Nammude Arogyam
General

തൈറോയ്ഡ് എന്ന വില്ലന്‍

കഴുത്തിന്റെ മുന്‍വശത്തായി സ്ഥിതിചെയ്യുന്ന അന്തസ്രാവീഗ്രന്ഥിയാണ് തൈാറോയ്ഡ്. നമ്മുടെ ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്. ഇതില്‍ നല്ലൊരു ശതമാനവും ഉപദ്രവകാരിയല്ലാത്ത ഫിസിയോളജിക്കല്‍ ഗോയിറ്ററാണ്. തൈറോയ്‌ഡ് രോഗമെന്നാൽ ശരാശരി മലയാളിയുടെ ചിന്ത ഗോയിറ്റർ അഥവാ തൊണ്ട മുഴയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. എന്നാൽ ഇത് മാത്രമല്ല തൈറോയ്ഡ് രോഗങ്ങൾ. ഗോയിറ്റർ, ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം, തൈറോയിഡൈറ്റിസ്, തൈറോയ്‌ഡ് കാൻസർ എന്നിവയാണ് പ്രധാന തൈറോയ്‌ഡ് രോഗങ്ങൾ.

1.ഗോയിറ്റർ-തൈറോയ്‌ഡ് രോഗങ്ങളിൽ എല്ലാവർക്കും പരിചിതം ഗോയിറ്ററാണ്. തൈറോയ്‌ഡ് ഗ്രന്ഥി പ്രകടമായ രീതിയിൽ വലുപ്പം വയ്‌ക്കുന്ന അവസ്‌ഥയാണിത്.

2.ഹൈപ്പർതൈറോയിഡിസം-തൈറോയ്‌ഡ് ഹോർമോണിന്റെ അളവ് ശരീരത്തിൽ വർധിച്ചാലുണ്ടാകുന്ന അവസ്‌ഥയാണ് ഹൈപ്പർതൈറോയിഡിസം അഥവാ തൈറോടോക്‌സിക്കോസിസ്. 20-50 വയസിനിടയിൽ പ്രായമുള്ള സ്‌ത്രീകളിലാണ് ഈ രോഗം ഏറ്റവും സാധാരണയായി കണ്ടു വരുന്നത്.

3.ഹൈപ്പോതൈറോയിഡിസം-തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്കുറവുമൂലം ഹോർമോണുകൾ കുറയുന്ന അവസ്‌ഥയാണ് ഹൈപ്പോതൈറോയിഡിസം.

4.തൈറോയിഡൈറ്റിസ്-തൈറോയിഡ് ഗ്രന്ഥിയുടെ കോശങ്ങൾക്കുണ്ടാകുന്ന നീർക്കെട്ടാണ് തൈറോയിഡൈറ്റിസ് എന്നറിയപ്പെടുന്നത്.

5.തൈറോയ്‌ഡ് കാൻസർ-വളരെ ചുരുക്കമായി കാണപ്പെടുന്ന രോഗാവസ്‌ഥയാണ് തൈറോയ്‌ഡ് കാൻസർ. മുമ്പേയുള്ള രോഗനിർണ്ണയത്തിലൂടെ 95 ശതമാനം രോഗികളെയും സുഖപ്പെടുത്താം. സ്‌ത്രീകളിലാണ് തൈറോയ്‌ഡ് കാൻസർ കൂടുതലായി കാണുന്നത്. തൈറോയ്‌ഡ് കാൻസർ വിവിധ തരമാണ്. പാപ്പില്ലറി കാർസിനോമ, ഫോളിക്യുലാർ കാർസിനോമ, മെഡുല്ലറി കാർസിനോമ, അനാപ്ലാസ്‌റ്റിക് കാർസിനോമ, ലിംഫോമ.

Related posts