Nammude Arogyam
General

കുഞ്ഞിന്റെ അനക്കങ്ങൾ കാതോർക്കാം..

കുഞ്ഞിന്റെ അനക്കങ്ങൾ കാതോർക്കാം..

ഗർഭിണിയായാൽ ഏതൊരു മാതാപിതാക്കളുടെയും കാത്തിരിപ്പും സന്തോഷവുമെല്ലാം കുഞ്ഞിന്റെ കുഞ്ഞു കുഞ്ഞു അനക്കങ്ങളും ചവിട്ടുകളും ആയിരിക്കും. അമ്മയുടെ ലോകം തന്നെ കുഞ്ഞിന്റെ അനക്കങ്ങളാവും . ഒരു കുഞ്ഞു ശലഭം ചിറകടിക്കുന്ന പോലെ തോന്നി തുടങ്ങിയ അനക്കങ്ങൾക്ക് പിന്നീട് ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നു.. കുഞ്ഞിന്റെ അനക്കം ഗർഭസ്ഥ ശിശുവിന്റെ ശെരിയായ വളർച്ചയെ സൂചിപ്പിക്കുന്നതിനാൽ തന്നെ അനക്കം കുറയുന്നത് അമ്മമാരിൽ ചെറിയ ഭയമുണ്ടാക്കുന്നു.

കുഞ്ഞിന്റെ അനക്കങ്ങൾ കാതോർക്കാം..

ഗര്‍ഭകാലത്ത് ഏറെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് കുഞ്ഞിന്റെ അനക്കം മനസ്സിലാക്കുന്നത്. ഗര്‍ഭത്തിന്റെ ആദ്യ ട്രൈമസ്റ്ററില്‍ തന്നെ സ്‌കാനിംഗിലൂടേയും മറ്റും ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഇതല്ലാതെ സെക്കന്റ് ട്രൈമസ്റ്ററിലേക്ക് കടക്കുമ്പോള്‍ അമ്മക്ക് നേരിട്ട് തന്നെ കുഞ്ഞിന്റെ അനക്കം മനസ്സിലാക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ ആദ്യമായാണ് ഗര്‍ഭിണിയാവുന്നത് എങ്കില്‍ കുഞ്ഞിന്റെ അനക്കം അഞ്ച്- ആറ് മാസങ്ങളിലാണ് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. എന്നാല്‍ രണ്ടാമത്തെ ഗര്‍ഭധാരണമാണെങ്കില്‍ ഇവര്‍ക്ക് നേരത്തേ തന്നെ കുഞ്ഞിന്റെ അനക്കം മനസ്സിലാക്കാന്‍ സാധിക്കുന്നു. വയറ്റിലെ കുഞ്ഞിന്റെ ആരോഗ്യത്തെയാണ് കുഞ്ഞിന്റെ അനക്കം സൂചിപ്പിക്കുന്നത്.

കുഞ്ഞിന്റെ അനക്കങ്ങൾ കാതോർക്കാം..

ഗര്‍ഭകാലത്തിന്റെ ആദ്യത്തെ 12-ാമത്തെ ആഴ്ചയിലാണ് സാധാരണയായി കുഞ്ഞിന്റെ അനക്കം മനസ്സിലാക്കാന്‍ സാധിക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും അമ്മമാര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കണം എന്നില്ല. എന്നാല്‍ 16 ആഴ്ചയാവുമ്പോഴേക്ക് കുഞ്ഞിന്റെ അനക്കം മനസ്സിലാവുന്നു. എന്നാല്‍ അത് വയറ്റില്‍ ചിത്രശലഭം പറക്കുന്നത് പോലേയോ അല്ലെങ്കില്‍ എന്തോ വസ്തു ഉരുളുന്നത് പോലേയൊ ഒക്കെയാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. 20 ആഴ്ച കഴിയുമ്പോഴേക്ക് ഇത് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു. എന്നാല്‍ 24 ആഴ്ചയാവുമ്പോഴേക്ക് ഈ അനക്കം കൂടുതല്‍ ശക്തിയുള്ളതാവുന്നു. ആഴ്ചകള്‍ പിന്നിടുമ്പോള്‍ 24 ആഴചക്ക് ശേഷം നിങ്ങള്‍ക്ക് കുഞ്ഞിന്റെ അനക്കം മനസ്സിലായില്ലെങ്കില്‍ ഡോക്ടറെ സമീപിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

കുഞ്ഞിന്റെ അനക്കങ്ങൾ കാതോർക്കാം..

