോട് ഇതിന്റെ ലക്ഷണങ്ങള്‍ക്ക് കുറച്ച് സാമ്യമുണ്ട് എന്നതുതന്നെയാണ് ആളുകള്‍ ഇതിനെ വളരെ നേരത്തെ തിരിച്ചറിയാന്‍ വൈകുന്നതിന്റെ കാരണവും.

50 വയസ്സെങ്കിലും എത്തിയവരിലാണ് കൂടുതലായും ഈ ക്യാന്‍സര്‍ കണ്ടുവരുന്നത്. കൂടാതെ, നിരവധി പേരുമായി സെക്‌സില്‍ ഏര്‍പ്പെടുന്നതും, മലദ്വാരത്തിലൂടെ സെക്‌സ് ചെയ്യുന്നതും, പുകവലിക്കുന്നതും ഹ്യൂമണ്‍ പാപ്ലിലോമ വൈറസ് ഉള്ളവരിലും അമിതമായി മരുന്ന് ഉപയോഗിക്കുന്നവര്‍, വീട്ടില്‍ ആര്‍ക്കെങ്കിലും ക്യാന്‍സര്‍ വന്ന പാരമ്പര്യം ഉണ്ടെങ്കില്‍ ഇതെല്ലാം തന്നെ മലദ്വാര ക്യാന്‍സറിലേയ്ക്ക് നയിക്കുന്ന കാര്യങ്ങളാണ്.

നമ്മള്‍ ടോയ്‌ലറ്റില്‍ പോകുമ്പോള്‍ ചിലര്‍ക്ക് വളരെ പെട്ടെന്ന് തന്നെ മലം പോയെന്ന് വരികയില്ല. ചിലര്‍ നന്നായി മുക്കിയായിരിക്കും മലം കളയുന്നത്. മലത്തെ പുറത്തേയ്ക്ക് തള്ളിക്കളയാന്‍ സഹായിക്കുന്നത് മലദ്വാരത്തിന് ചുറ്റുമുള്ള പേശികളാണ്. ഈ പേശികള്‍ക്കുള്ളിലുള്ള മാംസപേശികള്‍ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുമ്പോഴാണ് മലം പുറത്തേയ്ക്ക് പോകുന്നത്. എന്നാല്‍, മലം പോകാതാകുമ്പോള്‍ മുക്കുക, അല്ലെങ്കില്‍ മലം കട്ടി വയ്ക്കുമ്പോള്‍ അവിടത്തെ ഞരമ്പുകള്‍ക്കുണ്ടാകുന്ന വീക്കമാണ് പൈല്‍സിന് പ്രധാന കാരണം. ചിലര്‍ക്ക് ചെറിയ കഷ്ണം ചീര്‍ത്തിരിക്കുന്ന മാംസ കഷ്ണം പുറത്തേയ്ക്ക് തുറിച്ച് നില്‍ക്കുന്നത് കാണാം. എന്നാല്‍ ചിലര്‍ക്ക് ഉള്ളില്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക.

അമിതമായി ദേഷ്യം വരുന്നത്, മലദ്വാരത്തില്‍ എന്തെങ്കിലും അരിച്ചിരിക്കുന്നത് പോലെ തോന്നുന്നത്, മലം പോകുമ്പോള്‍ വേദനയില്ലാതെ രക്തം പോകുന്നത്, വയറ്റീന്ന് പോകാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്, മലദ്വാരത്തിന് പുറത്തേയ്ക്ക് ഒരു മാംസകഷ്ണം തുറിച്ച് കിടക്കുന്നത്, ചിലര്‍ക്ക് ഉറക്കകുറവും കാഴ്ചമങ്ങലും, കാല്‍മുട്ടിന് പിന്നില്‍ കടച്ചിലുമെല്ലാം അനുഭവപ്പെടാം. ഇതെല്ലാം തന്നെ മൂലക്കുരുവിന്റെ ലക്ഷണങ്ങളാണ്.

