ഗർഭിണിയാണോ എന്നറിയാൻ ഡോക്ടറുടെ അടുത്തേക്ക് പരിശോധനയ്ക്ക് പോകാതെ സ്വയം പരിശോധിക്കുന്നതിനെക്കുറിച്ച് എല്ലാവർക്കും അറിയാം. പ്രഗ്നൻസി കിറ്റ് ഉപയോഗിചാണ് ഗർഭിണിയാണോ അല്ലയോ എന്ന് തിരിച്ചറിയുന്നത്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ഇത് വാങ്ങാവുന്നതാണ്.
ഗർഭമില്ലെങ്കിലും ടെസ്റ്റ് പോസിറ്റീവ് ..
ഗര്‍ഭത്തിന് ആദ്യസൂചനകള്‍ പലതുമുണ്ടെങ്കിലും ഇതുറപ്പു വരുത്തുന്നത് ശാസ്ത്രീയമായ പരിശോധനയിലൂടെ തന്നെയാണ്. ഗര്‍ഭകാലത്ത് സ്ത്രീ ശരീരത്തില്‍ ഉല്പാദിപ്പിയ്ക്കപ്പെടുന്ന ഒന്നാണ് എച്ച്സിജി ഹോര്‍മോണ്‍. ഇതിന്റെ സാന്നിധ്യം മൂത്രത്തില്‍ ഉണ്ടെങ്കില്‍ ഗര്‍ഭം ഉറപ്പിയ്ക്കാം. ഇപ്പോഴത്തെ കാലത്ത് പ്രഗ്നന്‍സി കിറ്റുകള്‍ ലഭ്യമാണ്. ഗര്‍ഭം വീട്ടില്‍ വച്ചു തന്നെ ഉറപ്പിയ്ക്കുവാന്‍ പറ്റിയ വഴിയാണിത്. ഇതില്‍ പറഞ്ഞിരിയ്ക്കുന്ന രീതിയില്‍ ഗര്‍ഭപരിശോധന നടത്തിയാല്‍ ഗര്‍ഭധാരണം ഉറപ്പാക്കാന്‍ പറ്റും. എന്നാല്‍ ചിലപ്പോഴെങ്കിലും ഗര്‍ഭപരിശോധനാ ഫലം തെറ്റാറുണ്ട്. ഫോള്‍ഡ് പ്രഗ്നന്‍സി ടെസ്റ്റ് എന്നാണ് ഇതിനെ പറയുന്നത്. തെറ്റായ ഗര്‍ഭപരിശോധനാ ഫലം തന്നെ. ഇതിനു ചില പ്രത്യേക കാരണങ്ങളും പറയാനാകും. ഇതെക്കുറിച്ചറിയൂ. ഫോള്‍സ് പ്രഗ്നന്‍സി ടെസ്റ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്.
ഗർഭമില്ലെങ്കിലും ടെസ്റ്റ് പോസിറ്റീവ് ..
ഫാൾസ് പൊസറ്റീവ് പ്രഗ്നന്‍സി ടെസ്റ്റ്: ഇതില്‍ ഗര്‍ഭമില്ലെങ്കിലും ഗര്‍ഭമുണ്ടെന്നു റിസര്‍ട്ട് കാണിയ്ക്കുന്നു. ഇതിനു കാരണവുമുണ്ട്. ഇതിലൊന്നാണ് പരിശോധനയ്ക്ക് ഉപയോഗിയ്ക്കുന്ന ഗര്‍ഭധാരണ കിറ്റിന്റെ ഗുണനിലവാരക്കുറവ്. എക്സ്പെയറി ഡേറ്റ് കഴിഞ്ഞ കിറ്റുകള്‍ ഉപയോഗിച്ചാലും ഇത്തരം റിസല്‍ട്ട് കാണിയ്ക്കും. ഗര്‍ഭിണിയല്ലെങ്കിലും ഗര്‍ഭ സൂചന നല്കുന്ന രണ്ട് പിങ്ക് ലൈനുകള്‍ കാണാം. മറ്റൊരു കാരണം കെമിക്കല്‍ പ്രഗ്നന്‍സിയാണ്. ഇവിടെ ബീജ അണ്ഡ സംയോഗം നടക്കുന്നു. എന്നാല്‍ ഗര്‍ഭമുണ്ടാകില്ല. ബീജ, അണ്ഡ സംയോഗം നടക്കുന്നത് ഫെല്ലോപിയന്‍ ട്യൂബിലാണ്. ഇതു പിന്നീട് യൂട്രസിലെത്തി ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരുമ്പോഴാണ് ഗര്‍ഭധാരണം എന്നു പറയാനാകൂ. കെമിക്കല്‍ പ്രഗ്നന്‍സിയില്‍ ഇതു നടക്കുന്നില്ല. എന്നാല്‍ ശരീരം എച്ച്സിജി ഹോര്‍മോണ്‍ ഉല്പാദിപ്പിയ്ക്കും. ഇതു ടെസ്റ്റ് പൊസറ്റീവാക്കും. കെമിക്കല്‍ പ്രഗ്നന്‍സിയില്‍ തുടക്കത്തിലേ ഗര്‍ഭം അബോര്ഷനായിപ്പോകുകയാണ് ചെയ്യുന്നത്.
