Nammude Arogyam
GeneralMaternityWoman

ഗർഭാവസ്ഥയിലെ കുഞ്ഞിന്റെ കിടപ്പും സിസ്സേറിയൻ സാധ്യതയും..

സ്കാനിംഗ് റിപ്പോർട്ട് നോക്കി ഡോക്ടർ പറഞ്ഞു: “കുഞ്ഞിപ്പോൾ ബ്രീച് പൊസിഷനിലാണ്, സിസ്സേറിയൻ ചെയ്യേണ്ടി വരും. രണ്ടാഴ്ച കഴിഞ്ഞു വരൂ. ” നീതുവിന്റെ മുഖത്തെ അന്ധാളിപ്പ് കണ്ടിട്ടാകും ഡോക്ടർ പറഞ്ഞു. “പേടിക്കേണ്ടതില്ല നീതു.. കുഞ്ഞു പ്രസവം അടുക്കാറാകുമ്പോൾ തല ഭാഗം താഴേക്കായി വരേണ്ടതാണ്. ചില സാഹചര്യങ്ങളിൽ അങ്ങനെ വരാറില്ല. ഈ സമയത്തു സാധാരണ പ്രസവം മതി എന്നൊക്കെ വാശി പിടിക്കുന്നതാണ് അബദ്ധം.. അമ്മയ്ക്കും കുഞ്ഞിനും ഒരു കുഴപ്പമുണ്ടാവില്ല. സമാധാനവുമായിട്ട് പോയി വരൂ.” നീതുവിന് ഡോക്ടറുടെ വാക്കുകൾ ഒരു കരുത്തായി തോന്നി. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയവർ നിരവധിയാണ്..

ബ്രീച് പൊസിഷനും സിസ്സേറിയൻ സാധ്യതയും..

ഗര്‍ഭകാലം, പ്രസവം സുഖകരമാക്കുന്നതില്‍ പല ഘടകങ്ങളുമുണ്ട്. വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ ആരോഗ്യം ഏറെ പ്രധാനവുമാണ്. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യശ്രദ്ധയില്‍ ഊന്നിയാകും ഗര്‍ഭകാല പരിചരണം നടക്കുന്നതും. പ്രസവം ഇതു പോലെ സുഖകരമാക്കാന്‍, നോര്‍മല്‍ പ്രസവം നടക്കാന്‍ അനുകൂലവും പ്രതികൂലവുമായ പല ഘടകങ്ങളുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് വയറ്റിലെ കുഞ്ഞിന്റെ പൊസിഷന്‍ എന്നത്. പൊസിഷന്‍ ശരിയല്ലെങ്കില്‍ നോര്‍മല്‍ പ്രസവം സാധ്യമല്ല. പൊതുവേ നാം കേള്‍ക്കുന്ന ഒന്നാണ് ബ്രീച്ച് പൊസിഷന്‍, ഇത്തരക്കാര്‍ക്ക് നോര്‍മല്‍ ഡെലിവറി സാധ്യമോ എന്നറിയാം, അടുത്ത പ്രസവവും ഇതേ രീതിയില്‍ തന്നെ ആകുമോ എന്നറിയാം.

പരിശോധിയ്ക്കുമ്പോഴേ അറിയാം തലയാണോ അതോ നിതംബഭാഗമാണോ എന്നത്. ഇതുപോലെ കുഞ്ഞിന്റെ ഹാര്‍ട്ട ബീറ്റ് നോക്കിയും സാധിയ്ക്കും. ഇതു പോലെ സ്‌കാനിംഗ് കുഞ്ഞിന്റെ പൊസിഷന്‍ കണ്ടു പിടിയ്ക്കാന്‍ സഹായിക്കുന്ന. തുടക്കത്തില്‍ പൊതുവേ കുട്ടിയ്ക്ക് വലിപ്പും കുറവായതിനാലും സ്ഥലമുളളതിനാലും ഫ്‌ളൂയിഡ് ഉളളതിനാലും കുഞ്ഞ് പല പൊസിഷനുകളിലും വരും. എന്നാല്‍ ഏകദേശം 34 ആഴ്ചകളാകുമ്പോള്‍ സ്ഥിരം പൊസിഷനാകും.

ബ്രീച് പൊസിഷനും സിസ്സേറിയൻ സാധ്യതയും..

