Nammude Arogyam
General

പാമ്പിന് വിഷം ശരീരത്തെ ബാധിക്കുന്നതെങ്ങനെയെല്ലാം?

കഴിഞ്ഞ ദിവസമാണ് കോട്ടയത്ത് നിന്ന് മൂര്‍ഖന്റെ കടിയേറ്റ് വാവ സുരേഷിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 18 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഗുരുതരാവസ്ഥയില്‍ നിന്ന് ആശാവഹമായ മാറ്റമുണ്ട് എന്നാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ജീവന്‍ തന്നെ അപകടത്തിലാക്കുന്ന പാമ്പ് വിഷത്തെക്കുറിച്ച് നാമെല്ലാം കേട്ടിട്ടുണ്ട്. എന്നാല്‍ പാമ്പ് കടിച്ചാല്‍ അതെങ്ങനെ ശരീരത്തെ ബാധിക്കും, എന്തൊക്കെ തരത്തില്‍ അത് ഗുരുതരമായി മാറും എന്നതിനെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

പാമ്പ് കടിയേറ്റാല്‍ പലരും ഇന്നും തുടര്‍ന്ന് പോരുന്ന അശാസ്ത്രീയമായ ചില കാര്യങ്ങള്‍ ഉണ്ട്. കടിയേറ്റ ഭാഗത്തെ മുറിവ് വലുതാക്കുകയും അശാസ്ത്രീയമായ രീതിയില്‍ വിഷം വായ് കൊണ്ട് ഊറ്റിയെടുക്കുകയും ചെയ്യുന്നരുണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും കൂടുതല്‍ അപകടം ഉണ്ടാക്കുന്നതാണ്. അശാസ്ത്രീയമായ രീതിയില്‍ ചെയ്യുന്ന പല കാര്യങ്ങളും കടിയേറ്റ ആളിന്റെ ജീവന് അപകടം ഉണ്ടാക്കുന്നതാണ്.

വിവിധ തരത്തിലുള്ള പാമ്പ് കടികള്‍ ഉണ്ട്. പാമ്പ് സാധാരണയായി ഇര പിടിക്കാന്‍ വേണ്ടിയോ അല്ലെങ്കില്‍ സ്വയം പ്രതിരോധത്തിനോ ആണ് കടിക്കുന്നത്. എന്നാല്‍ വിഷവും വിഷരഹിതവുമായവ ഉള്‍പ്പെടെയാണ് ഉള്ളത്. നിരവധി വ്യത്യസ്ത തരം പാമ്പുകള്‍ ഉള്ളതിനാല്‍ എല്ലാ പാമ്പുകടിയും അപകടകരമായവയല്ല. ഏതൊക്കെ തരത്തിലുള്ള പാമ്പ് കടികളാണ് ഉള്ളത് എന്നും, ഇത് ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നും നമുക്ക് നോക്കാം.

1.സൈറ്റോടോക്‌സിനുകള്‍-പാമ്പ് കടിച്ച ഭാഗത്ത് വീക്കത്തിനും ടിഷ്യു നാശത്തിനും ഇത് കാരണമാകുന്നു.

2.ഹെമറാജിന്‍സ്-രക്തക്കുഴലുകളെ തടസ്സപ്പെടുത്തുന്നു

3.ആന്റി-ക്ലോട്ടിംഗ് ഏജന്റ്‌സ്-രക്തം കട്ടപിടിക്കുന്നത് തടയുന്നു

4.ന്യൂറോടോക്‌സിന്‍-പക്ഷാഘാതം അല്ലെങ്കില്‍ നാഡീവ്യവസ്ഥയ്ക്ക് മറ്റ് തകരാറുകള്‍ ഉണ്ടാക്കുന്നു

5.മയോടോക്‌സിന്‍-പേശികളെ തകര്‍ക്കുന്നു

പാമ്പ് കടി അപകടകരമായത് തന്നെയാണ്. എന്നാല്‍ രണ്ട് വ്യത്യസ്ത തരം പാമ്പുകടികളുണ്ട്. വിഷമുള്ള പാമ്പ് ആണ് കടിക്കുന്നതെങ്കിലും, വിഷമില്ലാത്ത പാമ്പ് ആണ് കടിക്കുന്നതെങ്കിലും എങ്ങനെ അതിനെ പ്രതിരോധിക്കണം എന്ന് നോക്കാം.