ഗർഭമില്ലെങ്കിലും ടെസ്റ്റ് പോസിറ്റീവ് ..
വന്ധ്യതാ ചികിത്സയുടെ ഭാഗമായി എച്ച്സിജി ഇന്‍ജക്ഷനുകള്‍ നല്കുന്നതു സാധാരണയാണ്. ഇതിനാല്‍ ചിലപ്പോള്‍ ഗര്‍ഭമില്ലെങ്കിലും പ്രഗ്നന്‍സി ടെസ്റ്റ് പൊസററീവാകാറുണ്ട്. ഇതു പോലെ ഒവേറിയന്‍ സിസ്റ്റ് പോലുള്ള പ്രശ്നങ്ങളെങ്കിലും ശരീരത്തില്‍ എച്ച്സിജി ഹോര്‍മോണ്‍ ഉല്പാദിപ്പിയ്ക്കപ്പെടാം. ഹോര്‍മോണ്‍ പ്രശ്നങ്ങളാണ് എച്ച്സിജിയ്ക്കു കാരണമാകുന്നതും. ഇത്തരം അവസ്ഥയിലും പൊസറ്റീവ് പ്രഗ്നന്‍സി ടെസ്റ്റ് ഫലം വരാം.
ഗർഭമില്ലെങ്കിലും ടെസ്റ്റ് പോസിറ്റീവ് ..
ഇവാപറേഷന് ലൈന്‍: ടെസ്റ്റു നടത്തി നിശ്ചിത സമയം കഴിഞ്ഞാണ് ഇതിന്റെ ഫലം നോക്കുന്നതെങ്കില്‍ മൂത്രം ടെസ്റ്റ് കിറ്റില്‍ നിന്നും ആവിയായി പോയിക്കാണും. ഈ സ്ഥാനത്ത് ഇതിന്റെ നേര്‍ത്തൊരു പാട്, ലൈന്‍ അവശേഷിയ്ക്കും. ഇതു പലപ്പോഴും രണ്ടു ലൈന്‍, അതായത് പൊസറ്റീവ് ടെസ്റ്റ് എന്ന ഗണത്തില്‍ ഇതു പലരും തെറ്റായി കണക്കാക്കാം. ഇതു പോലെ ചില മരുന്നുകള്‍, പ്രത്യേകിച്ചും ആന്റി ഡിപ്രസന്റുകള്‍, ആന്റി അലര്‍ജിക് മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ എച്ച്സിജി ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടാറുണ്ട്. ഇതും ഇത്തരം ടെസ്റ്റ് ഫലം കാണിക്കുന്നു. കിറ്റില്‍ പറഞ്ഞിരിയ്ക്കുന്ന രീതിയിലല്ലാതെ ടെസ്റ്റു നടത്തിയാല്‍ തെറ്റായ ഫലം കിട്ടാന്‍ സാധ്യതയുണ്ട്. ഇത്തരം ഘട്ടത്തില്‍ രക്തപരിശോധന, സ്കാനിംഗ് വഴി പരിശോധനാ ഫലം കണ്ടെത്താം.