ബ്രീച്ച് പൊസിഷനില്‍കുഞ്ഞ് തല കുത്തിയല്ല, തല മുകളിലേയ്ക്കായി നിതംബ ഭാഗമോ കാലോ താഴേയ്ക്കായി വരുന്ന രീതിയിലാകും. ക്ലംപീററ് ബ്രിച്ചില്‍ കാലുകള്‍ മുകളിലേയ്ക്കു മടക്കി നിതംബ ഭാഗമായിരിയ്ക്കും, അമ്മയുടെ വജൈനല്‍ ഭാഗത്തേയ്ക്കു വരിക. ഫ്രാങ്ക് ബ്രീച്ച് എന്ന പൊസിഷനില്‍ കുഞ്ഞിന്റെ നിതംബ ഭാഗം തന്നെയാണ് താഴേയ്ക്കുണ്ടാകുക. എന്നാല്‍ കുഞ്ഞിന്റെ കാലുകള്‍ മുകളിലേയ്ക്ക് ഉയര്‍ത്തി പൊക്കി വച്ച അവസ്ഥയായിരിയ്ക്കും. ഫൂട്ട്‌ലിംഗ് ബ്രീച്ച് എന്ന പൊസിഷനുമുണ്ട്. ഇവിടെ കുഞ്ഞിന്റെ കാലുകളായിരിയ്ക്കും, വജൈനല്‍ ഭാഗത്തേയ്ക്ക് നീണ്ടു നില്‍ക്കുന്നത്.

ഈ പൊസിഷന്‍ സാധാരണ പ്രസവത്തിന് ചേര്‍ന്നതല്ല. ഇതില്‍ സാധാരണ പ്രസവം നടന്നാല്‍ കുഞ്ഞിന് ജനന വൈകല്യങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്. മാത്രമല്ല, പൊക്കിള്‍ക്കൊടി കുഞ്ഞിന്റെ കഴുത്തില്‍ ചുറ്റാനും സാധ്യതയുണ്ട്. അമ്മയ്ക്കും ഇത്തരത്തിലെ പ്രസവം ഏറെ ബുദ്ധിമുട്ടാകും. ഇതിനാല്‍ തന്നെ ഇത്തരം അവസ്ഥയാണെങ്കില്‍ ഒന്നുകില്‍ സിസേറിയന്‍ അല്ലങ്കില്‍ സാധാരണ പൊസിഷനില്‍ കുഞ്ഞിനെ എത്തിയ്ക്കാന്‍ എക്‌സ്‌ടേര്‍ണല്‍ സെഫാലിക് വേര്‍ഷന്‍ എന്നൊരു ടെക്‌നിക് പ്രയോഗിയ്ക്കാറുണ്ട്. വയര്‍ ഭാഗത്ത് മര്‍ദമേല്‍പ്പിച്ച് കുഞ്ഞിനെ സാധാരണ പൊസിഷനിലേയ്ക്കു കൊണ്ടു വരുന്ന വഴിയാണിത്.ബ്രീച്ച് പൊസിഷനില്‍ നിന്നും കുഞ്ഞിനെ സാധാരണ രീതിയിലേക്ക് എത്തിയ്ക്കുന്ന അവസ്ഥ ചില പ്രത്യേക അവസ്ഥകളില്‍ സാധ്യമാകില്ല. പ്രത്യേകിച്ച് അമ്മയ്ക്ക ബ്ലീഡിംഗ്, കുഞ്ഞിന് വലുപ്പം കൂടുതല്‍, ഏതെങ്കിലും സിസ്റ്റുകളോ ഫൈബ്രോയ്ഡുകളോ ഉണ്ടെങ്കില്‍ എല്ലാം ഇത് സാധിയ്ക്കില്ല. 35 ആഴ്ചകളില്‍ ആണ് ഇത് ചെയ്യുക. അതിനു മുന്‍പ് ചെയ്താല്‍ കുഞ്ഞ് വീണ്ടും പഴയ അവസ്ഥയില്‍ എത്തിയെുന്നു വരും.

ബ്രീച് പൊസിഷനും സിസ്സേറിയൻ സാധ്യതയും..

ഒരു തവണ ഇങ്ങനെ ബ്രീച്ച് പൊസിഷന്‍ വന്നാല്‍ അടുത്ത ഗര്‍ഭധാരണത്തിനും ഇതേ രീതി വരുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതിന് സാധ്യതയില്ല. ഇത് ആകാം, ആകാതിരിയ്ക്കാം. ആദ്യത്തെ ബ്രീച്ച് ആയതിന്റെ കാരണം കൊണ്ട് രണ്ടാമതും ഇതു വരണം എന്നുമില്ല. 35-36 ആഴ്ചകളില്‍ കുഞ്ഞിന്റേത് പൊസിഷന്‍ ശരിയാണോ അല്ലയോ എന്നത് ഉറപ്പിയ്ക്കാനും സാധിയ്ക്കും. കാരണം സെഫാലിക് ചെയ്യുമെങ്കില്‍ ഈ സമയത്തു ചെയ്യും. മാത്രമല്ല, സെഫാലിക് എല്ലാ സമയത്തും വിജയം ആകണമെന്നില്ല. മാത്രമല്ല, ആ സമയത്ത് അവസ്ഥ അനുസരിച്ച് ഡോക്ടര്‍ക്ക് ഇത് വജൈനല്‍ ഡെലിവറിയാക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനും സാധിയ്ക്കും.

Related posts