ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ പിന്നെ കുഞ്ഞിനായുള്ള കാത്തിരിപ്പാണ്. ആരോഗ്യമുളള കുഞ്ഞിനൊപ്പം ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോയെന്നതും പലരുടേയും കാത്തിരിപ്പും ആകാംഷയുമാണ്. ഏതു ലിംഗത്തില്‍ പെട്ട കുഞ്ഞെങ്കിലും ഒരുപോലെ എന്നതാണ് സത്യമെങ്കില്‍ പോലും ചിലര്‍ക്കെങ്കിലും ആണ്‍കുഞ്ഞ്, പെണ്‍കുഞ്ഞ് താല്‍പര്യങ്ങള്‍ ഇല്ലാതിരിയ്ക്കില്ല. കുഞ്ഞിന്റെ ലിംഗ നിര്‍ണയത്തില്‍ മാതാപിതാക്കള്‍ക്ക് പങ്കുണ്ട്. മാതാപിതാക്കള്‍ എന്നു പറഞ്ഞാല്‍ പ്രധാനമായും, പൂര്‍ണമായും അച്ഛന് എന്നു പറയാം.
പെണ്‍കുഞ്ഞിന്റെ ക്രോമസോം എക്‌സ് എക്‌സ്, അതായത് രണ്ട് എക്‌സ് ആണ്. ആണ്‍കുഞ്ഞാണെങ്കിൽ എക്‌സ്, വൈ എന്നിങ്ങനെയാണ്. അതായത് പുരുഷന്റെ എക്‌സ്, വൈ, സ്ത്രീയുടേത് രണ്ടു എക്‌സ്. അപ്പോള്‍ എക്‌സ് ആണോ വൈ ആണോ എന്നതാണ് കുഞ്ഞിന്റെ ലിംഗ നിര്‍ണയം നടത്തുന്നത്. സ്ത്രീകളിൽ, സ്ത്രീയിലെ അണ്ഡത്തില്‍ എക്‌സ്, എക്‌സ് എന്നിങ്ങനെ രണ്ടു ക്രോമസോം മാത്രമാണുള്ളത്. എന്നാല്‍ പുരുഷനിൽ എക്‌സ്, വൈ എന്നിവയുണ്ട്. രണ്ട് എക്‌സ് കൂടിച്ചേര്‍ന്നാല്‍ പെണ്‍കുഞ്ഞും, എക്‌സ്, വൈ എന്നിവ ചേര്‍ന്നാല്‍ ആണ്‍കുഞ്ഞും ഉണ്ടാകും. അതായത് പുരുഷനില്‍ നിന്നും എക്‌സ് ആണ് സ്ത്രീയില്‍ എത്തുന്നതെങ്കില്‍ പെണ്‍കുഞ്ഞും, വൈ ആണ് എത്തുന്നതെങ്കില്‍ ആണ്‍കുഞ്ഞും എന്നതാണ് സയന്‍സ് വിശദീകരണം
പുരുഷനിലെ എക്‌സ് ക്രോമസോമിന് ആയുസു കൂടുതലാണ്, വൈയേക്കാളും. എന്നാല്‍ വൈയ്ക്ക് ചലന വേഗത കൂടുതലാണ്. അതായത് ബീജം സ്ത്രീയില്‍ നിക്ഷേപിയ്ക്കപ്പെട്ടാല്‍ ആദ്യം ഫെല്ലോപിയന്‍ ട്യൂബിലേയ്ക്ക് ഓടിയെത്തുക ആണ്‍കുഞ്ഞു സാധ്യത നല്‍കുന്ന വൈ ആണ്. പുരുഷ ബീജത്തിലെ എക്‌സ് ആണോ വൈ ആണോ ആദ്യം ഫെല്ലോപിയന്‍ ട്യൂബിലെത്തി സ്ത്രീയുടെ എക്‌സില്‍ സംയോഗം നടക്കുന്നത് എന്നതിന് അനുസരിച്ചിരിയ്ക്കും ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നത്. എക്‌സ് ആണ് എത്തുന്നതെങ്കില്‍ എക്‌സുമായി ചേര്‍ന്ന് പെണ്‍കുഞ്ഞാകും.
ബീജം നാലഞ്ചു ദിവസം മുന്‍പേ സ്ത്രീ ശരീരത്തില്‍ നിക്ഷിപ്തമായാല്‍ ആയുര്‍സാധ്യത കൂടുതല്‍ എക്‌സിനാണ്. ആയുസു കൂടുതല്‍ എക്‌സിനായതിനാല്‍. അതേ സമയം ഓവുലേഷന്‍ കൂടി നടന്നാല്‍ സ്ത്രീയുടെ എക്‌സും പുരുഷനിലെ എക്‌സും ചേര്‍ന്നു പെണ്‍കുഞ്ഞാകുന്നു. അതേ സമയം ഓവുലേഷന്‍ ദിവസം അല്ലെങ്കില്‍ തൊട്ടു മുന്‍പോ പിന്‍പോ ആയാല്‍ വൈക്കും ആയുസുണ്ടാകും. വൈ വേഗം എത്തി എക്‌സുമായി ചേര്‍ന്നു ആണ്‍കുഞ്ഞ് ഉണ്ടാകുന്നു. ഓവുലേഷന്‍ നോക്കിയുള്ള സ്ത്രീ പുരുഷ ബന്ധത്തിന് പ്രസക്തിയേറുന്നത് ഇവിടെയാണ്.
കുഞ്ഞ് ആണായാലും,പെണ്ണായാലും ആരോഗ്യത്തോടെ ജനിക്കണം എന്നതിന് വേണം ആദ്യം പ്രാധാന്യം നൽകാൻ. അതിനായി ആരോഗ്യകരമായ ജീവിതശൈലിയും, കൃത്യമായ ഇടവേളകളിൽ ഡോക്ടർ കൺസൾറ്റേഷനും നടത്തേണ്ടതാണ്.