മൂത്രമൊഴിയ്ക്കുമ്പോള്‍ വേദനയുണ്ടാകുന്നത് പലര്‍ക്കുമുള്ള പ്രശ്‌നമാണ്. പലരും ഇതിനുള്ള കാരണമറിയാതെ വേദനയും സഹിച്ച് കുറേ നാള്‍ പോകും. അവസാനം കാര്യങ്ങള്‍ ഗുരുതരമാകുമ്പോഴാണ് പലരും ചികിത്സ തേടുക. മൂത്രമൊഴിയ്ക്കുമ്പോഴും ശേഷവുമെല്ലാം തന്നെ ഇത്തരം വേദനയും നീറ്റലുമുണ്ടാകും. പൊതുവേ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് ഈ പ്രശ്‌നം കൂടുതല്‍. പുരുഷന്മാരില്‍ മൂത്രനാളി നീളം കൂടിയതും സ്ത്രീകളില്‍ ചെറുതുമായതിനാല്‍ അണുബാധാ സാധ്യതകളും മറ്റും കൂടതലാണെന്നതാണ് കാരണം. ഇതിന് കാരണമായി പലരും പറയുന്നത് മൂത്രപ്പഴുപ്പാണ്. എന്നാല്‍ മൂത്രപ്പഴുപ്പ് മാത്രമല്ല ഇതിനുള്ള കാരണം. ഇതിന് മൂന്നു കാരണങ്ങള്‍ പ്രധാനമായുണ്ട്. ഇന്‍ഫെക്ഷനുകള്‍, ഇന്‍ഫ്‌ളമേഷനുകള്‍, മറ്റു കാരണങ്ങള്‍ എന്നിവയാണ് ഇതില്‍ പെടുന്നത്.
പ്രതിവിധി തേടണമെങ്കില്‍ ഇതിന് ആദ്യം കാരണമാണ് കണ്ടെത്തേണ്ടത്. മൂത്രപ്പഴുപ്പ് എന്നു പറയുന്നതില്‍ ഇത് കിഡ്‌നിയുടെ പഴുപ്പല്ല, മൂത്രപ്പഴുപ്പ്. ഇത് ഇന്‍ഫെക്ഷനില്‍ പെടുന്ന ഒന്നാണ്. മൂത്രസഞ്ചിയുടെ പഴുപ്പാണ് ഇത്. ഇതിനാല്‍ മൂത്രമൊഴിയ്ക്കുന്ന സമയത്ത് വേദനയുണ്ടാകും. മൂത്രം ഇടവിട്ടൊഴിയ്ക്കാന്‍ തോന്നും. ഇതു പോലെ അടിവയര്‍ വേദനയും ഉണ്ടാകും. ഇത് പലപ്പോഴും മൂത്രപരിശോധനയിലൂടെ ഉറപ്പുവരുത്താന്‍ സാധിയ്ക്കും. പനി കൂടിയുണ്ടെങ്കില്‍ ഇത് മൂത്രപ്പഴുപ്പാണെന്നത് ഉറപ്പാക്കാം.
യൂറിത്രൈറ്റിസ് എന്നൊരു അവസ്ഥയുണ്ട്. മൂത്രനാളിയില്‍ ഇന്‍ഫെക്ഷന്‍ വരുന്നതാണ് ഇത്. ഇതിന് ഡിസ്ചാര്‍ജുണ്ടാകും. ഇത് മിക്കവാറും മഞ്ഞ നിറത്തിലുണ്ടാകും. ലൈംഗികബന്ധത്തിലൂടെ വരുന്ന ഒന്നു കൂടിയാണിത്. ലൈംഗിക ജന്യ രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ട സാഹചര്യം കൂടിയാണിത്. വള്‍വോ വജൈനൈറ്റിസ് എന്ന അവസ്ഥയിലും മൂത്രം പോകുന്ന സമയത്ത് വേദനയുണ്ടാകും. ലൈംഗിക ഭാഗങ്ങളില്‍ ചുവന്ന നിറമാകും. സെര്‍വിസൈറ്റിസ് എന്ന അവസ്ഥയും ഇത്തരം വേദനക്ക് കാരണമാകും. ഇത് ഇന്‍ഫെക്ഷന്‍ കാരണവും ഇന്‍ഫ്‌ളമേഷന്‍ അഥവാ വീക്കം കാരണവുമുണ്ടാകാം. ഇവിടെയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധമാകാം കാരണം. ലൈംഗിക ജന്യ രോഗത്തിന് ടെസ്റ്റുകള്‍ വേണ്ടി വരും ഇതല്ല കാരണം എന്ന് ഉറപ്പു വരുത്താന്‍. പുരുഷന്മാരില്‍ ടെസ്റ്റിസിനുണ്ടാകുന്ന ഇന്‍ഫെക്ഷന്‍ ഇത്തരം വേദനയ്ക്ക് കാരണമാകും. എപ്പിഡിഡിമോ ഓര്‍ത്രൈറ്റിസ് എന്നാണ് ഇതിന് കാരണമായി പറയുന്നത്. പുരുഷന്മാരില്‍ വരുന്ന മറ്റൊരു തരം ഇന്‍ഫെക്ഷനാണ് പ്രോസ്‌റ്റൈറ്റിസ് അഥവാ പ്രോസ്‌റ്റേറ്റ് ഇന്‍ഫെക്ഷന്‍. ഇത് പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയില്‍ വലിപ്പ വ്യത്യാസമുണ്ടാക്കും.
