Nammude Arogyam
GeneralWoman

സ്‌ത്രീകളും തൈറോയ്ഡും

മിക്ക തൈറോയ്‌ഡ് രോഗങ്ങളും ഓട്ടോ ഇമ്മ്യൂണിറ്റി മുലമാണ് വരുന്നത്. സ്‌ത്രീകളിൽ ഓട്ടോ ഇമ്മ്യൂണിറ്റി മൂലമുള്ള രോഗങ്ങൾ പൊതുവെ കൂടുതലാണ്. ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഏകദേശം 11-12 വയസ്സാകുമ്പോഴേക്കും പെൺകുട്ടികളിൽ തൈറോയ്‌ഡ് ഗ്രന്ഥി വലുതാകും. അർത്തവം കൃത്യമായി വരുന്ന സമയത്ത് അത് സാധാരണനിലയിലാകും.

കൗമാരത്തിൽ ആർത്തവപ്രശ്‌നങ്ങളോ മറ്റു തൈറോയ്‌ഡ് പ്രശ്‌നങ്ങളോ കണ്ടാൽ നിസ്സാരമാക്കരുത്. ആർത്തവം വൈകിയാലും ശ്രദ്ധിക്കണം. നിർബന്ധമായും രക്‌തത്തിലെ ഹോർമോണിന്റെ അളവ് പരിശോധിച്ചറിയണം. വർഷത്തിൽ ഒരു തവണ തൈറോയ്‌ഡ് പരിശേധിപ്പിക്കണം.

Related posts