Nammude Arogyam
Covid-19

മാസ്‌ക് അണുവിമുക്തമാക്കാന്‍ അറിയണം ഇവ

ഫെയ്‌സ് മാസ്‌കുകള്‍ ഏവരുടെയും ജീവിതത്തിന്റെ ഭാഗമാകാന്‍ പോവുകയാണ്. ഇനി കുറച്ച് നാളത്തേക്ക് മലയാളികള്‍ക്ക് ഫെയ്‌സ് മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങാനാവില്ല. കൊറോണ വൈറസിനെതിരേ ഏറ്റവും നല്ല പ്രതിരോധ മാര്‍ഗങ്ങളിലൊന്ന് എന്ന നിലയ്ക്ക് ഫെയ്‌സ് മാസ്‌കുകള്‍ ഉപയോഗിക്കുന്നതിലെ സുരക്ഷിതത്വവും ഒഴിച്ചുനിര്‍ത്താനാവില്ല. മാസ്‌ക് ഇല്ലെങ്കില്‍ തൂവാല, തുണി എന്നിവ ഉപയോഗിച്ചും മുഖം മറയ്ക്കാവുന്നതാണ്.

ഒരു നല്ല ഫെയ്‌സ് മാസ്‌ക് എത്രത്തോളം നമ്മളെ സുരക്ഷിതരായി നിര്‍ത്തുന്നോ അത്രയും തന്നെ ദോഫലങ്ങളും ചെയ്യുന്നതാണ് വൃത്തിഹീനമായൊരു മാസ്‌ക്. ഒരിക്കല്‍ ധരിച്ചു കഴിഞ്ഞ മാസ്‌കുകള്‍ വീണ്ടും ഉപയോഗിക്കുന്നതിനു മുമ്പായി അണുവിമുക്തമാക്കേണ്ടത് പ്രധാനമാണ്. വീട്ടില്‍ തയ്യാറാക്കിയ തുണി മാസ്‌ക് ആയാലും മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങിയവയായാലും ഉപയോഗിച്ചു കഴിഞ്ഞാല്‍ ഇവയെ വേണ്ടവിധം അണുവിമുക്തമാക്കേണ്ടതാണ്.

നിങ്ങളുടെ ഫെയ്‌സ് മാസ്‌ക് എങ്ങനെ അണുവിമുക്തമാക്കാം

ദിവസത്തില്‍ ഒരിക്കലെങ്കിലും ഫെയ്‌സ് മാസ്‌കുകള്‍ കഴുകാന്‍ ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. എല്ലാ ആളുകളും വീട് വിട്ട് പുറത്തിറങ്ങുമ്പോള്‍ ഒരു സംരക്ഷിത മുഖാവരണം ധരിക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്, പ്രത്യേകിച്ചും പൊതു ഇടങ്ങളില്‍. നിങ്ങളുടെ ഫെയ്‌സ് മാസ്‌കുകള്‍ ഫലപ്രദമായി അണുവിമുക്തമാക്കുന്നതിനുള്ള രീതികള്‍ നിങ്ങള്‍ക്ക് അറിഞ്ഞിരിക്കാവുന്നതാണ്.

സാധാരണ രീതി

നിങ്ങളുടെ തുണി മാസ്‌ക് വൃത്തിയാക്കാന്‍ ചൂടുവെള്ളവും ഡിഷ് സോപ്പും ഉപയോഗിക്കുക. മാസ്‌ക് കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും ചൂടുള്ള സോപ്പ് വെള്ളത്തില്‍ മുക്കിവയ്ക്കുക. വീണ്ടും ഉപയോഗിക്കുന്നതിന് മുമ്പ് ഇത് പൂര്‍ണ്ണമായും ഉണങ്ങിയതാണെന്ന് ഉറപ്പുവരുത്തുക.

വാഷിംഗ് മെഷീനില്‍ വൃത്തിയാക്കാം

നിങ്ങള്‍ക്ക് ഒരു വാഷറും ഡ്രയറും ഉണ്ടെങ്കില്‍, നിങ്ങളുടെ തുണി മാസ്‌കുകള്‍ വൃത്തിയാക്കുന്ന ജോലി ഒരു സാധാരണ വാഷിംഗ് മെഷീന്‍ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. അലക്കു സോപ്പ് ഉപയോഗിച്ചും ചൂടുവെള്ളത്തിലോ ശുചിത്വ ക്രമീകരണത്തിലോ മാസ്‌ക് കഴുകുക. അടുത്തതായി, ഉയര്‍ന്ന താപനില ക്രമീകരിച്ച് ഡ്രയറിലിട്ട് മാസ്‌ക് ഉണക്കിയെടുക്കുക. സ്‌കാര്‍ഫുകള്‍ പോലുള്ള മറ്റ് തുണികൊണ്ടുള്ള മുഖാവരണങ്ങള്‍ക്കും ഇതേ രീതി ചെയ്യാവുന്നതാണ്.

അണുവിമുക്തമാക്കാന്‍

ചൂടേല്‍പ്പിച്ച് നിങ്ങളുടെ ഫെയ്‌സ് മാസ്‌ക് അണുവിമുക്തമാക്കാവുന്നതാണ്. മാസ്‌കുകള്‍ ഇസ്തിരിയിടുകയോ 70 ഡിഗ്രി ചൂടില്‍ 30 മിനിറ്റ് നേരം തിളപ്പിക്കുകയോ ചെയ്യാം. മറ്റൊരു മാര്‍ഗം എന്തെന്നാല്‍ മാസ്‌ക് ഒരു പേപ്പര്‍ ബാഗില്‍ ഇടുക, കുറഞ്ഞത് രണ്ട് ദിവസമെങ്കിലും ചൂടുള്ള സ്ഥലത്ത് വയ്ക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് വൈറസിനെ നിഷ്‌ക്രിയമാവുന്നതായിരിക്കും.

Related posts