Nammude Arogyam
GeneralHealthy Foods

ഒരു ദിവസത്തെ ആരംഭം കരിക്കിൻ വെള്ളത്തിൽ തുടങ്ങിയാലോ?

ഒരു ദിവസത്തെ ആരംഭം പലരും ഒരു ഗ്ലാസ് വെള്ളത്തിലൂടെയാണ് തുടങ്ങുക. ആരോഗ്യത്തിനുള്ള മികച്ചൊരു വഴിയാണ് രാവിലെയുള്ള ഒരു ഗ്ലാസ് വെള്ളം കുടിയെന്നത്. ഇത് പല രീതിയിലുള്ള വെള്ളവും പ്ലെയിന്‍ വെള്ളവുമെല്ലാമാകാം. രാവിലെ ഒരു ഗ്ലാസ് കരിക്കന്‍ വെള്ളം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഗുണം ഏറെയാണ്.

അതായത് ദിവസം തുടങ്ങുന്നത് ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളത്തിലൂടെയാകുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്ന് കൂടിയാണിത്. ഏന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്ന് നോക്കാവുന്നതാണ്.

ഒരു ദിവസത്തിന് ആവശ്യമായ ഊര്‍ജവും ഉന്മേഷവും ലഭിയ്ക്കാനുള്ള മികച്ചൊരു വഴിയാണ് ദിവസം കരിക്കിന്‍ വെള്ളത്തിലൂടെ തുടങ്ങുകയെന്നത്. പ്രകൃതി വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച എനർജി ഡ്രിങ്കുകളിൽ ഒന്നാണിത്. രാവിലെ ഇത് കുടിച്ച് ദിവസം തുടങ്ങുന്നത് ആരോഗ്യവും ഒപ്പം എനര്‍ജിയും വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

ഇതിലെ പൊട്ടാസ്യവും മഗ്നീഷ്യവുമെല്ലാം തന്നെ ഏറെ ഗുണം നല്‍കുന്നു. ബ്രെയിന്‍ ആരോഗ്യത്തിനും ഇത് മികച്ചതാണ്. ശരീരത്തിലെ നിര്‍ജലീകരണം തടയാന്‍ സഹായിക്കുന്ന ഉത്തമമായ ഒരു പാനീയമാണിത്. ഇതാണ് ഈ പാനീയത്തിന്റെ മറ്റൊരു ഗുണം.

വയറിന്റെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്. നാരുകളാല്‍ സമൃദ്ധമായ ഒന്നാണ് കരിക്കിന്‍ വെള്ളം. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും നല്ല ശോധനയ്ക്കുമെല്ലാം മികച്ചതാണിത്. കുടലിനെ ഫലപ്രദമായി വൃത്തിയാക്കുവാനും മൂത്ര വിസര്‍ജനം സുഗമമാക്കാനും കരിക്കിന്‍ വെള്ളം ഏറെ ഗുണം നല്‍കും. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത പാനീയം കൂടിയാണ്. നാരുകളും ദഹനശേഷിയുമെല്ലാം തടി കുറയ്ക്കാന്‍ നല്ലതാണ്. ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താനും കരിക്കിന്‍ വെള്ളം ഏറെ ഗുണകരമാണ്.

ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ് കരിക്കിന്‍ വെള്ളമെന്നത്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും പ്രമേഹ നിയന്ത്രണത്തിനും ഗുണം നല്‍കുന്ന ഒന്നാണ്. രക്തസമ്മർദ്ദം കുറയ്ക്കുന്ന പൊട്ടാസ്യവും ഈ പാനീയത്തിൽ അടങ്ങിയിട്ടുണ്ട്. കരിക്കിൻ വെള്ളം കുടിക്കുന്നത് കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡുകളുടെയും അളവ് കുറയ്ക്കുന്ന ഒന്നാണ്. തേങ്ങാവെള്ളം, ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കും. ഇതിലൂടെ പ്രമേഹ രോഗത്തിനും ഏറെ ഗുണം ചെയ്യുന്നു. രക്തപ്രവാഹം കൂട്ടുന്നതിലൂടെ ഇത് ഹൃദയത്തിനും ഗുണകരമാകുന്ന പാനീയം തന്നെയാണ്. യാതൊരു മായവും കലരാത്ത പാനീയമെന്നത് തന്നെയാണ് ഹൃദയത്തിനും ഒപ്പം ആരോഗ്യത്തിനും ഗുണകരമാകുന്നത്.

ഫ്രീ റാഡിക്കലുകളുടെ പ്രവർത്തനം കുറയ്ക്കുന്നതിന് അറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ കരിക്കിൻ വെള്ളത്തിൽ സമ്പുഷ്ടമായി നിറഞ്ഞിരിക്കുന്നു. ഇത് ആരോഗ്യത്തിനൊപ്പം ചര്‍മ സൗന്ദര്യം സംരക്ഷിയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് കുടിക്കുന്നത് കൂടാതെ ഫേസ് പാക്കുകൾ തയ്യാറാക്കാനും കരിക്കിന്‍ വെള്ളം ഉപയോഗിക്കാം.

കൂടാതെ കരിക്കിന്‍ വെള്ളം കൊണ്ട് മുഖം കഴുകുന്നതും മുഖം തിളങ്ങാൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്. കൂടാതെ കരിക്കിന്‍ വെള്ളം ചർമ്മത്തിൽ മുഴുവൻ പുരട്ടി അൽപനേരം കഴിഞ്ഞ് കഴുകുന്നതും ചർമ്മ സൗന്ദര്യം കത്ത് സൂക്ഷിക്കാൻ മികച്ച മാർഗ്ഗമാണ്. ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്ന ഇത് കരുവാളിപ്പ് പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും നല്ലതാണ്.

മുകളിൽ പറഞ്ഞ ആരോഗ്യ ഗുണങ്ങൾ എല്ലാം കരിക്കിൻ വെള്ളത്തിൽ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഒരു ദിവസം ആരംഭിക്കാൻ ഇതിലും നല്ലൊരു പാനീയമില്ല.

Related posts