1.ഡ്രൈ ബൈറ്റ്‌സ്-പാമ്പ് കടിയോടൊപ്പം, പാമ്പ് വിഷം പുറത്തു വിടാത്തപ്പോള്‍ ആണ് ഇത്തരത്തിലുള്ള ഡ്രൈബൈറ്റ്‌സുകള്‍ സംഭവിക്കുന്നത്. പ്രതീക്ഷിക്കുന്നത് പോലെ, ഇവ കൂടുതലും വിഷമില്ലാത്ത പാമ്പുകളിലാണ് സംഭവിക്കുന്നത്.

2.വിഷമുള്ള പാമ്പ് കടി-ഇവ കൂടുതല്‍ അപകടകരമാണ്. ഒരു പാമ്പ് കടിക്കുകയും വിഷം പുറത്തു വിടുകയും ചെയ്യുമ്പോള്‍ അവസ്ഥ ഗുരുതരമാകുന്നു.

വിഷപ്പാമ്പുകള്‍ കടിക്കുമ്പോള്‍ സ്വമേധയാ വിഷം പുറപ്പെടുവിക്കുന്നു. അവ പുറന്തള്ളുന്ന വിഷത്തിന്റെ അളവ് നിയന്ത്രിക്കാന്‍ പാമ്പിന് കഴിയും. 50% മുതല്‍ 70% വരെ വിഷ പാമ്പുകളുടെ കടിയേറ്റാല്‍ വിഷബാധ ഗുരുതരമാവുന്നു. അത്ര ഗുരുതരമല്ലാത്ത തരത്തിലുള്ള കടിയാണെങ്കിലും, എല്ലാ പാമ്പുകടിയും മെഡിക്കല്‍ എമര്‍ജന്‍സി ആയി കണക്കാക്കേണ്ടതാണ്. കടിയേറ്റത് വിഷമില്ലാത്ത പാമ്പില്‍ നിന്നാണെന്ന് ഉറപ്പാണെങ്കിലും ഉടനേ തന്നെ ആശുപത്രിയില്‍ എത്തിക്കുന്നതിന് ശ്രദ്ധിക്കണം. വിഷപ്പാമ്പിന്റെ കടിയേറ്റതിനെ തുടര്‍ന്നുള്ള ചികിത്സയില്‍ എന്തെങ്കിലും കാലതാമസം നേരിടാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

പാമ്പ് കടിയേറ്റാല്‍, അത് ഏത് തരത്തിലുള്ള കടിയാണെന്നതിനെ ആശ്രയിച്ച് പലപ്പോഴും കാണിക്കുന്ന ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. ഡ്രൈബൈറ്റ് ആണ് എന്നുണ്ടെങ്കില്‍ കടിച്ച ഭാഗത്ത് വീക്കവും, ചുവപ്പും മാത്രമേ ഉണ്ടാകൂ. എന്നാല്‍ ഒരു വിഷമുള്ള പാമ്പ് കടിച്ചാല്‍, കൂടുതല്‍ വ്യാപകമായ ലക്ഷണങ്ങള്‍ ഉണ്ടാകും. വിഷമുള്ള പാമ്പാണെങ്കിലും അല്ലെന്ന് ഉറപ്പുണ്ടെങ്കിലും നല്ലൊരു ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വിഷമില്ലാത്ത പാമ്പാണ് എന്ന് ഡോക്ടര്‍ പറയുന്നത് വരെ കൃത്യമായി നിരീക്ഷിക്കണം.

വിഷമുള്ള പാമ്പാണ് കടിച്ചത് എന്നുണ്ടെങ്കില്‍ കടിയേറ്റ ഭാഗത്ത് മുറിവ് കാണപ്പെടും. ഇവ പഞ്ചര്‍ മുറിവുകളോ ചെറുതും തിരിച്ചറിയാന്‍ കഴിയാത്തതുമായ അടയാളങ്ങളോ ആകാവുന്നതാണ്. കടിയേറ്റതിന് ശേഷം അല്‍പ്പസമയത്തേക്ക് കടിയേറ്റ ഭാഗത്ത് മൂര്‍ച്ചയുള്ള, മിടിക്കുന്ന, കത്തുന്ന വേദന അനുഭവപ്പെടും. കാലില്‍ കടിച്ചാല്‍ കാലിലെ ഞരമ്പില്‍ അല്ലെങ്കില്‍ കൈയില്‍ കടിച്ചാല്‍ കക്ഷത്തില്‍, എന്നത് പോലെ ഏത് അവയവത്തെ ബാധിച്ചാലും വേദന അനുഭവപ്പെടാവുന്നതാണ്. എന്നാല്‍ എല്ലാവര്‍ക്കും വേദന അനുഭവപ്പെടുന്നില്ല. ഉദാഹരണത്തിന്, ഒരു പവിഴ പാമ്പില്‍ നിന്നുള്ള കടി ആദ്യം വേദനയില്ലാത്തതാണ്. എന്നാൽ അത് വളരെയധികം മാരകമാണ്.

