Nammude Arogyam
General

മുട്ടുവേദന ഭീകരമാകുന്നുണ്ടോ?പരിഹാരമിതാ

നമ്മുടെ ജീവിത ശൈലിയില്‍ അനാരോഗ്യകരമായ മാറ്റങ്ങളാണ് ഓരോ ദിവസവും സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഭക്ഷണം കഴിക്കുന്ന രീതിയില്‍ ആണെങ്കിലും ഉറക്കത്തിന്റെ കാര്യത്തിലാണെങ്കിലും വ്യായാമത്തിന്റെ കാര്യത്തിലാണെങ്കിലും ദിവസവും വരുന്ന മാറ്റങ്ങള്‍ വളരെ ഗുരുതരമായാണ് ആരോഗ്യത്തെ ബാധിക്കുന്നത്. അതിന്റെ ഫലമായാണ് പലപ്പോഴും മുട്ടുവേദനയും പുറം വേദനയും എല്ലാം. നമ്മുടെ ഓരോ ചുവട് വെയ്പ്പിലും ശരീരത്തെ താങ്ങി നിര്‍ത്തുന്ന ഒന്നാണ് കാല്‍മുട്ടുകള്‍. ശരീരത്തിന്റെ എത്ര വലിയ ഭാരവും നമുക്ക് താങ്ങാനാവുന്നത് കാല്‍മുട്ടുകളിലാണ്.

മുട്ടുവേദനക്കുള്ള കാരണങ്ങള്‍ പല വിധത്തിലാണ്. മുട്ടുമടക്കാനോ നിവര്‍ത്താനോ കഴിയാതിരിക്കുകയും നടക്കാന്‍ പറ്റാത്ത അവസ്ഥയും എല്ലാം ആണ് പലപ്പോഴും മുട്ടുവേദന വളരെ ഭീകരമാക്കുന്നത്. മുട്ടില്‍ ഏല്‍ക്കുന്ന ക്ഷതങ്ങള്‍, സന്ധിവാതം, ആര്‍ത്രൈറ്റിസ്, അണുബാധ എന്നിവയെല്ലാം മുട്ടുവേദനയുടെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ചിലതാണ്. മുട്ടിന് തേയ്മാനം സംഭവിച്ച് വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതമാണ് പ്രായമായവരിലെ മുട്ടുവേദനയുടെ പ്രധാന കാരണം.

അമിത ഭാരം കൊണ്ടും പലരിലും മുട്ട് വേദന ഉണ്ടാകാം. ശരീരഭാരം ചുമക്കുന്നത് മുട്ടിന് വേദനയും അനാരോഗ്യവും നല്‍കുന്നു. മുട്ടിന്റെ ചിരട്ട തെന്നിപ്പോവുന്നതും മുട്ടുവേദനക്കിടയാക്കുന്നു. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കാല്‍മുട്ടുകള്‍ക്ക് വേദനയും മുറുക്കവും അനുഭവപ്പെടുന്നതാണ് മുട്ടുവേദനയുടെ ആദ്യ ലക്ഷണം. മാത്രമല്ല മുട്ടു മടക്കാനുള്ള പ്രയാസവും കാല്‍മുട്ടില്‍ നീരും വേദനയും എല്ലാം പല തരത്തില്‍ മുട്ടുവേദനയുടെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മുട്ടുവേദന കൂടുതല്‍ കണ്ട് വരുന്നത്. പല സ്ത്രീകളിലും ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് മുട്ടുവേദന ഉണ്ടാവുന്നു. വ്യായാമക്കുറവും മുട്ട് വേദന ഉണ്ടാക്കുന്നു.

എല്ലാവര്‍ക്കും മുട്ടുവേദന ഒരു പോലെ ആയിരിക്കുകയില്ല. അതുകൊണ്ട് തന്നെ ഓരോരുത്തര്‍ക്കും പല തരത്തിലുള്ള ചികിത്സയാണ് ആവശ്യമുള്ളത്. മുട്ടുവേദനക്ക് നമ്മുടെ ചുറ്റും ചെയ്യാവുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

1.ഇഞ്ചി

മുട്ടുവേദനയെ പ്രതിരോധിക്കുന്ന കാര്യത്തില്‍ മുന്നിലാണ് ഇഞ്ചി. ഇഞ്ചി ചായ കഴിക്കുന്നത് സ്ഥിരമാക്കുക. ഇത് മുട്ടുവേദനക്ക് ആശ്വാസം നല്‍കാന്‍ സഹായിക്കുന്നു. അതിലുപരി ആരോഗ്യത്തിന് ഇഞ്ചി വളരെയധികം ഗുണം നല്‍കുന്ന ഒന്ന് കൂടിയാണ്.