സാധാരണ അവസ്ഥയില്‍ 16- 24 വരെയുള്ള ആഴ്ചകളില്‍ അമ്മക്ക് കുഞ്ഞിന്റെ അനക്കം മനസ്സിലാകേണ്ടതാണ്. എന്നാല്‍ 28 ആഴ്ചയാവുമ്പോഴേക്ക് കുഞ്ഞിന്റെ അനക്കം വളരെയധികം വര്‍ദ്ധിക്കുന്നു. 36 ആഴ്ചയിലേക്ക് എത്തുമ്പോള്‍ സാധാരണയായി അനക്കം കുറയുന്നു. കാരണം കുഞ്ഞ് വലുതാവുമ്പോള്‍ കുഞ്ഞിന് ഗര്‍ഭപാത്രത്തില്‍ തിരിയുന്നതിനുള്ള സ്ഥലം ഉണ്ടാവുന്നില്ല. എന്നാലും മുഴുവന്‍ സമയവും കുഞ്ഞ് ചലിച്ച് കൊണ്ടിരിക്കുന്നു.

അമ്മമാര്‍ ഭക്ഷണം കഴിച്ച് കഴിഞ്ഞതിന് ശേഷം കുഞ്ഞിന്റെ അനക്കം കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇടത് വശം ചരിഞ്ഞ് കിടക്കുകയോ ഒരു കസേരയില്‍ ശാന്തമായി ഇരിക്കുകയോ ചെയ്യുന്ന സമയം കുഞ്ഞിന്റെ അനക്കം കൂടുതല്‍ മനസ്സിലാക്കാം. 28 ആഴ്ച കഴിഞ്ഞാല്‍ രണ്ട് മണിക്കൂറില്‍ പത്ത് തവണയെങ്കിലും കുഞ്ഞിന്റെ അനക്കം ഉണ്ടായിരിക്കണം എന്നാണ് പറയുന്നത്.

കുഞ്ഞിന്റെ അനക്കങ്ങൾ കാതോർക്കാം..

നിങ്ങള്‍ കണക്ക്കൂട്ടുന്ന പ്രകാരം രണ്ട് മണിക്കൂറില്‍ പത്ത് തവണയെങ്കിലും 28 ആഴ്ചക്ക്‌ശേഷം കുഞ്ഞ് അനങ്ങുന്നില്ലെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത് കുഞ്ഞിന്റെ വളര്‍ച്ചക്കുറവിനെയാണ് സൂചിപ്പിക്കുന്നത്. കുഞ്ഞിന്റെ വളര്‍ച്ചക്ക് ആവശ്യമായ പോകഷകങ്ങള്‍ ലഭിക്കാത്തതും അമ്മയുടെ മാനസിക സമ്മര്‍ദ്ദവും എല്ലാം ഇത്തരത്തില്‍ കുഞ്ഞിന്റെ അനക്കക്കുറവിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ധാരാളം നടക്കുകയും വെള്ളം കുടിക്കുകയും വേണം.

കുഞ്ഞിന്റെ ചലനം ഏറ്റവും കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത് രാത്രിയിലാണ്. ഇടത് വശം തിരിഞ്ഞ് കിടക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇത് കൂഞ്ഞിന് കൂടുതല്‍ രക്തവും ഓക്‌സിജനും ലഭിക്കുന്നതിന് കാരണമാകുന്നു. ഇത് കുഞ്ഞിനെ കൂടുതല്‍ ഊര്‍ജ്ജസ്വലനാക്കുന്നു. ഇതിന്റെ ഫലമായി കുഞ്ഞ് കൂടുതല്‍ അനങ്ങുന്നു.

കുഞ്ഞിന്റെ അനക്കങ്ങൾ കാതോർക്കാം..

പ്രസവമടുക്കുമ്പോള്‍ കുഞ്ഞിന്റെ ചലനം അല്‍പം കുറയുന്നതായി തോന്നുന്നു. കാരണം കുഞ്ഞിന്റെ വളര്‍ച്ച കാരണം പലപ്പോഴും ആവശ്യത്തിന് സ്ഥലം ഗര്‍ഭപാത്രത്തില്‍ ഇല്ലാതിരിക്കുന്നതാണ് പലപ്പോഴും കുഞ്ഞിന്റെ അനക്കം കുറയുന്നത്. എന്നാല്‍ തുടര്‍ച്ചയായി കുഞ്ഞിന്റെ അനക്കം കുറയുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഏഴാം മാസം മുതല്‍ ഇത്തരം കാര്യങ്ങള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ചിലരില്‍ വയറില്‍ സൂക്ഷിച്ച് നോക്കിയാല്‍ തന്നെ നമുക്ക് കുഞ്ഞിന്റെ ചലനം മനസ്സിലാക്കാന്‍ സാധിക്കുന്നു. കുഞ്ഞിന്റെ വളര്‍ച്ച ആരോഗ്യകരമാണ് എന്നതാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Related posts