Nammude Arogyam
Maternity

കൃത്രിമ ഗർഭധാരണം;വിജയ സാധ്യത ഇരട്ടിയാക്കും

സ്വാഭാവിക ഗർഭധാരണം സംഭവിക്കാത്തവരിലാണ് പലപ്പോഴും കൃത്രിമ ഗർഭധാരണത്തിനുള്ള മാർഗ്ഗങ്ങൾ തേടുന്നത്. എന്നാൽ ഇത്തരം അവസ്ഥകളില്‍ ആദ്യ ഘട്ടത്തിൽ തന്നെ ഇതിന്‍റെ വിജയ സാധ്യത വർദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതിന് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പലർക്കും അറിയില്ല. ഐവിഎഫ്, ഐയുഐ എന്നീ കൃത്രിമ മാർഗ്ഗങ്ങൾ ഗർഭധാരണം നടത്തുന്നതിന് വേണ്ടി പലരും തിരഞ്ഞെടുക്കുന്നുണ്ട്.

എന്താണ് ഐയുഐ എന്ന് പലർക്കും അറിയില്ല. പുരുഷന്‍റെ ശുക്ലത്തിൽ നിന്ന് ബീജത്തെ വേർതിരിച്ചെടുത്ത് ഇന്‍ക്യുബേറ്ററിൽ വെച്ച് അതിന്‍റെ ചലന ശേഷി വർദ്ധിപ്പിച്ച്. അതിന് ശേഷം സ്ത്രീകളിൽ ഓവുലേഷന്‍ സമയത്ത് ഈ ബീജത്തെ ഗർഭപാത്രത്തിലേക്ക് കുത്തിവെക്കുന്ന പ്രക്രിയയാണ് IUI ചികിത്സ.

ഈ സമയത്ത് സ്വാഭാവിക രീതിയിൽ ബീജ സങ്കലനം നടന്നാൽ അത് ഗർഭധാരണത്തിന് സഹായിക്കുന്നുണ്ട്. എന്നാൽ ആദ്യ ഘട്ടത്തിൽ അതിന് ഉള്ള സാധ്യത 15% മാത്രമാണ്. പല കാരണങ്ങൾ കൊണ്ടും പലപ്പോഴും ഇത് പരാജയപ്പെടുന്നുണ്ട്. പുരുഷൻമാരിൽ ആണെങ്കില്‍ പുരുഷൻമാരുടെ ബീജത്തിന്‍റെ ചലന ശേഷിക്കുറവും എണ്ണത്തിലെ കുറവും എല്ലാം വെല്ലുവിളിയാവുന്നുണ്ട്.

സ്ത്രീകളിലാണെങ്കിൽ കൃത്യമായ ഓവുലേഷൻ നടക്കാത്തതും ആരോഗ്യ പ്രശ്നങ്ങളും അണ്ഡാശയത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകളും എല്ലാം ഇത്തരം ചികിത്സ പരാജയപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഐയുഐ നടത്തിയാൽ അതിലെ വിജയസാധ്യത വർദ്ധിപ്പിക്കുന്നതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ഡോക്ടറെ കാണണം

വന്ധ്യതയെന്ന അവസ്ഥ നിങ്ങളിൽ ഉണ്ട് എന്ന് മനസ്സിലാക്കിയാൽ ആദ്യം തന്നെ നല്ലൊരു ഡോക്ടറെ കാണാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടി പലപ്പോഴും കൃത്യമായ ആര്‍ത്തവവും ആർത്തവ പ്രതിസന്ധികളും ഓവുലേഷനും എല്ലാം എപ്പോഴാണ് എന്ന് കൃത്യമായി കണ്ടെത്തി ഡോക്ടറോട് സംസാരിക്കണം. ഇതെല്ലാം കൃത്യമായ ചികിത്സക്കും ഗർഭധാരണം സംഭവിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ എല്ലാം തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാൽ എല്ലാം വിജയത്തിലെത്തുന്നുണ്ട്.

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ഐയുഐ സാധ്യത വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഐയുഐ ചെയ്തവരില്‍ പ്രോട്ടീനും മറ്റും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. പിസിഓഎസ് സാധ്യതയുള്ളവരില്‍ പലപ്പോഴും അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയെല്ലാം ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക എന്നുള്ളത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കൃത്യമായ വ്യായാമം ഐയുഐ ചെയ്യുന്നവരില്‍ വളരെയധികം സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. എന്തൊക്കെ വ്യായാമം ചെയ്യണം എന്നുള്ളത് നിങ്ങളുടെ വന്ധ്യത സ്പെഷ്യലിസ്റ്റിനെ കണ്ട് തീരുമാനിക്കാവുന്നതാണ്. കുറേ നേരം ഇരിക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളില്‌ ഐയുഐ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ദുശീലങ്ങൾ ഒഴിവാക്കുക

ദുശീലങ്ങൾ ഏതൊക്കെ തരത്തിലാണ് നിങ്ങളെ ബാധിക്കുന്നത് എന്നത് കൃത്യമായി മനസ്സിലാക്കാവുന്നതാണ്. ഐയുഐക്ക് ശേഷം ഒരിക്കലും പുകവലി, മദ്യപാനം എന്നിവയുള്ളവ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഒരിക്കലും ഇത്തരം ശീലങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതാണ്.

സമ്മർദ്ദവും ഉത്കണ്ഠയും

സ്ത്രീകളിലാണ് ഇത് ഏറ്റവും കൂടുതൽ വെല്ലുവിളികൾ ഉയര്‍ത്തുന്നത്. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും എല്ലാം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയുണ്ടാക്കുന്ന അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ഐയുഐക്ക് ശേഷം പൂർണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും എല്ലാം പൂർണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

ഡോക്ടർ തരുന്ന മരുന്നുകൾ

ഐയുഐ ചെയ്തതിന് ശേഷവും ഡോക്ടർ തരുന്ന മരുന്നുകൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടിയും ഗർഭധാരണം നടക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട്. ഡോക്ടര്‍ തരുന്ന മരുന്നുകൾ കൃത്യമായി കഴിക്കുന്നതിന് ശ്രദ്ധിക്കണം. എല്ലാ വിധത്തിലുള്ള പ്രിനറ്റാൽ മരുന്നുകളും കഴിക്കാൻ ഒരിക്കലും മറക്കരുത്. അത് ഗർഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ലൈംഗിക ബന്ധം

ഐയുഐ ചെയ്തതിന് ശേഷവും ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതിന് ശ്രദ്ധിക്കണം. ഇത് ഇത്തരം ഗര്‍ഭധാരണം വിജയത്തിൽ എത്തുന്നതിന് സഹായിക്കുന്നുണ്ട്. ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നതിലൂടെ ഇത് ഗർഭപാത്രം എപ്പോഴും ആക്ടീവ് ആയിരിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ഫലോപിയന്‍ ട്യൂബിനെ ആക്ടീവ് ആക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട്. ഇതെല്ലാം ഗർഭധാരണത്തിനും ഐയുഐ വിജയത്തില്‍ എത്തുന്നതിനും സഹായിക്കുന്നുണ്ട്.

Related posts