അമ്മയായ ആഹ്ലാദത്തിനിടയിലും പല പ്രശ്‌നങ്ങളും സ്ത്രീകള്‍ക്ക് നേരിടേണ്ടി വരും. ഇത്തരം പ്രശ്‌നങ്ങള്‍ പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കും. പ്രസവ ശേഷം പല സ്ത്രീകള്‍ക്കും വരുന്ന പ്രശ്‌നമാണ് ക്രാക്ക്ഡ് നിപ്പിള്‍സ്. അതായത് മുലക്കണ്ണ് വിണ്ടുകീറുകയെന്നത്. കുഞ്ഞ് പാല്‍ കുടിയ്ക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നമാണിത്. മുലക്കണ്ണ് പൊട്ടി കുഞ്ഞ് പാല്‍ കുടിയ്ക്കുമ്പോള്‍ കഠിനമായ വേദനയുണ്ടാകും. ചിലപ്പോള്‍ രക്തം വരെ ഈ മുറിവിലൂടെയുണ്ടാകാം..
പാല് കൊടുക്കുമ്പോൾ നിപ്പിൾ വിണ്ടുകീറുന്നതിൻറെ കാരണം ഇതാണ്.. Stop nipples from cracking when breastfeed
ഇതിന് പല കാരണങ്ങളുണ്ട്. ഇംപ്രോപ്പര്‍ ലാച്ചിംഗ് എന്നത് ഒരു കാരണം, അതായത് കുഞ്ഞിന് മാറിടത്തില്‍ നിന്നും കൃത്യമായ രീതിയില്‍ പാല്‍ വലിച്ചു കുടിയ്ക്കാന്‍ സാധിയ്ക്കാത്തത്, രണ്ടാമത്തേത് ഇംപ്രോപര്‍ പൊസിഷനിംഗ്, അതായത് പാല്‍ കൊടുക്കുമ്പോള്‍ ശരിയായ വിധത്തില്‍ കുഞ്ഞിനെ പിടിയ്ക്കാത്തതാണ് കാരണം. ഇതില്‍ മുലക്കണ്ണ് വിണ്ടു പൊട്ടുന്നതിന് പ്രധാനപ്പെട്ട കാരണം രണ്ടാമത്തേതാണ്. കുഞ്ഞിനെ ശരിയായി പിടിയ്ക്കാന്‍ സാധിയ്ക്കാത്തതാണ് പ്രശ്‌നം. കുഞ്ഞിനെ കൃത്യമായ പൊസിഷനില്‍ പിടിച്ചാല്‍ ഈ പ്രശ്‌നം ഒഴിവാക്കാം.
പാല് കൊടുക്കുമ്പോൾ നിപ്പിൾ വിണ്ടുകീറുന്നതിൻറെ കാരണം ഇതാണ്.. Stop nipples from cracking when breastfeed
ഇതൊഴിവാക്കാന്‍ വേണ്ടത് കൃത്യമായ രീതിയില്‍ കുട്ടിയെ പിടിയ്ക്കുകയെന്നതാണ്. ഇതിനായി പല പൊസിഷനുകളുമുണ്ട്. ശരീരത്തോട് കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് മുലക്കണ്ണും ചുറ്റുമുള്ള ഭാഗവും കുഞ്ഞിന്റെ വായില്‍ എത്തുന്ന വിധത്തില്‍ പിടിയ്ക്കണം. ഇത് കുഞ്ഞിന് പാല്‍ കുടിയ്ക്കാന്‍ സൗകര്യമാകും. അമ്മയ്ക്ക് നിപ്പിള്‍ ക്രാക്ക് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ഇല്ല. നിപ്പിള്‍ മാത്രമല്ല, അതിന് ചുറ്റുമുള്ള ഏരിയോള അടക്കം വായ്ക്കുള്ളിലേയ്ക്ക് കടക്കണം. അതല്ലെങ്കില്‍ നിപ്പിള്‍ മാത്രമായാല്‍ നിപ്പിള്‍ ക്രാക്കുണ്ടാകാന്‍ സാധ്യത ഏറെയാണ്.
