“ഡോക്ടർ എന്റെ ആദ്യ ഡെലിവറി സിസ്സേറിയൻ ആയിരുന്നു, ഇത് നോർമൽ ആക്കാൻ കഴിയുമോ?” ആദ്യത്തേത് സിസ്സേറിയൻ ആയ ഗർഭിണികളുടെ ചോദ്യമാണിത്.
അതെയെന്ന് തന്നെയാണ് ഉത്തരം. എന്നാൽ ആർക്കൊക്കെയാണ് VBAC (VAGINAL BIRTH AFTER C-SECTION) സാധ്യമാവുക.
ഇന്നത്തെ കാലത്ത് പലപ്പോഴും ആദ്യത്തെ പ്രസവം സിസേറിയന് ആണെങ്കിലും അടുത്ത പ്രസവം നോര്‍മല്‍ ആക്കുന്നതിന് വളരെയധികം ശ്രദ്ധിക്കാറുണ്ട് പല അമ്മമാരും. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാത്തത് അമ്മമാരെ വലക്കുന്നുണ്ട്. ഇതിനെക്കുറിച്ച് ചില കാര്യങ്ങള്‍ അറിയാം.
ആദ്യത്തെ പ്രസവം സിസേറിയന് ആണെങ്കിലും അടുത്ത പ്രസവം നോര്‍മല്‍ ആക്കുന്നതിന് വേണ്ടി ചില ഘടകങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഡോക്ടറെ കണ്ട് ഗര്‍ഭത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് നിങ്ങള്‍ക്ക് സാധാരണ പ്രസവം വേണമോ സിസേറിയന് തന്നെ വേണമോ എന്ന് ഡോക്ടര്‍ തീരുമാനിക്കുന്നത്.
- കുഞ്ഞിന്റെ ഹൃദയ പെട്ടെന്ന് കുറഞ്ഞു വരിക
- കുഞ്ഞു കട്ടിയിൽ മഷി ഇളക്കുക വഴിയുള്ള ബുദ്ധിമുട്ട്
- കുഞ്ഞിന്റെ പൊക്കിൾ കൊടി പുറത്തേക്ക് ചാടി വരികയാണെങ്കിൽ
- കുഞ്ഞിന്റെ വളർച്ച കുറവ്
- പ്രസവ സമയത്തുണ്ടാകുന്ന വെള്ള കുറവ്
- കുഞ്ഞിനുണ്ടാകുന്ന രക്തയോട്ടകുറവു ഉണ്ടെങ്കിൽ
- കുഞ്ഞിന്റെ മറുപിള്ള താഴെ വരുക
- മറു പൊട്ടി ഗര്ഭാശയത്തിനകത്തുണ്ടാകുന്ന ബ്ലീഡിങ്
- പ്രസവ സമയത് കുഞ്ഞിന്റെ അര ഭാഗം ആദ്യം വരുക
- കുഞ്ഞു ഗര്‍ഭാശയത്തിനു വിലങ്ങനെ കിടക്കുക
- പ്രസവ സമയത് അമ്മയുടെ അമിത രക്ത സമ്മർദ്ദം
ഇത്തരം അവസരങ്ങളിൽ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് ഡോക്ടർ സിസ്സേറിയൻ നിർദ്ദേശിക്കുന്നത്. മുകളിൽ പറഞ്ഞ ഏതെങ്കിലും അവസരങ്ങളിലാണ് ആദ്യ സിസ്സേറിയൻ നടന്നെതെങ്കിൽ ആദ്യ സിസ്സേറിയന് ശേഷം ചുരുങ്ങിയത് ഒന്നര വർഷമെങ്കിലും കഴിഞ്ഞിട്ടാകണം രണ്ടാമത്തെ പ്രസവം, ആദ്യ സിസ്സേറിയൻ ന്റെ തുന്നിനു ചുരുങ്ങിയത് രണ്ടു മില്ലിമീറ്റർ കനമെങ്കിലും ഉണ്ടെങ്കിൽ രണ്ടാമത്തെ ഡെലിവറി നോർമൽ ഡെലിവറി ആകാനുള്ള വിജയ സാധ്യത 72 -75 ശതമാനമാണ്.
എന്നാല്‍ ചില സാഹചര്യങ്ങളില്‍ സിസേറിയന് തന്നെ വേണമെന്ന് വെക്കുന്ന അവസ്ഥകള്‍ ഉണ്ടാവാറുണ്ട്. സാധാരണ ഗര്‍ഭത്തിന്റെ സാധ്യതകള്‍ അവിടെ ഇല്ലാതാവുന്നു. അത്തരം സാഹചര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
തീയ്യതി ആയി , ഒരുപാട് വേദന സഹിച്ചു, മരുന്ന് വെച്ചു എന്നിട്ടൊന്നും കുഞ്ഞു ഇറങ്ങി വരുന്നില്ല എങ്കിൽ അത് അമ്മയുടെ ഇടുപ്പെല്ലിന്റെ വിസ്താരം കുറഞ്ഞത് കൊണ്ടാകാം. അങ്ങനെ ഉള്ള സാഹചര്യത്തിലാണ് ആദ്യ സിസ്സേറിയൻ എങ്കിൽ രണ്ടാമത്തെ ഡെലിവറി VBAC നിർദ്ദേശിക്കാറില്ല. ആദ്യത്തെ രണ്ട് പ്രസവവും സിസേറിയന് ആണെങ്കില്‍ അടുത്തത് സിസേറിയന് ആവുന്നതിനുള്ള സാധ്യത ഇരട്ടിയായിരിക്കും. മാത്രമല്ല ഇത് അനിവാര്യമായ ഒരു തീരുമാനം തന്നെയായിരിക്കും
VBAC ഡെലിവെറിയുടെ അപകടം തുന്നു വിട്ടു പോരുക എന്നതാണ്. അതിന്റെ ആകെ സാധ്യത നൂറില്‍ ഒരാൾക്ക് നിലയിൽ മാത്രമാണ്. അതിനാൽ തന്നെ VBAC ഡെലിവറിക്കായുള്ള തിരഞ്ഞെടുപ്പും ഇത്തരം സാധ്യതകളുള്ള അമ്മമാർക്ക് കൗണ്‍സിലിങ്ങും അഭികാമ്യമാണ്.