ഗർഭമില്ലെങ്കിലും ടെസ്റ്റ് പോസിറ്റീവ് ..
ഇനി ഫോള്‍സ് നെഗറ്റീവ് പ്രഗ്നന്‍സി ടെസ്റ്റുമുണ്ട്. അതായത് ഗര്‍ഭധാരണം നടന്നുവെങ്കിലും ടെസ്റ്റില്‍ നെഗറ്റീവ് റിസല്‍ട്ട് കാണിയ്ക്കുന്ന അവസ്ഥയാണിത്. ഇതിനൊരു കാരണം പരിശോധനയ്ക്ക് എടുക്കുന്ന മൂത്രത്തിലെ പ്രശ്നമാകും. മൂത്രത്തിലെ എച്ച്സിജി ഹോര്‍മോണാണ് പൊസറ്റീവ് ഫലമുണ്ടാക്കുന്നത്. രാവിലെ ആദ്യമെടുക്കുന്ന മൂത്രത്തിലാണ് ഇതിന്റെ അളവു കൂടുതലുണ്ടാകുക. ഇതിനാല്‍ തന്നെ ആദ്യത്തെ മൂത്രത്തില്‍ ഗര്‍ഭപരിശോധന നടത്തണമെന്നു പറയും. വെള്ളം കുടിച്ചാലോ പിന്നീട് ആദ്യത്തെ മൂത്രമല്ലാതെ ടെസ്റ്റിനെടുക്കുമ്പോഴോ എല്ലാം മൂത്രത്തിലെ ഈ ഹോര്‍മോണ്‍ സാന്നിധ്യം കുറയാം. പ്രത്യേകിച്ചും ഗര്‍ഭത്തിന്റെ തുടക്കത്തില്‍. അപ്പോള്‍ ഇത് നെഗറ്റീവ് ഫലം കാണിയ്ക്കുകയും ചെയ്യുന്നു.
ഗർഭമില്ലെങ്കിലും ടെസ്റ്റ് പോസിറ്റീവ് ..
ആര്‍ത്തവം തെറ്റുന്നതിനു മുന്‍പേ ഗര്‍ഭപരിശോധന നടത്തിയാലും ഫലം തെറ്റാകാം. ഈ സമയത്ത് എച്ച്സിജി വേണ്ട രീതിയില്‍ ഉല്പാദിപ്പിച്ചു തുടങ്ങിക്കാണില്ല. ഇതിനാല്‍ തന്നെ ആര്‍ത്തവം കഴിഞ്ഞ് രണ്ടാഴ്ച, ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും കഴിഞ്ഞു പരിശോധന നടത്തുന്നതാണ് നല്ലത്.
ഗർഭമില്ലെങ്കിലും ടെസ്റ്റ് പോസിറ്റീവ് ..
എക്ടോപിക് പ്രഗ്നന്‍സി അഥവാ ഫെല്ലോപിയന്‍ ട്യൂബിലെ ഗര്‍ഭധാരണം, കെമിക്കല്‍ പ്രഗ്നനന്‍സി, തുടക്കത്തില്‍ തന്നെ അബോര്ഷനാകുക തുടങ്ങിയവ തുടക്കത്തില്‍ പൊസറ്റീവ് ടെസ്റ്റ് ഫലം കാണിയ്ക്കുമെങ്കിലും പിന്നീട് നെഗറ്റീവ് ഫലം കാണിയ്ക്കുന്നു. ഇത്തരം അവസരങ്ങളില്‍ വൈദ്യ സഹായം അത്യാവശ്യമാണ്. കാരണം മുന്തിരിക്കുല ഗര്‍ഭം പോലുള്ളവ ഏറെ അപകടകരമാണ്. ഇതു പോലെ കൃത്യ സമയത്തു തന്നെ പരിശോധന നടത്തേണ്ടതും ഫലം പരിശോധിയ്ക്കേണ്ടതും അത്യാവശ്യമാണ്. ഇതില്‍ വരുത്തുന്ന തെറ്റുകളും ഗര്‍ഭ പരിശോധനാ ഫലത്തില്‍ തെറ്റുണ്ടാകും.