2.നാരങ്ങ

ചെറുനാരങ്ങ പല ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക. ഇത് അധികം കട്ടിയില്ലാത്ത ഒരു കോട്ടന്‍ തുണിയില്‍ പൊതിയുക. അല്‍പം എള്ളെണ്ണ ചെറുതായി ചൂടാക്കുക. ചെറുനാരങ്ങ പൊതിഞ്ഞു വച്ച തുണി ഇതില്‍ മുക്കണം. ഇത് മുട്ടുവേദയുള്ളിടത്തു വച്ചു കെട്ടുക. 10 മിനിറ്റു നേരം ഇതങ്ങനെ തന്നെ വയ്ക്കണം. ഇത് മുട്ടുവേദന പമ്പ കടക്കാന്‍ സഹായിക്കുന്നു. മുട്ടുവേദന പിന്നീട് വരാത്ത രീതിയില്‍ പോവാന്‍ ഈ നാരങ്ങ വിദ്യ സഹായിക്കുന്നു.

3.കടുകെണ്ണ

കടുകെണ്ണ കൊണ്ട് പല വിധത്തിലുള്ള ഉപയോഗങ്ങള്‍ ഉണ്ട്. ഇത് ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്നു. കൂടാതെ മുട്ടുവേദനക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കടുകെണ്ണ. മുട്ടുവേദന ഉള്ളപ്പോള്‍ കടുകെണ്ണ ഇട്ട് നല്ലതു പോലെ ഉഴിഞ്ഞ് ചൂടുവെള്ളം പിടിച്ചാല്‍ മതി.

4.ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. എന്നാല്‍ മുട്ടുവേദനക്ക് കൂടി പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒറ്റമൂലിയാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ആപ്പിള്‍ സിഡീര്‍ വിനീഗര്‍ അല്‍പം മുട്ടുവേദനയുള്ള സ്ഥലത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് മുട്ടുവേദന ഇല്ലാതാക്കുന്നു. മുട്ട് വേദനയുള്ള സ്ഥലത്ത് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചെയ്യുന്ന ഫലം ചില്ലറയല്ല.

5.എപ്‌സം സാള്‍ട്ട്

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്കാണ് എപ്‌സം സാള്‍ട്ടിന്റെ ഉപയോഗം. എന്നാല്‍ മുട്ടുവേദന കൊണ്ട് പൊറുതി മുട്ടിയവര്‍ക്ക് നല്ല പരിഹാരമാര്‍ഗ്ഗമാണ് എപ്‌സം സാള്‍ട്ട്. എപ്‌സം സാള്‍ട്ട് ഉപയോഗിച്ച് മുട്ടില്‍ ഉരസുക. ഇത് മുട്ടിന്റെ വേദനയെ ഇല്ലാതാക്കുന്നു. നിമിഷ നേരം കൊണ്ട് മുട്ടുവേദന ഇല്ലാതാക്കാന്‍ പറ്റിയ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് എപ്‌സം സാള്‍ട്ട്.

6.മഞ്ഞള്‍

മഞ്ഞളും മുട്ടുവേദനക്ക് പരിഹാരം നല്‍കുന്ന ഒന്നാണ്. മഞ്ഞള്‍ അല്‍പം കടുകെണ്ണയില്‍ മിക്‌സ് ചെയ്ത് അത് മുട്ടില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുട്ടുവേദനക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതിലൂടെ എന്നന്നേക്കുമായി മുട്ടുവേദന ഇല്ലാതാകുന്നു. മഞ്ഞള്‍ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയാലും അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.

