Nammude Arogyam
General

നവജാത ശിശുക്കളിൽ hMPV വൈറസ് ബാധിക്കുന്നത് എന്ത്കൊണ്ട്! Why is the hMPV virus infected in newborns?

ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (Human Metapneumovirus – hMPV) പുതിയതല്ലാത്ത ശ്വസനവൈറസ് ആണെങ്കിലും, ചൈനയിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം ഇന്ത്യയിലും  hMPV സ്ഥിരീകരിച്ചിരിക്കുന്നു. 15-ലധികം കേസുകൾ ഇതുവരെ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ചെറുയക്കുട്ടികളെയും നവജാത ശിശുക്കളെയും പ്രായമായവരെയും ഈ വൈറസ് ഏറ്റവും കൂടുതലായി ബാധിക്കുന്നു.

ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (hMPV) ഒരു സാധാരണ ശ്വസനവൈറസാണ്. ഇത് മിതമായ ചുമയിൽ നിന്നു ഗുരുതര ന്യുമോണിയവരെയുള്ള വിവിധ രോഗലക്ഷണങ്ങൾ ഉണ്ടാക്കാറുണ്ട്. രോഗബാധിതർ ചുമയോ തുമലോ വഴി പുറത്താക്കുന്ന രസകണങ്ങൾ മുഖേന വൈറസ് പടരുന്നു. ചെറുപ്പക്കുട്ടികൾക്ക് പൊതുവെ മിതമായ രോഗലക്ഷണങ്ങൾ മാത്രമാണുണ്ടാകുക. എന്നാൽ, നവജാത ശിശുക്കൾക്ക് ഗുരുതരമായ hMPV ബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ചെറിയ കുഞ്ഞുങ്ങളിലെ hMPV-യുടെ ലക്ഷണങ്ങൾ
ചുമയ്‌ക്കൊപ്പം ശ്വസന പ്രശ്നങ്ങൾ, ദ്രുതഗതിയിൽ ശ്വാസം എടുക്കുക, ശ്വസന സമയത്തുള്ള ശബ്ദം തുടങ്ങിയവ ഉണ്ടാകാം, പാൽ ഇറക്കാൻ കഴിയാതെ വരിക.
കണ്ണിൽ നിന്നും നീരൊഴുകി കൊണ്ടിരിക്കുക.
കുറഞ്ഞതോ മിതമായ ചൂട് ഉണ്ടാകാം. 
കുഞ്ഞുങ്ങളിൽ അസ്വസ്ഥത പ്രകടമാകാം.

hMPV-യുടെ പ്രധാന കാരണങ്ങൾ:
37 ആഴ്ചയ്ക്കുമുമ്പ് ജനിച്ച കുഞ്ഞുങ്ങൾക്ക് hMPV ബാധിക്കാൻ സാധ്യത കൂടുതലാണ്. പ്രതിരോധശേഷി മതിയായ തോതിൽ വളരാത്തതാണ് ഇതിന് കാരണം. ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ: ജന്മനാ ഉള്ള ഹൃദയരോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവ ഉള്ള കുഞ്ഞുങ്ങൾക്ക് hMPV മൂലം ഗുരുതരമായ പ്രശ്നങ്ങൾ അനുഭവപ്പെടാം. hMPV ബാധയുള്ളവരുമായി അടുത്ത സമ്പർക്കം വൈറസ് പകരാൻ ഇടയാക്കും.

hMPV-യെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ:
സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ്സ് കൈ കഴുകുക. അല്ലെങ്കിൽ, 60% ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക. പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ളവർ ഗർഭിണികളെയോ, നവജാത ശിശുക്കളെയോ സന്ദർശിക്കാതിരിക്കുക. ചുമയോ തുമലോ ഉള്ളവരിൽ നിന്ന് കുഞ്ഞിനെ ദൂരെയിരുത്തുക. കളിപ്പാട്ടങ്ങൾ, കുഞ്ഞുങ്ങൾ ഉപയോഹഗിക്കുന്ന സാമഗ്രികളും  നിരന്തരം അണുവിമുക്തമാക്കുക. കുഞ്ഞിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് മുലയൂട്ടൽ സഹായകരമാണ്. വീടിനുള്ളിൽ മറ്റു കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ആവശ്യമുള്ള വാക്സിനുകൾ നൽകുക.

കുഞ്ഞുങ്ങളിലെ hMPV രോഗലക്ഷണങ്ങൾ ഗുരുതരമാണെന്ന് തോന്നിയാൽ ഉടൻ പീഡിയാട്രീഷ്യനുമായി ബന്ധപ്പെടുക. പ്രാരംഭ നിരീക്ഷണവും ചികിത്സയും കൃത്യമായിരുന്നാൽ  ഗുരുതരമായ പ്രശ്നങ്ങൾ ഒഴിവാക്കാം. ഈ പ്രതിരോധ മാർഗങ്ങൾ പാലിക്കുമ്പോൾ hMPV വൈറസ് പകരാനുള്ള സാധ്യത ഒരു പരിധിവരെ കുറയുന്നു. കുഞ്ഞിന്റെ ആരോഗ്യം സംബന്ധിച്ച സംശയങ്ങൾ ഉണ്ടെങ്കിൽ ഉടൻ ഒരു ഡോക്ടറുടെ സഹായം തേടുക.

Related posts