വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു പാനീയമാണ് മഞ്ഞൾ വെള്ളം. മഞ്ഞള്‍പ്പൊടിയോ ചതച്ച മഞ്ഞളോ വെള്ളത്തിലിട്ട് 10-20 മിനിറ്റ് നേരം തിളപ്പിച്ചെടുക്കുന്ന വെള്ളം ഇളം ചൂടോടെ ദിവസം മുഴുവന്‍ കുടിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. മഞ്ഞളിൻ്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
1.ശരീരത്തിന് പ്രതിരോധശേഷി
രോഗപ്രതിരോധ വ്യവസ്ഥയെ തകർക്കുന്ന ഫ്രീ റാഡിക്കലുകളുമായി പോരാടാൻ കഴിയുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ് മഞ്ഞളിലടങ്ങിയ കുർക്കുമിൻ. മഞ്ഞളിന്റെ ശക്തമായ ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഒരു അണുനാശിനിയായി പ്രവർത്തിക്കും. ധാരാളം ആൻറി ഓക്സിഡന്റുകളും ആൻറി ആർത്രൈറ്റിക്, ആൻറി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികളും, ഫൈറ്റോ ന്യൂട്രിയന്റുകളും മഞ്ഞളിൽ ഉൾക്കൊള്ളുന്നു. വിറ്റാമിൻ ബി 6, സി, നിയാസിൻ, റൈബോഫ്ലേവിൻ, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, മാംഗനീസ്, ചെമ്പ്, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും മഞ്ഞളിലെ പോഷകങ്ങളുടെ കൂട്ടത്തില്‍ ഉൾപ്പെടുന്നു.
2.രക്തത്തിലെ പഞ്ചസാരയുടെ അളവ്
മഞ്ഞളിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഇൻസുലിൻ ഉല്‍പാദനംമെച്ചപ്പെടുത്തുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. പ്രമേഹ രോഗികൾ മഞ്ഞള്‍ വെളളം ഉപയോഗിക്കുകയാണെങ്കിൽ സ്വാഭാവികമായ ഗുണങ്ങൾ ലഭിക്കുന്നതോടൊപ്പം ഇൻസുലിൻ ഉത്പാദനം ക്രമീകരിക്കാനും ഉപകരിക്കും.
3.തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു
മഞ്ഞള്‍ വെള്ളം തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും, ഓർമ ശക്തി നിലനിർത്തുകയും ചെയ്യുന്നു. അതിനാൽ തന്നെ അൽഷിമേഴ്‌സ് പോലുള്ള അവസ്ഥകളെ നേരത്തെ തടയാൻ മഞ്ഞളിന് കഴിയും. കൂടാതെ കൊളസ്‌ട്രോളിനും, രക്തധമനികളിലെ ബ്ലോക്ക് നീക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിനും മഞ്ഞള്‍ വെള്ളം ഏറെ ഉത്തമമാണ്. മഞ്ഞള്‍വെള്ളം രക്തശുദ്ധി വരുത്തുന്ന ഒന്നാണ്. ഇതു വഴി ചര്‍മാരോഗ്യത്തിനും ശരീരത്തിനുമെല്ലാം ഗുണകരവുമാണ്.
4.ലിവര്‍ ആരോഗ്യത്തിന് മികച്ചത്
ശരീരത്തിലെ ടോക്‌സിനുകളെ നീക്കുന്ന മഞ്ഞള്‍ വെള്ളം ലിവര്‍ ആരോഗ്യത്തിന് മികച്ചതാണ്. ലിവറിലെ ടോക്‌സിനുകളെ ഇത് നീക്കുന്നു. അത് വഴി ലിവര്‍ പ്രശ്‌നങ്ങള്‍ക്ക് തടയിടുന്നു. ടോക്‌സിനുകള്‍ നീക്കുന്ന ഇളം ചൂടുള്ള മഞ്ഞള്‍ വെള്ളം ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ ചെറുക്കാനും പ്രധാനപ്പെട്ടതാണ്. ക്യാന്‍സറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഫലപ്രദമായ ആന്റിനോപ്ലാസ്റ്റിക് ആയി മഞ്ഞൾ പ്രവർത്തിക്കുന്നുവെന്ന് ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളഞ്ഞ് തടിയും, വയറും കുറയ്ക്കാനും ഉത്തമമാണ് ഈ വെളളം.
ഇവ കൂടാതെ മഞ്ഞള്‍ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണിത്. മഞ്ഞളിലെ ബയോ ആക്റ്റീവ് സംയുക്തമായ കുർക്കുമിൻ ശരീരത്തിലെ വീക്കം തടയാൻ സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള ആന്റിബയോട്ടിക് ഘടകങ്ങൾ, വേദന, ഒടിവ്, ചതവ് തുടങ്ങിയവ സുഖപ്പെടുത്തുന്നതിന് സഹായിക്കുന്നു.
അസുഖം വന്ന് മരുന്നു കഴിയ്ക്കുന്നതിനേക്കാള്‍ വരാതിരിയ്ക്കാന്‍ നോക്കുന്നതാണ് നല്ലത്, പ്രത്യേകിച്ചും മഹാമാരിയോട് മല്ലിടുന്ന ഈ കാലത്ത്. അതിനായി നമ്മുടെ ശരീരത്തിൻ്റെ പ്രതിരോധശേഷി കൂട്ടുക എന്ന മാർഗ്ഗം മാത്രമേ നമുക്ക് മുന്നിലുള്ളൂ.