7.ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് മുട്ടുവേദന ഇല്ലാതാക്കാം. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മത്സ്യം. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പലപ്പോഴും ഭക്ഷണത്തില്‍ മത്സ്യ വിഭവങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് പ്രായമായവരില്‍ മുട്ടുവേദനക്ക് പരിഹാരം കാണാന്‍ മത്സ്യവിഭവങ്ങള്‍ സഹായിക്കുന്നു.

8.കാല്‍സ്യം

കാല്‍സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാം. പാലും പാലുല്‍പ്പന്നങ്ങളും ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കണം. ഇത് എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ പാല്‍ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ദിവസവും ഒരു ഗ്ലാസ്സ് പാല്‍ കഴിക്കുന്നത് എന്തുകൊണ്ടും ഭക്ഷണരീതിയില്‍ കൊണ്ട് വരാവുന്ന ഒരു നല്ല മാറ്റമാണ്.

9.പൈനാപ്പിള്‍

ഭക്ഷണരീതിയില്‍ ധാരാളം മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ മുട്ടുവേദന എന്നന്നേക്കുമായി മാറുകയുള്ളൂ. പൈനാപ്പിള്‍ പോലുള്ള പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇത് പല തരത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇനിയുള്ള ഭക്ഷണത്തില്‍ അല്‍പം പൈനാപ്പിള്‍ കൂടെ ഉള്‍പ്പെടുത്താവുന്നതാണ്.

10.പപ്പായക്കുരു ചായ

മുട്ടുവേദനക്കുള്ള ഏറ്റവും വലിയ ഒറ്റമൂലിയാണ് പപ്പായ വിത്തുകള്‍. പപ്പായക്കുരു മുട്ടുവേദനക്ക് നിമിഷ നേരം കൊണ്ട് പരിഹാരം നല്‍കും. പപ്പായക്കുരുവിട്ട് ചായ ഉണ്ടാക്കി കഴിച്ചാല്‍ അത് മുട്ടുവേദനക്ക് പരിഹാരം നല്‍കുന്നു. പപ്പായക്കുരുവിട്ട് തിളപ്പിച്ച വെള്ളത്തില്‍ അല്‍പം ചായപ്പൊടി ചേര്‍ത്ത് ചായയുണ്ടാക്കി കഴിക്കാം. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ പപ്പായക്കുരുവിട്ട ചായ കുടിക്കുന്നത് മുട്ടുവേദനയെ ഓടിക്കുന്നു.

11.വെളിച്ചെണ്ണ

വെളിച്ചെണ്ണ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഇത് തന്നെയാണ് മുട്ടുവേദനക്കും പരിഹാരം നല്‍കുന്ന ഒന്ന്. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ഇത് മുട്ടില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് മുട്ടുവേദനക്ക് പരിഹാരം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. മുട്ടുവേദനയുള്ളപ്പോള്‍ അല്‍പം വെളിച്ചെണ്ണ മുട്ടില്‍ നല്ലതു പോലെ മസ്സാജ് ചെയ്യണം.

12.കാരറ്റ്

കാരറ്റിന്റെ ഉപയോഗവും മുട്ടുവേദനക്ക് പരിഹാരം നല്‍കാന്‍ സഹായിക്കുന്നു. രണ്ട് കാരറ്റ് ചെറുതായി അരിഞ്ഞ് അതില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത് കഴിക്കാം. ഇത് ലിഗ്മെന്റുകള്‍ക്കും വേദന കുറക്കാനും സഹായിക്കുന്നു. സന്ധിവേദനക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കാരറ്റ്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സഹായിക്കും.

13.ഉലുവ കുതിര്‍ത്തത്

ഉലുവ കുതിര്‍ത്തത് പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തിന് ഗുണം നല്‍കുന്ന ഒന്നാണ്. രണ്ട് ടീസ്പൂണ്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് പിറ്റേ ദിവസം രാവിലെ ഈ വെള്ളം കുടിച്ചാല്‍ മതി. കൂടെ ഉലുവ അരച്ചതും കഴിക്കാവുന്നതാണ്. അത് മുട്ടുവേദന പമ്പ കടക്കാന്‍ സഹായിക്കുന്നു.