അമിതമായി കുറേ നേരം ഇരിക്കുന്നത് അതുപോലെ, കിടക്കുന്നതെല്ലാം തന്നെ മൂലക്കുരു അഥവാ അര്‍ശസ്സിന് കാരണമാണ്. അതുപോലെ, അമിതമായി ഉണക്കമീന്‍, മദ്യം, ശരീര ചൂട് അമിതമായിട്ടുള്ളവര്‍, എരിവ്, പുളി, ഉപ്പ് എന്നിവയെല്ലാം തന്നെ അമിതമായി കഴിക്കുന്നത്, ദീര്‍ഘദൂരം ഇരു ചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കും അമിതവണ്ണം ഉള്ളവര്‍ക്കുമെല്ലാം തന്നെ പൈല്‍സ് വരാനുള്ള സാധ്യത കൂടുതലാണ്.

മലദ്വാര ക്യാന്‍സറാണെങ്കിൽ സാധാരണ പൈല്‍സിന് കണ്ടു വരുന്നതുപോലെ തന്നെ, മലത്തിനൊപ്പം രക്തം കണ്ടു വരുന്നതാണ് ഇതിന്റെ ലക്ഷണങ്ങളില്‍ ഒന്ന്. എന്നാല്‍ പലരും ഇത് പൈല്‍സിന്റെ ലക്ഷണമായി കണ്ട് വീട്ടില്‍ തന്നെ ഇതിനു വേണ്ട പൊടിക്കൈകള്‍ ചെയ്യാന്‍ തുടങ്ങും. ഇത് തന്നെയാണ് ഈ രോഗത്തെ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലേയ്ക്ക് നയിക്കുന്നതിന്റെ പ്രധാന കാരണവും. കൂടാതെ, മലദ്വാരത്തില്‍ അനുഭവപ്പെടുന്ന വേദനയും ഈ ക്യാന്‍സറിന്റെ ലക്ഷണമാണ്. മലത്തിന്റെ കൂടെ രക്തം പോകുമ്പോള്‍ നല്ല കട്ടിയുള്ള രക്തമായിരിക്കും പോവുക. അതിനാല്‍, ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഒരു ഡോക്ടറെ കാണിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

അതുപോലെ, പൈല്‍സ് ഉള്ളവരിലും കണ്ടു വരുന്നതു പോലെ തന്നെ, മലദ്വാരത്തില്‍ ചൊറിച്ചില്‍, തടിപ്പ് അല്ലെങ്കില്‍ മുഴ, ഇടയ്ക്കിടയ്ക്ക് ടോയ്‌ലറ്റില്‍ പോകാന്‍ തോന്നുന്നത്, മലം പോകുന്നതിലുള്ള പ്രയാസം, അസ്വസ്ഥത, മലദ്വാരത്തില്‍ ഉണ്ടാകുന്ന ഡിസ്ചാര്‍ജ്, എന്നിവയെല്ലാം മലദ്വാര ക്യാന്‍സറിന്റേയും ലക്ഷണമാണ്. അതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ വേഗത്തില്‍ ഒരു ഡോക്ടറെ കാണുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്.

ഇന്ന് പല തരത്തിലുള്ള ക്യാന്‍സര്‍ ബാധിച്ച് മരണത്തോട് മല്ലടിച്ച് ജീവിക്കുന്നവരുണ്ട്. ഇത്തരത്തില്‍ നമ്മളുടെ ജീവിതത്തെ കാര്‍ന്ന് തിന്നാൻ ശേഷിയുള്ള ഒന്നാണ് മലദ്വാര ക്യാന്‍സറും. എന്നാല്‍, ഇത് മലദ്വാരത്തില്‍ വരുന്നതിനാല്‍ പലരും ഇത് പുറത്ത് പറയാന്‍ മടിക്കുന്ന അസുഖമായി മാറിക്കൊണ്ടിരിക്കുകയാണ്. അനല്‍ ക്യാന്‍സര്‍ എന്നും റെക്ടം ക്യാന്‍സര്‍ എന്നെല്ലാം അറിയപ്പെടുന്ന ഇതിനെ മുന്‍കൂട്ടി കണ്ടത്തിയാല്‍ വലിയൊരു അപകടമാണ് നമുക്ക് ഒഴിവാക്കാന്‍ സാധിക്കുക.Post not marked as liked

Related posts