കോണ്‍ടാക്റ്റ് ഇറിട്ടന്‍സ് ഇതിനുളള കാരണമാണ്. ഇത് കോണ്ടംസ്, ലൂബ്രിക്കന്റ്‌സ്, പാഡുകള്‍ എന്നിവയിലൂടെ വരാം. ഇതിലൊക്കെ ഉപയോഗിയ്ക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ വരെ ഇതിന് കാരണമാകാം. ഇതല്ലാതെ ബ്ലാഡറിനുളളില്‍ കല്ലോ, മറ്റ് ഏതെങ്കിലും ഫോറിന്‍ ബോഡികളോ ഉണ്ടെങ്കില്‍, കീമോ, റേഡിയേഷന്‍ എന്നിവ എല്ലാം തന്നെ ഈ ഭാഗത്തുണ്ടാകുന്ന വേദനയ്ക്ക് കാരണമാകാം. ഇന്‍ഡസ്റ്റീഷ്യല്‍ സിസ്റ്റിറ്റൈറ്റിസ് എന്ന അവസ്ഥയുണ്ട്. ഈ അവസ്ഥയില്‍ നിരന്തര വേദനയുണ്ടാകും. മൂത്രമൊഴിയ്ക്കുമ്പോള്‍ പ്രശ്‌നം എന്നതും സാധാരണമാണ്. സ്‌പോണ്ടൈലോ ആര്‍ത്രോപതി എന്നതും കാരണമാകുന്നു. വാതത്തിന്റെ രൂപമായ ഇത് ചര്‍മത്തിലും മററുമെല്ലാം പ്രശ്‌നങ്ങളും. വേദനയും ഉണ്ടാക്കാം.
മററു പ്രശ്‌നങ്ങളില്‍ അട്രോപ്പിക് വജൈനൈറ്റിസ് എന്ന അവസ്ഥയുണ്ടാകും. ഇത് മെനോപോസിലുണ്ടാകുന്ന പ്രശ്‌നമാണ്. ഈസ്ട്രജന്‍ കുറവു കാരണം ഉണ്ടാകുന്ന അവസ്ഥയാണിത്. ഇതല്ലെങ്കില്‍ യൂട്രസ്, സെര്‍വിക്‌സ്, ഓവറി എന്നിവയെല്ലാം മാറ്റുന്ന അവസ്ഥ, റേഡിയേഷന്‍ എന്നിവയെല്ലാം ഇതിന് കാരണാകുന്നു. ഈ അവസ്ഥയില്‍ വജൈനല്‍ ലൈനിംഗ് കട്ടി കുറയും. ഇതാണ് വേദനയ്ക്ക് കാരണമാകുന്നത്. ഇതിന് കാരണമാകുന്നത് ഈസ്ട്രജന്‍ കുറവും. ബന്ധപ്പെടുമ്പോള്‍ വേദനയുമുണ്ടാക്കാം. കൂടാതെ മൂത്രമൊഴിയ്ക്കുമ്പോള്‍ അസ്വസ്ഥത, അടിവയര്‍ വേദന എന്നിവയെല്ലാം ഉണ്ടാകുന്നു. അപൂര്‍വമായി ഉണ്ടാകുന്ന ഇത്തരം അവസ്ഥ ബ്ലാഡര്‍ പ്രോസ്‌റ്റേറ്റ്, യുറീത്ര എന്നീ ഭാഗങ്ങളിലെല്ലാം ഉണ്ടാകുന്ന ക്യാന്‍സറിൻ ഒരു കാരണമാകുന്നു.
അടിക്കടിയാണ് ഈ വേദന വരിക, വേദന മുകള്‍ഭാഗത്തേയ്ക്കും വ്യാപിക്കും, തൊടുമ്പോള്‍ പോലും ഇത്തരം ഭാഗങ്ങളില്‍ വേദന, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ അടിയന്തിരമായി വിദഗ്ധ പരിശോധനക്ക് വേണ്ടി ഒരു ഡോക്ടറിനെ സമീപിക്കേണ്ടതാണ്.