14.ഉള്ളി

സവാള അഥവാ ഉള്ളി മുട്ടുവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. സവാളയിലുള്ള സള്‍ഫര്‍ ഏത് തരത്തിലുള്ള വേദനക്കും പരിഹാരം നല്‍കുന്നു. ഭക്ഷണത്തില്‍ കൂടുതല്‍ ഉള്ളി ഉള്‍പ്പെടുത്താം. ഇത് മുട്ടുവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

15.ചുവന്ന മുളക്

ചുവന്ന മുളകാണ് മറ്റൊരു പ്രധാനപ്പെട്ട പരിഹാരമാര്‍ഗ്ഗം. ചുവന്ന മുളക് എണ്ണയില്‍ ഇട്ട് ആ മുളക് മുട്ടിനുമുകളില്‍ വെച്ചാല്‍ മുട്ടുവേദനക്ക് പരിഹാരം കാണാം. മാത്രമല്ല മുട്ടുവേദന ഉള്ളവര്‍ ഭക്ഷണത്തില്‍ അല്‍പം എരിവ് കൂടുതല്‍ ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

16.ചൂടുള്ളതും തണുത്തതും

ചൂടുവെള്ളം തുണിയില്‍ മുക്കി അത് കൊണ്ട് മുട്ട് തടവുന്നതും എന്തുകൊണ്ടും മുട്ടുവേദനക്ക് ആശ്വാസം നല്‍കുന്ന കാര്യത്തില്‍ മുന്നിലാണ്. അതുപോലെ തന്നെ തണുത്ത വെള്ളം കൊണ്ട് മുട്ടില്‍ പിടിക്കുന്നതും ഐസ് ക്യൂബ് വെക്കുന്നതും എന്തുകൊണ്ടും മുട്ടുവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്.

17.വ്യായാമം

വ്യായാമം ചെയ്യുന്നതും മുട്ടുവേദന കുറക്കാന്‍ സഹായിക്കുന്നു. മുട്ടുവേദന കൊണ്ട് വലയുന്നവര്‍ക്ക് വേദന കുറക്കാന്‍ സഹായിക്കുന്ന ചില വ്യായാമങ്ങള്‍ ഉണ്ട്. ഡോക്ടര്‍ പറയുന്ന വ്യായാമങ്ങള്‍ ശീലമാക്കുക. ഇത് പല തരത്തിലാണ് ആരോഗ്യത്തിനെ സഹായിക്കുന്നതും.

18.യോഗ

യോഗയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. യോഗ എല്ലാ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്ന ഒന്നാണ്. യോഗ കൊണ്ട് എല്ലാ തരത്തിലുള്ള ആരോഗ്യ പ്രശ്‌നത്തിനും നമുക്ക് പരിഹാരം കാണാം.

19.കറുവപ്പട്ട പൈനാപ്പിള്‍ സ്മൂത്തി

കറുവപ്പട്ട പൈനാപ്പിള്‍ സ്മൂത്തി കഴിക്കുന്നതും മുട്ടുവേദനയെ പരിഹരിക്കുകയും എല്ലുകള്‍ക്ക് ബലം നല്‍കുകയും ചെയ്യുന്നു. ഒരു കപ്പ് വെള്ളം, ഒരു കഷ്ണം കറുവപ്പട്ട, രണ്ട് കപ്പ് പൈനാപ്പിള്‍ കഷ്ണങ്ങള്‍, ഒരു കപ്പ് ഓട്‌സ്, ഒരു കപ്പ് ഓറഞ്ച് ജ്യൂസ്, അല്‍പം പൊടിച്ച ബദാം, അല്‍പം തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം മിക്‌സിയില്‍ നല്ലതു പോലെ ചേര്‍ത്ത് സ്മൂത്തി തയ്യാറാക്കാം. ഇത് മുട്ടുവേദനക്ക് പരിഹാരം നല്‍കും.

ഇവയെല്ലാം തന്നെ മുട്ടുവേദനക്ക് പരീക്ഷിക്കാവുന്ന വീട്ടുവൈദ്യങ്ങളാണ്. ഇവ പരീക്ഷിച്ചിട്ടും അസഹനീയമായ വേദന അനുഭവപ്പെടുകയാണെങ്കിൽ വൈദ്യസഹായം തേടുന്നതാണ് നല്ലത്.

Related posts