Nammude Arogyam
Maternity

അബോര്‍ഷന്‍ ശേഷം ഒരു കുഞ്ഞിനെ കാത്തിരിയ്ക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതെന്തൊക്കെ?

ഒരു കുഞ്ഞിന് കാത്തിരിയ്ക്കുന്നവര്‍ക്ക് അബോര്‍ഷന്‍ ഏറെ മാനസിക ബുദ്ധിമുട്ടുകള്‍ വരുത്തുന്ന ഒന്നായിരിക്കും. ആദ്യ മൂന്നു മാസങ്ങളില്‍ അബോര്‍ഷന്‍ സാധ്യത ഏറെയാണ്. ചിലരില്‍ ഗര്‍ഭകാലം മുഴുവനും ഈ സാധ്യത കൂടുതലാണ്. ആദ്യ മൂന്നു മാസങ്ങളില്‍ മാത്രം റെസ്റ്റ് എടുക്കേണ്ടി വരുന്നവരും പ്രസവകാലം മുഴുവന്‍ റെസ്റ്റ് എടുക്കേണ്ടി വരുന്നവരുമുണ്ട്. പ്രത്യേകിച്ച് ആദ്യ കുഞ്ഞിന് അബോർഷൻ സംഭവിച്ച ആളാണെങ്കിൽ. ആദ്യ അബോര്‍ഷന് ശേഷം രണ്ടാമത് ഗര്‍ഭധാരണം ആരോഗ്യകരമാക്കുക, ആദ്യത്തെ ഗര്‍ഭത്തിന് സംഭവിച്ച പോലെ വരാതിരിയ്ക്കുകയെന്നതുമായിരിക്കും എല്ലാവരുടേയും ആഗ്രഹവും മുന്‍ഗണനയും. ഇതിന് ശ്രദ്ധിയ്‌ക്കേണ്ട ചിലതുണ്ട്.

ചിലര്‍ക്ക് തുടര്‍ച്ചായായി ഗര്‍ഭം അലസാം. അത്തരക്കാർക്ക് ഇതിന് കാരണമായി വരുന്ന മെഡിക്കല്‍ പ്രശ്‌നം കണ്ടെത്തുക. ഇതിനായി വിദഗ്ധ പരിശോധനകള്‍ വേണ്ടി വരും. രക്തം കട്ടപിടിക്കുന്നന്റെ പ്രശ്നങ്ങൾ, ഹോർമോൺ പ്രശ്നങ്ങൾ, സ്വയം രോഗപ്രതിരോധ വൈകല്യങ്ങൾ, പ്രമേഹം, പോളിസിസ്റ്റിക് ഓവറിയൻ സിൻഡ്രോം എന്നിവ കാരണം മിക്കപ്പോഴും ആവർത്തിച്ചുള്ള ഗർഭം അലസൽ സംഭവിക്കുന്നു. ഇവ കൂടാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ കാരണവും ഗർഭം അലസാം. ഇത് കണ്ടെത്തി ഇക്കാര്യത്തില്‍ ആദ്യം പരിഹാരം തേടണം. ഇതിനുശേഷം ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്നതാകും നല്ലത്.

ഗര്‍ഭിണിയാകും മുമ്പേ തന്നെ ഫോളിക് ആസിഡ് പോലുള്ള പല വൈറ്റമിനുകളും ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിയ്ക്കുക. ഇത് അബോര്‍ഷനും ഇതു പോലെ കുഞ്ഞിനുണ്ടാകന്ന വൈകല്യങ്ങളും ഒഴിവാക്കാന്‍ ഏറെ അത്യാവശ്യമാണ്. ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം പാലിക്കേണ്ടതും പ്രധാനമാണ്. എല്ലാ ദിവസവും കുറഞ്ഞത് എട്ട് മുതൽ പത്ത് ഗ്ലാസ് വെള്ളം വരെ കുടിക്കണം .ആരോഗ്യമുള്ള ശരീരത്തിന് ഇത് പ്രധാനമാണ്. ഗര്‍ഭധാരണത്തിന്, ഗര്‍ഭകാലത്തുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വെളളവും അത്യാവശ്യമാണ്.

ആരോഗ്യകരമായ ഗർഭധാരണത്തിന് മിതമായ, കുറഞ്ഞ കാഠിന്യം ഉള്ള വ്യായാമം ചെയ്യേണ്ടത് ആവശ്യമാണ്. നടക്കാൻ പോകുക, നീന്തുക, യോഗ പരീക്ഷിക്കുക, കുറച്ച് ലളിതമായ എയറോബിക്സും നടത്തുക തുടങ്ങിയ വ്യായാമങ്ങൾ പരീക്ഷിക്കാവുന്നതാണ്. ഇത് ഗർഭം അലസലിനു ശേഷം ശരീരത്തെ വീണ്ടും ഒരു ഗർഭധാരണത്തിന് തയ്യാറാക്കും. ആരോഗ്യകരമായ ശരീരഭാരം നില നിര്‍ത്തേണ്ടതും പ്രധാനമാണ്. അമിത വണ്ണവും തൂക്കം തീരെ കുറയുന്നതും അബോര്‍ഷന്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നു.

മാനസിക ആരോഗ്യവും ഏറെ പ്രധാനമാണ്. സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവയെല്ലാം തന്നെ അബോര്‍ഷന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതെല്ലാം ഒഴിവാക്കി നിര്‍ത്തുക. സന്തോഷകരമായ കാര്യങ്ങള്‍ ചെയ്യുക. ഇത് ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് ഏറെ പ്രധാനമാണ്. ഇതുപോലെ അബോര്‍ഷന്‍ ശേഷം ഒരു മൂന്നു മാസം കഴിഞ്ഞു മാത്രം ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്നതാണ് നല്ലത്.

Related posts