പാല് കൊടുക്കുമ്പോൾ നിപ്പിൾ വിണ്ടുകീറുന്നതിൻറെ കാരണം ഇതാണ്.. Stop nipples from cracking when breastfeed
ചില സ്ത്രീകളുടെ മുലക്കണ്ണുകള്‍ ഉള്ളിലേയ്ക്ക് വലിഞ്ഞിരിയ്ക്കും. ഇത്തരക്കാര്‍ക്കും ഈ പ്രശ്‌നമുണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇതിന് ഗര്‍ഭ കാലത്ത് തന്നെ എണ്ണ പുരട്ടി മുലക്കണ്ണ് പുറത്തേയ്ക്ക് വലിയ്ക്കുന്നത് ഒരു പരിധി വരെ നിപ്പിള്‍ ക്രാക്കൊഴിവാക്കാന്‍ സഹായിക്കും. ചിലപ്പോള്‍ കുഞ്ഞ് നിപ്പിള്‍ പിടിയ്ക്കാന്‍ തയ്യാറാകില്ല. ഇത്തരം അവസരത്തില്‍ കുഞ്ഞിന്റെ ചുണ്ടില്‍ പതുക്കെ മാറിടം തട്ടിക്കൊടുക്കുക. ഇതേ രീതിയില്‍ കുഞ്ഞ് വായ തുറന്ന് പാല്‍ കുടിയ്ക്കാന്‍ ആരംഭിയ്ക്കും.
പാല് കൊടുക്കുമ്പോൾ നിപ്പിൾ വിണ്ടുകീറുന്നതിൻറെ കാരണം ഇതാണ്.. Stop nipples from cracking when breastfeed
കുഞ്ഞ് പാല്‍ കുടിച്ച് കഴിഞ്ഞാല്‍ മുലക്കണ്ണില്‍ നിന്ന് വായെടുത്തു കഴിഞ്ഞാലും പാല്‍ വരും. ഹൈന്റ് മില്‍ക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്. അതായത് ആദ്യത്തെ പാല്‍ കൊഴുപ്പ് കുറഞ്ഞ പാലാണ്. ഇത് ഫോര്‍ മില്‍ക്കാണ്. ഇതിന് ശേഷം വരുന്നത് ഹൈന്റ് മില്‍ക്കാണ്. ഈ പാല്‍ കുഞ്ഞ് പാല്‍ കുടിച്ച ശേഷം ആ പാല്‍ അല്‍പം മുലക്കണ്ണില്‍ പുരട്ടുക. ഇത് ഉണങ്ങിയ ശേഷം മാത്രം വസ്ത്രം ധരിയ്ക്കുക. കുഞ്ഞിന്റെ വായില്‍ ഫംഗസോ മറ്റോ ഉണ്ടെങ്കില്‍ കുഞ്ഞ് പാല്‍ കുടിച്ച ശേഷം ഫംഗല്‍ ക്രീമുകള്‍ പുരട്ടാം. ഡോക്ടറോട് ചോദിച്ച ശേഷം ഇത്തരം ക്രീമുകള്‍ പുരട്ടുന്നതാണ് നല്ലത്. നിപ്‌കെയര്‍ പോലുള്ള ഓയിന്റ്‌മെന്റുകള്‍ ഇത്തരം പ്രശ്‌നത്തിനായുണ്ട്. കുഞ്ഞിന് അടുത്ത തവണ പാല്‍ കൊടുക്കുന്നതിന് മുന്‍പായി ഇത് നല്ലതു പോലെ നീക്കം ചെയ്യുകയും വേണം. ഇത് അല്‍പം പഞ്ഞിയില്‍ ചൂടുവെള്ളം മുക്കി നല്ലതു പോലെ തുടച്ചാല്‍ മതിയാകും. സോപ്പിട്ട് കഴുകുന്നത് നല്ലതല്ല. ഇതു പോലെ രണ്ടു മാറിടത്തില്‍ നിന്നും മാറി മാറി പാല്‍ കൊടുക്കുന്നതാണ് സാധാരണ വേണ്ടതെങ്കിലും നിപ്പിള്‍ ക്രാക്കെങ്കില്‍ ഒരു തവണ ഓയിന്റ്‌മെന്റ് പുരട്ടിയ മാറില്‍ നിന്നും പാല്‍ കൊടുക്കാതെ അടുത്ത മാറില്‍ നിന്നും നല്‍കുക. ഇതു പോലെ ഇത് ഉടന്‍ മാറുന്നില്ലെങ്കില്‍ നിപ്പിള്‍ ഷീല്‍ഡ് പോലുള്ളവ ഉപയോഗിയ്ക്കാം.