കടിയേറ്റ ഭാഗത്ത് ചുവപ്പ്, വീക്കം, ടിഷ്യു കേടുപാടുകള്‍, അല്ലെങ്കില്‍ പൂര്‍ണ്ണമായ നാശം എന്നിവ സംഭവിക്കാം. അസാധാരണമായി രക്തം കട്ടപിടിക്കുകയും, രക്തസ്രാവം ഉണ്ടാവുകയും ചെയ്യും. കഠിനമായ രക്തസ്രാവം, രക്തസ്രാവത്തിലേക്കോ വൃക്ക തകരാറിലേക്കോ നയിച്ചേക്കാം. ഇത് കൂടാതെ കുറഞ്ഞ രക്തസമ്മര്‍ദ്ദം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ദുര്‍ബലമായ പള്‍സ് എന്നിവയെല്ലാം വിഷം ശരീരത്തില്‍ ഗുരുതരമാവുന്നു എന്നതിന്റെ സൂചനയാണ്. ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ഉത്കണ്ഠ, തലവേദന, തലകറക്കം, കാഴ്ച മങ്ങല്‍, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ഗുരുതരമായ കേസുകളില്‍ പൂര്‍ണ്ണമായ ശ്വാസം നഷ്ടം എന്നിവയും ഉണ്ടാവാം.

പേശികളിലെ ബലഹീനതയും മുഖത്തോ കൈകാലുകളിലോ മരവിപ്പും ലക്ഷണങ്ങളാണ്. പാമ്പ് കടിയേറ്റാല്‍ അലര്‍ജിയുണ്ടെങ്കില്‍, അനാഫൈലക്റ്റിക് ഷോക്ക് (അപൂർവവും എന്നാൽ കഠിനവുമായ അലർജി) ഉണ്ടാകാം. പല ലക്ഷണങ്ങളും മുകളില്‍ ലിസ്റ്റുചെയ്തിരിക്കുന്നവയ്ക്ക് സമാനമോ വളരെ സാമ്യമുള്ളതോ ആണ്, എന്നാല്‍ കൂടുതല്‍ കഠിനമായ ലക്ഷണങ്ങളും പലരിലും ഉണ്ടാവുന്നുണ്ട്. ചില അധിക ലക്ഷണങ്ങളുണ്ട് അവയില്‍ പലപ്പോഴും തൊണ്ടയിലെ കടുത്ത ഞെരുക്കവും നാവ് വീര്‍ത്തത് കാരണം സംസാരിക്കാന്‍ ബുദ്ധിമുട്ടും ഉണ്ടായേക്കാം. ഇതെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

വിഷപാമ്പ് ആണ് കടിച്ചത് എന്നുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ച് ആന്റിവെനം നല്‍കേണ്ടതാണ്. അല്ലാത്ത പക്ഷം വിഷം ആന്തരികാവയവങ്ങളെ ബാധിക്കുകയും ഹൃദയസ്തംഭനവും വൃക്കസ്തംഭനവും പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ചിലരില്‍ വെന്റിലേറ്റര്‍ സഹായം വരെ ആവശ്യമായി വരുന്നുണ്ട്. ശ്വാസതടസ്സം നേരിടുമ്പോഴാണ് പലപ്പോഴും വെന്റിലേറ്റര്‍ സഹായം നല്‍കുന്നത്. പാമ്പിന്‍ വിഷം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വൃക്കകളെയാണ്. ഇത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

പാമ്പ് കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക എന്നതാണ്. എന്നാല്‍ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന് സാധിക്കാത്ത അവസരങ്ങള്‍ പലപ്പോഴും ഉണ്ടായിരിക്കാം. ഈ അവസരത്തില്‍ പ്രാഥമിക ചികിത്സ നല്‍കേണ്ടത് അത്യാവശ്യമാണ്.

Related posts

General

പാമ്പിന് വിഷം ശരീരത്തെ ബാധിക്കുന്നതെങ്ങനെ?